മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് വ​നം​വ​കു​പ്പ് വാ​ച്ച​ർ​ കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടു
Kerala
0 min read
5.8k

മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്ന് വ​നം​വ​കു​പ്പ് വാ​ച്ച​ർ​ കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടു

മാർച്ച്‌ 10, 2026
0

മ​ണ്ണാ​ർ​ക്കാ​ട് തി​രു​വി​ഴാം​കു​ന്നി​ൽ ജ​സ​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ർ കാ​ട്ടാ​ന ആ​ക്ര​മ​ണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് വൈ​കു​ന്നേ​രമുണ്ടായ സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് വാ​ച്ച​ർ ഷൈ​ജു (28) ആ​ണ് മ​രി​ച്ച​ത്. ര​ണ്ട് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങി​യെ​ന്ന അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് 10 ​പേ​ര​ട​ങ്ങു​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തുകയായിരുന്നു. ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നി​ടെ ഒരു കാട്ടാന ഷൈ​ജു​വി​നെ ആ​ക്ര​മി​ച്ചു. ഉ​ടനെ ത​ന്നെ ഷൈ​ജു​വി​നെ മ​ണ്ണാ​ർ​ക്കാ​ട്ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Continue Reading
ഗണേശ് കുമാർ വിവാദം: ആർ ശ്രീലേഖക്കും മുഖ്യമന്ത്രിയുടെ മകൾക്കുമെതിരെ ഡിജിപിക്ക് പരാതി
Kerala
0 min read
6.4k

ഗണേശ് കുമാർ വിവാദം: ആർ ശ്രീലേഖക്കും മുഖ്യമന്ത്രിയുടെ മകൾക്കുമെതിരെ ഡിജിപിക്ക് പരാതി

മാർച്ച്‌ 10, 2026
0

മന്ത്രി ഗണേശ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ ഡിജിപിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് ബിനു പുളിയിലാണ് പരാതി നൽകിയത്. ഇരുവരും ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും അത് മറച്ചു വച്ചെന്നാണ് ആരോപിക്കുന്നത്. ഗണേശിൻ്റെ ഭാഗത്തു നിന്നുണ്ടായ മോശം കാര്യത്തെക്കുറിച്ച് ആർ ശ്രീലേഖയോടും വീണ വിജയനോടും പറഞ്ഞിരുന്നുവെന്ന് ഗണേശ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ

Continue Reading
കെ എൻ എസ് എസ് വിമാനപുര കരയോഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻറ്; മത്തിക്കരെ കരയോഗം ഓവറോൾ കിരീടം നേടി
Association News
1 min read
6.6k

കെ എൻ എസ് എസ് വിമാനപുര കരയോഗം ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻറ്; മത്തിക്കരെ കരയോഗം ഓവറോൾ കിരീടം നേടി

മാർച്ച്‌ 10, 2026
0

കെ എൻ എസ് എസ് വിമാനപുര കരയോഗം സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻറിൽ മത്തിക്കരെ കരയോഗം ഓവറോൾ കിരീടം നേടി. ജേതാക്കൾക്ക് കെ എൻ എസ് എസ് ചെയർമാൻ ആർ മനോഹരകുറുപ്പ്, വൈസ് ചെയർമാൻ ജി.മോഹനകുമാർ, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയകുമാർ, മുൻ ചെയർമാൻ രാമചന്ദ്രൻ പാലേരി, കരയോഗം പ്രസിഡണ്ട് കെ.പി.പത്മകുമാർ, സെക്രട്ടറി ആർ എസ് ഹരികൃഷ്ണൻ, കരയോഗം ഭാരവാഹികൾ, മഹിളാ വിഭാഗം പ്രതിനിധികളും ചേർന്ന് ട്രോഫി നൽകി.

Continue Reading
പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി
India
1 min read
5.7k

പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

മാർച്ച്‌ 10, 2026
0

പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യും പാ​ച​ക​വാ​ത​ക ക്ഷാ​മ​വും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ഉ​ന്ന​ത​ത​ല യോ​ഗം വിളിച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക്രൂ​ഡ് ഓ​യി​ൽ വി​ല അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, രാ​ജ്യ​ത്തെ

Continue Reading
മാനന്തവാടിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു
Kerala
0 min read
6.2k

