കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ കാണാതായി
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ കവർച്ച. 2 കോടി രൂപ വിലമതിപ്പുള്ള സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. 2025 നവംബർ മാസത്തിൽ ബംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ്
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അൽപസമയത്തിനകം യോഗം ചേരും. വിഗ്യാൻ ഭവനിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുക. വൈകുന്നേരം നാലിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നടക്കും. കേരളത്തിൽ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോർട്ട്. കേരളം, തമിഴ്നാട്, പുതുച്ചേരി പശ്ചിമ ബംഗാൾ, ആസാം എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. എപ്രിൽ രണ്ടാം വാരം കഴിഞ്ഞായിരിക്കും തെരഞ്ഞെടുപ്പ് ഉണ്ടാവുക
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ നിന്ന വയോധികൻ മരിച്ചു
ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടറിനായി വരി നിന്ന വയോധികൻ മരിച്ചു. മുഖ്തിയാർ അഹമ്മദ് (70) ആണ് മരിച്ചത്. ഫാറുഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.ഗർഹിഖാൻ ഖാന സ്വദേശിയാണ് മുഖ്തിയാർ അഹമ്മദ്. ഗ്യാസ് സിലിണ്ടറിനായി വരിനിൽക്കുമ്പോൾ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുകയും കൂടെ ഉണ്ടായിരുന്നവർ സിപിആർ നൽകുകയും ചെയ്തു.തുടർന്ന് മുഖ്തിയാർ അഹമ്മദിനെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ടാം ദിവസമാണ് മുഖ്തിയാർ അഹമ്മദ് ഗ്യാസ് സിലിണ്ടറിനായി വരി നിന്നത്.
ബംഗളൂരു മലയാളി ഫോറം വിക്ടോറിയ ഹോസ്‌പിറ്റലിൽ ഭക്ഷണം വിതരണം ചെയ്‌തു
ബംഗളൂരു മലയാളി ഫോറത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിക്ടോറിയ ഹോസ്പിറ്റലിൽ ഭക്ഷണ വിതരണം നടത്തി. പ്രസിഡണ്ട് ജോജോ.പി. ജെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ജോയിൻ സെക്രട്ടറി സജീവ്.ഇ.ജെ, വൈസ് പ്രസിഡണ്ട് അരുൺ ജോർജ്, മധു കലമാനൂർ, ചാർലി മാത്യു, ടോണി, അനിൽ ധർമ്മപതി, ജോസഫ് എന്നിവർ നേതൃത്വം നൽകി.
ബാംഗ്ലൂരിൽ നിര്യാതയായി
പാലക്കാട് വടക്കാഞ്ചേരി സ്വദേശി മണികണ്ഠൻ(54) നിര്യാതനായി. ബാഗ്ലൂർ ഗംഗമ്മ സർക്കിളിനടുത്ത് സിങ്കാപ്പുര ലേഔട്ടിൽ ആയിരുന്നു താമസം. കെ പി സി സി ജനറൽ സെക്രട്ടറി ആയ ജി.മുരളിയുടെ സഹോദരനാണ്. ഭാര്യ: കെ.ഭാഗ്യ.മക്കൾ: അക്ഷയ കൃഷ്ണ, അക്ഷിത. അന്ത്യകർമ്മങ്ങൾ ഞായറാഴ്ച രാവിലെ 11.30ന് ലക്ഷ്മിപുര വൈദ്യുത ശ്മശാനത്തിൽ നടക്കും.
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ഊട്ടുതിരുനാൾ ഇന്ന്
മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ഊട്ടുതിരുനാൾ ഇന്ന് നടക്കും. രാവിലെ 9.30നു കുർബാനയ്ക്ക് ഫാ.സെബാസ്‌റ്റ്യൻ ചീരാംവേലിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണം, ഊട്ട് നേർച്ച എന്നിവയോ ടെ സമാപിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ, അസിസ്റ്റൻറ് വികാരി ഫാ. ടോജിത് പള്ളിപ്പുറത്ത്, ട്രസ്റ്റിമാരായ വി.ഐ.ആന്റോ, സി.എ.ചാക്കോച്ചൻ, പി.സി.ചാക്കോ, തോമസ് ചെറുവത്തൂർ എന്നിവർ അറിയിച്ചു.
പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ
പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനു സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്. ഒട്ടേറെ കളക്ടർമാർ ഡ്രോണ്‍ നിരീക്ഷണം വേണമെന്ന ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ്‍ നിരീക്ഷണം നടപ്പാക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു.
സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ പരിശോധനകൾ ശക്തിമാക്കി
പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ കേന്ദ്രസർക്കാർ പരിശോധനകൾ ശക്തിമാക്കി. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. അതിനിടെ 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിൻഡർ വിതരണം ആരംഭിച്ചതായി പെട്രോളിയം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി സുജാത ശർമ അറിയിച്ചു.
പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മയടക്കം മൂന്നുപേർ അറസ്റ്റിൽ. ‘അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരിയായ യുവതി എന്നിവരുടെ പേരിലാണ് ചന്ദ്ര ലേഔട്ട് പോലീസ് കേസെടുത്തത്. കുട്ടിയെ പോലീസ് ശിശുഭവനിലേക്ക് മാറ്റി. രണ്ടാനച്ഛൻ്റെ സഹായത്തോടെ കുട്ടിയുടെ അമ്മ പണം വാങ്ങി കുട്ടിയെ ഇടനിലക്കാരിയായ യുവതിക്ക് കൈമാറുകയായിരുന്നു. യുവതി ആവശ്യക്കാർക്ക് പെൺകുട്ടിയെ എത്തിച്ചുകൊടുക്കുകയായിരുന്നു.
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ കുടുംബ സംഗമം ഇന്ന്
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 മുതൽ ടി.സി.പാളയ ബാംഗ്ലൂർ മൂവീസിൽ നടക്കും. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, സാംസ്‌കാരിക പരിപാടി, ഉച്ചഭക്ഷണം, ആദരിക്കൽ ചടങ്ങ് എന്നിവ ഉണ്ടായിരിക്കും.