കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ കേരളത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കൊല്ലം പുനലൂർ നഗരസഭയിലെ നെല്ലിപ്പള്ളി വാർഡിൽ നിന്നാണ് സുനിൽ തോമസ് മണ്ണിൽ ജനവിധി തേടിയത്. 45 വോട്ടുകൾക്കാണ് സുനിൽ തോമസ് വിജയിച്ചത്.
ഓൾ ഇന്ത്യ മലയാളി കോൺഗ്രസ് ദേശീയ കൺവീനർ, ബെംഗളുരു സൗത്ത് ഡിസിസി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ എസ് യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ആളാണ് സുനിൽ തോമസ് മണ്ണിൽ.