ചെറിയ പെരുന്നാൾ, ഉഗാദി തിരക്ക്; 2000 സ്പെഷൽ സർവീസുമായി കർണാടക ആർടിസി
Karnataka
1 min read
5.7k

ചെറിയ പെരുന്നാൾ, ഉഗാദി തിരക്ക്; 2000 സ്പെഷൽ സർവീസുമായി കർണാടക ആർടിസി

മാർച്ച്‌ 15, 2026
0

ചെറിയപെരുന്നാൾ, ഉഗാദി തിരക്ക് നേരിടാൻ കർണാടക ആർടിസി 2000 സ്പെഷൽ സർവീസ് നടത്തും. മാർച്ച് 19 മുതൽ 22 വരെ കേരളം, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കും അധിക സർവീസുകൾ ഉണ്ടായിരിക്കും. മജസ്റ്റിക്, ശാന്തിനഗർ, സാറ്റലൈറ്റ് ടെർമിനലുകളിൽ നിന്നാണ് സ്പെഷൽ ബസുകൾ പുറപ്പെടുക. വെബ്സൈറ്റ്: ksrtc.kamataka.gov.in

Continue Reading
മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍
Kerala
0 min read
5.3k

മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

മാർച്ച്‌ 15, 2026
0

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ‌​ട്ട് മ​യി​ലി​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന സം​ഭ​വ​ത്തി​ൽ നേ​പ്പാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. ഹോ‌​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സു​നി​ല്‍ ക​ര്‍​ക്കി (21) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ഴ​ക്കേ​ല പൊ​യ്പ്പാ​റ ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തുനിന്നാണ് ഇയാൾ മ​യി​ലി​നെ​യാ​ണ് ഇ​യാ​ൾ ക​ല്ലെ​റി​ഞ്ഞ് കൊ​ന്ന​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യിച്ചതിനെത്തുടർന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത് എ​ത്തിയെങ്കിലും ഇ​യാ​ൾ ക​ട​ന്നുക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കു​ടു​ങ്ങി​യ​ത്.

Continue Reading
കൊച്ചുവേളിയുടെ മദൂരിലെ സ്റ്റോപ്പ് ജൂൺ വരെ നീട്ടി
Karnataka
1 min read
6.7k

കൊച്ചുവേളിയുടെ മദൂരിലെ സ്റ്റോപ്പ് ജൂൺ വരെ നീട്ടി

മാർച്ച്‌ 15, 2026
0

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തീവണ്ടിക്ക് മാണ്ഡ്യയിലെ മദ്ദൂരിൽ അനുവദിച്ച താത്കാലിക സ്റ്റോപ്പ് ജൂൺ 30 വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. നേരത്തേ മാർച്ച് 31-വരെയായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്.

Continue Reading
316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു
Karnataka
0 min read
6.2k

316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു

മാർച്ച്‌ 15, 2026
0

കരിഞ്ചന്തവഴി വാണിജ്യാവശ്യത്തിനായെത്തിച്ച 316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു. കർണാടക ഭക്ഷ്യസിവൽ സപ്ലൈസ് വകുപ്പാണ് സിലിൻഡറുകൾ പിടിച്ചെടുത്തത്.. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ് ഇത്രയും സിലിൻഡറുകൾ പി ടികൂടിയത്. ഭക്ഷ്യസിവൽസപ്ലൈസ് വകുപ്പ് മന്ത്രി കെ .എച്ച്.മുനിയപ്പ നൽകിയ നിർദേശത്തെത്തുടർന്നായിരുന്നു പരിശോധന. അവശ്യ സാധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചു. ചിക്കജാലയിൽ നിന്ന് 209, പീനിയയിൽനിന്ന് 45, ദാവണഗെരെയിൽ നിന്ന് 46, യാദ്ഗിറിൽനിന്ന് 13, ഷിമോഗയിൽനിന്ന് മൂന്ന് എന്നിവിടങ്ങളിൽ നിന്നാണ്

Continue Reading
ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേർ അറസ്റ്റിൽ
Kerala
0 min read
5.3k

ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേർ അറസ്റ്റിൽ

മാർച്ച്‌ 14, 2026
0

ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ര​ണ്ടു​പേ​ർ നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​താണ്. കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ഇ​ന്നോ​വ കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വെ​റും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​രും​കൊ​ല ന​ട​ന്ന​ത്. 2025 മാ​ർ​ച്ച് 27ന് ​ന​ട​ന്ന ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​ലു​വ അ​തു​ൽ.

