കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ
Kerala
0 min read
5.8k

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ

മാർച്ച്‌ 14, 2026
0

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ ഉണ്ടാകും. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത. ഒറ്റ ഘട്ടമായിത്തന്നെ കേരളത്തിൽ ഇലക്ഷൻ നടക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ ഞായറാഴ്ചയും പ്രവർത്തിപ്പിക്കണമെന്ന് കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ നിർദേശിച്ചിട്ടുണ്ട്‌കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ്

Continue Reading
തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം
India
0 min read
6.8k

തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

മാർച്ച്‌ 14, 2026
0

തമിഴ് കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം. തമിഴ് സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് പുരസ്‌കാരം. വാഗ്ദേവതാ ശില്പവും ഫലകവും 11 ലക്ഷവുമടങ്ങുന്നതാണ് രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌മാരമായ ജ്ഞാനപീഠം. 2002 ന് ശേഷം തമിഴ് സാഹിത്യത്തിന് ജ്ഞാനപീഠം ലഭിക്കുന്നത് 2025 ൽ വൈരമുത്തുവിലൂടെയാണ്. പത്മശ്രീ, പത്മഭൂഷൺ എന്നീ പുരസ്‌കാരങ്ങളും വൈരമുത്തുവിന് ലഭിച്ചിട്ടുണ്ട്. 1980 ലാണ് ഭാരതിരാജയുടെ നിഴല്‍കള്‍ എന്ന ചിത്രത്തിലൂടെ വൈരമുത്തു തമിഴ് ചലച്ചിത്ര

Continue Reading
പമ്പുകളിൽ നിയന്ത്രണം; കുപ്പികളിലും കാനുകളിലും ഇന്ധനം നൽകിയാൽ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ
India
0 min read
6.5k

പമ്പുകളിൽ നിയന്ത്രണം; കുപ്പികളിലും കാനുകളിലും ഇന്ധനം നൽകിയാൽ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

മാർച്ച്‌ 14, 2026
0

ഡീസലും പെട്രോളും കണ്ടെയ്നറുകളിൽ സൂക്ഷിക്കുകയോ വാങ്ങി കൊണ്ടുപോകുകയോ ചെയ്യരുതെന്നും പമ്പിൽ ഉള്ളവർ അങ്ങനെ നൽകരുതെന്നും കേന്ദ്ര സർക്കാർ. ആവശ്യത്തിന് ഡീസൽ/പെട്രോൾ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. കണ്ടെയ്‌നുറുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് അപകടം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധത്തോടനുബഡിച്ചു രാജ്യത്തു ഗ്യാസ് പെട്രോൾ ഡീസൽ ലഭ്യത കുറയുന്ന സാഹചര്യത്തിൽ എല്ലാവരും കണ്ടെയ്നറുകളിലും പത്രങ്ങളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ഏതെങ്കിലും തരത്തിൽ ലംഘനം ഉണ്ടായാൽ

Continue Reading
ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ; നാളെ മുതൽ മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്‍റ് വഴി
Kerala
0 min read
6.9k

ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ; നാളെ മുതൽ മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്‍റ് വഴി

മാർച്ച്‌ 14, 2026
0

നാളെ മുതൽ മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്‍റ് എന്നിവ വഴി ആക്കാൻ ബെവ്കോയുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും മാർച്ച് 15 മുതൽ പൂർണമായും ക്യാഷ്‌ലെസ് പേയ്‌മെന്‍റുകളിലൂടെ മാത്രമേ മദ്യവിൽപന പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടല്ലൂരിയുടെ നിർദേശം. ഇതു സംബന്ധിച്ച് ഹിന്ദിയിലുൾപ്പെടെ നോട്ടീസുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും കറൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ബെവ്കോ മാനേജ്‌മെന്റിന്റെ

Continue Reading
എം എം എയുടെ കരുണ്യസ്പർശം കേരളത്തിലും
Association News
0 min read
6.9k

എം എം എയുടെ കരുണ്യസ്പർശം കേരളത്തിലും

മാർച്ച്‌ 14, 2026
0

ജീവകാരുണ്യപ്രവർത്തനത്തിൻ്റെ മഹത്തായ 90 വർഷത്തെ പാരമ്പര്യം കൈവരിച്ച ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.എം.എ (മലബാർ മുസ്ലിം അസോസിയേഷൻ) ഇന്ന് കേരളത്തിലും അശരണർക്കും അഭയാർത്ഥികൾക്കും ആശ്രയദീപമായി തൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് മുന്നേറുകയാണ്. മനുഷ്യസ്നേഹത്തിൻ്റെ ഈ പാരമ്പര്യത്തിന് പുതിയ അർത്ഥം നൽകി, സമൂഹത്തിലെ ബലഹീനർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങായി എം.എം.എ നടത്തുന്ന സേവനങ്ങൾ ശ്രദ്ധേയമാണ്.ഈ മാനവിക ദൗത്യത്തിന്റെ ഭാഗമായാണ് കൂടാളി ശാഖ മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ, ബാംഗ്ലൂർ എം.എം.എ എന്നിവയുടെ

