എല്ലാ സ്ത്രീകൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് സുപ്രീം കോടതി. മുസ്ലിം സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിന് തുല്യമായ അനന്തരാവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആർ മഹാദേവൻ, ജോയ്‌മാല ബാഗ്‌ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ശരിയത്ത് നിയമത്തിലെ അനന്തരാവകാശ വ്യവസ്ഥ റദ്ദാക്കപ്പെട്ടാൽ, അനന്തരാവകാശത്തെ ചൂണ്ടിക്കാട്ടാൻ മറ്റൊരു നിയമം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

1937 ലെ മുസ്ലീം വ്യക്തിനിയമ (ശരിയത്ത്) നിയമത്തിൻ്റെ വിവേചനപരമായ വശങ്ങളെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നിരീക്ഷണം. ഏകീകൃത സിവിൽ കോഡിന് (യുസിസി) ശക്തമായ പിന്തുണ നൽകുന്നതായി സുപ്രീം കോടതി സൂചന നൽകി.

നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്‌മല്യ ബാഗ്‌ചിയും അംഗീകരിച്ചു. എന്നാൽ നിയമപരമായ ആശയക്കുഴപ്പം ഒഴിവാക്കാൻ പരിഷ്കാരങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും ബെഞ്ച് വ്യക്തമാക്കി. 1937 ലെ ശരിയത്ത് നിയമത്തിലെ ചില വ്യവസ്ഥകൾ മുസ്ലീം സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ നിഷേധിക്കുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. അത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അവർ അവകാശപ്പെടുന്നു.

Related Posts