നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹെെക്കോടതി. വിചാരണ കോടതിയുടെ വിധിയിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സർക്കാർ സമീപിച്ചത്. പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രോസിക്യൂഷൻ ഹാജരാക്കിയ പല സുപ്രധാന തെളിവുകളും വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നുമാണ് സർക്കാരിന്റെ പ്രധാന വാദം.
സർക്കാരിന്റെ അപ്പീൽ പരിശോധിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയാണ് പ്രതികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. നെടുമ്പാശ്ശേരി പോലീസ് വഴിയാണ് പ്രതികൾക്ക് നോട്ടീസ് അയക്കുക.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2025 ഡിസംബറിൽ പുറപ്പെടുവിച്ച വിധിയിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേരെ ശിക്ഷിക്കുകയും ദിലീപ് അടക്കമുള്ള 4 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെയാണ് ഇപ്പോൾ മേൽക്കോടതിയുടെ നടപടി.