മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ജസവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനംവകുപ്പ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് വൈകുന്നേരമുണ്ടായ സംഭവത്തിൽ വനംവകുപ്പ് വാച്ചർ ഷൈജു (28) ആണ് മരിച്ചത്. രണ്ട് കാട്ടാനകൾ നാട്ടിൽ ഇറങ്ങിയെന്ന അറിയിപ്പിനെ തുടർന്നാണ് 10 പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു.
ആനകളെ തുരത്തുന്നതിനിടെ ഒരു കാട്ടാന ഷൈജുവിനെ ആക്രമിച്ചു. ഉടനെ തന്നെ ഷൈജുവിനെ മണ്ണാർക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.