മാനന്തവാടിയിൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു

മാർച്ച്‌ 10, 2026
0

വയനാട് മാനന്തവാടിയിൽ ട്രാ​വ​ല​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ക​ല്ലോ​ടി പ​ട​ക്കൂ​ട്ടി​ൽ വി​നീ​തി​ന്‍റെ ഭാ​ര്യ സ്റ്റെ​ഫി (33) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ ഐസിയുവിൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെയോടെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ ഇ​വ​ർ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും ബൈ​ക്കും ക​ല്ലോ​ടി​ക്ക് സ​മീ​പം അ​യി​ല​മൂ​ല മെ​തി​യ​റ​യി​ൽ വ​ച്ച് അപകടത്തിലാവുകയായിരുന്നു. വെ​ള്ള​മു​ണ്ട സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളിലെ അ​ധ്യാ​പി​ക​യാ​യിരുന്നു സ്റ്റെ​ഫി. അ​യി​ല​മൂ​ല ക​ള​രി​ക്ക​ൽ

Continue Reading
ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala
0 min read
5.6k

ഗണേഷ് കുമാർ രാജിവെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മാർച്ച്‌ 10, 2026
0

ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ധു ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഗണേഷ് കുമാറിൻ്റെയും മുഖ്യമന്ത്രിയുടെയും കൂടിക്കാഴ്ച. രാഷ്ട്രീയമല്ല വിഷയമെന്നും, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ അറിയിച്ചു. അതേസമയം ആരോപണവുമായി

Continue Reading
സമന്വയ ദാസറഹള്ളി ഭാഗ് വനിതാ ദിനം ആഘോഷിച്ചു
Association News
0 min read
5.4k

സമന്വയ ദാസറഹള്ളി ഭാഗ് വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 10, 2026
0

സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് മാതൃസമിതിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച്‌ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  കെരഗുഡദഹള്ളി ഗംഗാധരയ്യ കല്യാണ മണ്ഡപത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത ഗൈനക്കോളജിസ്റ് ഡോ.സുഗന്ധി ഉണ്ണികൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. സ്ത്രീ ആരോഗ്യവും സംരക്ഷണവും എന്ന വിഷയത്തിൽ ഡോക്ടർ ക്ലാസ്സെടുത്തു. സമന്വയ സെൻട്രൽ കമ്മിറ്റി, ഭാഗ് കമ്മിറ്റി ഭാരവാഹികൾ   ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ മുതിർന്ന വനിതാ

Continue Reading
ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ
Sports
1 min read
6.8k

ലോകചാമ്പ്യന്മാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 131 കോടി പ്ര​ഖ്യാ​പി​ച്ച് ബി​സി​സി​ഐ

മാർച്ച്‌ 10, 2026
0

ട്വൻ്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തവണയും മുത്തമിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ വക പാരിതോഷികമായി 131 കോടി രൂപ സമ്മാനത്തുക. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടമുയർത്തിയ ടീമിൻ്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണിതെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. കൂടാതെ, ഐസിസി നൽകുന്ന കിരീട ജേതാക്കൾക്കുള 21.5 കോടി രൂപയും ഇന്ത്യയ്ക്ക് ലഭിക്കും. കഴിഞ്ഞ തവണത്തെ പോലെ സ്‌ക്വാഡിലുണ്ടായിരുന്ന 15 താരങ്ങൾക്കും തുല്യമായ തുക ലഭിക്കാനാണ്

Continue Reading
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തി​ര​ക്ക്; സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ 15 ദി​വ​സം സ​മ​യം തേ​ടി വി​ജ​യ്
India
0 min read
6.5k

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തി​ര​ക്ക്; സി​ബി​ഐ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ 15 ദി​വ​സം സ​മ​യം തേ​ടി വി​ജ​യ്

മാർച്ച്‌ 10, 2026
0

സി​ബി​ഐ​യോ​ട് ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ കൂ​ടു​ത​ൽ സ​മ​യം തേ​ടി ന​ട​ൻ വി​ജ​യ്. നി​ല​വി​ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തി​ര​ക്കു​ക​ളി​ലാ​യ​തി​നാ​ൽ ഹാ​ജ​രാ​കാ​ൻ 15 ദി​വ​സ​ത്തെ സമയം വേ​ണ​മെ​ന്നാ​ണ് നടൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. കേ​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​ബി​ഐ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്ക്ക് സ​മ​ൻ​സ് അ​യ​ച്ച​ത്.

Continue Reading
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി
Kerala
0 min read
5.5k

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി

മാർച്ച്‌ 10, 2026
0

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി. വി​ചാ​ര​ണ കോ​ട​തി​യു​ടെ വി​ധി​യി​ലെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​ർ​ക്കാ​ർ സ​മീ​പി​ച്ച​ത്. പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ പ​ല സു​പ്ര​ധാ​ന തെ​ളി​വു​ക​ളും വി​ചാ​ര​ണ കോ​ട​തി വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നു​മാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വാ​ദം. സ​ർ​ക്കാ​രി​ന്‍റെ അ​പ്പീ​ൽ പ​രി​ശോ​ധി​ച്ച കോ​ട​തി, കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് വ​ഴി​യാണ്

Continue Reading