Continue Reading
സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്തു നിർത്തി; സംഭവം ബെംഗളൂരുവിൽ
Karnataka
0 min read
5.3k

സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്തു നിർത്തി; സംഭവം ബെംഗളൂരുവിൽ

മാർച്ച്‌ 14, 2026
0

സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തി. ബെംഗളൂരു യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു സ്വകാര്യ സ്‌കൂളിലാണ് ക്രൂരമായ ശിക്ഷാരീതി നടപ്പാക്കിയത്. വിവരമറിഞ്ഞ് എത്തിയ കുട്ടിയുടെ മാതാപിതാക്കളോട് സ്‌കൂൾ അധികൃതർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് സംഭവം പുറത്തു വന്നത്. സാമൂഹിക മാധ്യമമായ എക്‌സിൽ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. വിഷയം ശ്രദ്ധയിൽപെട്ട യെലഹങ്ക ന്യൂ ടൗൺ പോലീസ്

Continue Reading
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ആംബുലൻസിൻ്റെയും ഡയാലിസിസ് മെഷീൻ്റെയും പ്രവർത്തനോദ്ഘാടനം നാളെ
Association News
1 min read
6.2k

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ആംബുലൻസിൻ്റെയും ഡയാലിസിസ് മെഷീൻ്റെയും പ്രവർത്തനോദ്ഘാടനം നാളെ

മാർച്ച്‌ 14, 2026
0

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി CSR FUND ഉപയോഗിച്ച് ലക്ഷ്‌മിപുര ക്രോസിലുള്ള പ്രസാദ് ഗ്ലോബൽ ഹോസ്പ്പിറ്റലിലേക്ക് ഒരു ആംബുലൻസും ഒരു ഡയാലിസിസ് മെഷീനും വാങ്ങിനൽകുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Continue Reading
ഇന്‍ഷുറന്‍സ് പദ്ധതികളിൽ ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സ; സർക്കാർ അംഗീകാരം നൽകി
Kerala
0 min read
5.6k

ഇന്‍ഷുറന്‍സ് പദ്ധതികളിൽ ഇല്ലാത്തവര്‍ക്കും ഇനി സൗജന്യ ചികിത്സ; സർക്കാർ അംഗീകാരം നൽകി

മാർച്ച്‌ 14, 2026
0

കേരളത്തിൽ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ നടപ്പിലാക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഒരു വർഷമായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ വിവിധ തലങ്ങളിലുള്ള പരിശോധനകളുടേയും ചർച്ചകളുടേയും അടിസ്ഥാനത്തിലാണ് എല്ലാവർക്കും ആരോഗ്യ പരിരക്ഷ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയത്. മെഡിസെപ്പ്, കാസ്‌പ്, കാരുണ്യ ബെനവലന്‍റ് ഫണ്ട്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ തുടങ്ങിയവയിൽ ഉൾപ്പെടാത്ത മിസിങ് മിഡിൽ വിഭാഗത്തിന് കൂടി ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ്

Continue Reading
പാചക വാതക പ്രതിസന്ധി: സര്‍ക്കാരിൻ്റെ വാ​ർ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Kerala
1 min read
6.2k

പാചക വാതക പ്രതിസന്ധി: സര്‍ക്കാരിൻ്റെ വാ​ർ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

മാർച്ച്‌ 14, 2026
0

മദ്ധ്യപൂർവ്വേഷ്യയിൽ യുദ്ധം നടക്കുന്നതിനെ തുടർന്ന് ഗാർഹികവും വാണിജ്യവുമായ മേഖലകളിലേക്കുള്ള എൽപിജി ചരക്കുനീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ രാജ്യത്തിനകത്തെ എൽപിജി വിതരണത്തിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ഉണ്ടായിരിക്കുന്ന ഗുരുതര സാഹചര്യത്തെ നേരിടാന്‍ ഭക്ഷ്യ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെയും ഓയില്‍ കമ്പനികളുടെയും (IOC, BPCL, HPCL) യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും പ്രതിസന്ധിയെ നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റില്‍ ഇതിനായി ഒരു

Continue Reading
ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ
Kerala
0 min read
6.9k

ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

മാർച്ച്‌ 14, 2026
0

സ്ത്രീപ്രവേശനം തടയുന്നത് ഗുരുതര മനുഷ്യാവകാശലംഘനം അല്ല എന്നും നരബലി പോലെയുള്ള കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ മാത്രം ഇടപെടാം എന്നും സർക്കാർ സത്യവാങ്മൂലത്തിൽ നിലപാടറിയിച്ചു. 17 പേജടങ്ങുന്ന സത്യവാങ്മൂലമാണ് സർക്കാർ സമർപ്പിച്ചത്. മതാചാരങ്ങളില്‍ മനുഷ്യയുക്തിക്ക് അനുസരിച്ചല്ല തീരുമാനമെടുക്കേണ്ടതെന്നും മതപണ്ഡിതരുമായി ആലോചിച്ച് തീരുമാനിക്കണമെന്നും സ്ത്രീപ്രവേശനം ഗുരുതരമായ മനുഷ്യാവകാശലംഘനം അല്ലെന്നും സർക്കാർ നിലപാടറിയിച്ചു. മതസ്വാതന്ത്ര്യത്തെയും അതിലെ കോടതി ഇടപെടലുകളെയും സംബന്ധിച്ച 7 ചോദ്യങ്ങൾക്കാണ് സർക്കാർ മറുപടി നൽകിയത്. സ്ത്രീപ്രവേശന ആവശ്യത്തില്‍ പൊതുതാല്‍പര്യമില്ല എന്നും

Continue Reading