ഉത്തർപ്രദേശിൽ ഗ്യാ​സ് സി​ലി​ണ്ട​റിനായി വ​രി നി​ന്ന വ​യോ​ധി​ക​ൻ മരിച്ചു. ‌മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ് (70) ആ​ണ് മ​രി​ച്ച​ത്. ഫാ​റു​ഖാ​ബാ​ദ് ജി​ല്ല​യി​ലെ ഒ​രു ഗ്യാ​സ് ഏ​ജ​ൻ​സി​ക്ക് മു​ൻ​പി​ലാ​യി​രു​ന്നു സം​ഭ​വം.
ഗ​ർ​ഹി​ഖാ​ൻ ഖാ​ന സ്വ​ദേ​ശി​യാ​ണ് ‌മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ്. ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി വ​രി​നി​ൽ​ക്കു​മ്പോ​ൾ മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദി​ന് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടുകയും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ സി​പി​ആ​ർ ന​ൽ​കുകയും ചെയ്തു.
തുടർന്ന് മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദി​നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ നഷ്ടപ്പെട്ടിരുന്നു. ര​ണ്ടാം ദി​വ​സ​മാ​ണ് മു​ഖ്തി​യാ​ർ അ​ഹ​മ്മ​ദ് ഗ്യാ​സ് സി​ലി​ണ്ട​റി​നാ​യി വ​രി നി​ന്ന​ത്. മു​ഖ്തി​യാ​ർ ത​ലേ ദി​വ​സ​വും സി​ലി​ണ്ട​റി​നാ​യി വ​രി നി​ന്നെ​ങ്കി​ലും ഗ്യാസ് ല​ഭി​ച്ചി​രു​ന്നി​ല്ല.

Related Posts