Continue Reading
ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സ്; പത്തു വ​ർഷ​ത്തി​ന് ശേ​ഷം പ്ര​തി​കൾ അറസ്റ്റിൽ
Kerala
0 min read
5.6k

ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സ്; പത്തു വ​ർഷ​ത്തി​ന് ശേ​ഷം പ്ര​തി​കൾ അറസ്റ്റിൽ

മാർച്ച്‌ 14, 2026
0

കണ്ണൂർ ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ പത്തു വ​ർഷ​ത്തി​ന് ശേ​ഷം അറസ്റ്റ് ചെയ്തു. ഒ​രു പു​രു​ഷ​നും ര​ണ്ട് സ്ത്രീ​ക​ളുമാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ പ​ർ​വീ​ൻ ബാ​ബു, സ​ക്കീ​ന, ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യവർ. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി14 സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. 2016 ഏ​പ്രി​ൽ 30 നാ​ണ് പ​ട്ടാ​പ്പ​ക​ൽ

Continue Reading
സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു
India
1 min read
6.1k

സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു

മാർച്ച്‌ 14, 2026
0

ലഡാക്കിലെ വിദ്യാഭ്യാസ വിചക്ഷണനും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ സോനം വാങ്ചുക് ജയിൽ മോചിതനാവുന്നു. സോനം വാങ്ചുക്കിനെതിരെ ചുമത്തിയിരുന്ന ദേശീയ സുരക്ഷാ നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിൻവലിച്ചു. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിലൂടെയാണ് വാങ്ചുക്കിനെ തടവിലിടാനായി പ്രയോഗിച്ച എൻഎസ്എ (National Security Act) വകുപ്പ് പിൻവലിക്കുന്നതായി സർക്കാർ അറിയിച്ചത്. സോനം വാങ്ചുക്കിനെതിരെ എൻ എസ് എ ചുമത്തിയതിന് തെളിവായി പറഞ്ഞ കാര്യങ്ങൾ ഇതുവരെ കോടതിയിൽ എത്തിക്കാൻ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ

Continue Reading
കൊല്ലത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
Kerala
0 min read
6.6k

കൊല്ലത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

മാർച്ച്‌ 14, 2026
0

കൊല്ലം കരുനാഗപ്പള്ളിയിൽ കൊലക്കേസ് പ്രതിയായ ഗുണ്ടാത്തലവനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയായ അലുവ അതുലിനെയാണ് നടുറോഡിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തലിറങ്ങി സ്റ്റേഷനിലെത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണം. ഹരിയാന രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വിദ്വേഷമാണ് കൊലക്ക് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിം സന്തോഷ് കഴിഞ്ഞ വർഷം മാർച്ചിലാണ് കൊല്ലപ്പെട്ടത്. നിരവധി ക്രമിനൽ കേസുകളിൽ

Continue Reading
ഇ​റാ​ൻ ഉ​ന്ന​ത നേ​താ​ക്ക​ളുടെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക; 10 പേ​ർ​ക്ക് 84 കോടി
World
1 min read
5.6k

ഇ​റാ​ൻ ഉ​ന്ന​ത നേ​താ​ക്ക​ളുടെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക; 10 പേ​ർ​ക്ക് 84 കോടി

മാർച്ച്‌ 14, 2026
0

ഇ​റാന്‍റെ ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മുജ്ത​ബ ഖ​മ​നയ്‌ ഉൾപ്പെടെയുള്ള പത്തു പേ​ർ​ക്ക് 84 കോടിയാണ് വില നിശ്ചയിച്ചത്. ഇസ്‌ലാമിക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്കു പത്തു മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 84 കോ​ടി രൂ​പ​യി​ലേ​റെ) വ​രെ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നു യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെന്‍റ് അ​റി​യി​ച്ചു. യു​എ​സും ഇ​സ്രയേ​ലും ചേ​ർ​ന്ന് പശ്ചിമേഷ്യയിൽ ഇ​റാനെതിരേ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കു

Continue Reading
2500 സൈനികരുമായി യുഎസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് കരയുദ്ധത്തിന് പുറപ്പെട്ടു
World
1 min read
5.3k

2500 സൈനികരുമായി യുഎസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിലേക്ക് കരയുദ്ധത്തിന് പുറപ്പെട്ടു

മാർച്ച്‌ 14, 2026
0

അമേരിക്ക കൂടുതൽ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയച്ചു. ജപ്പാനിലെ ഒകിനാവയിലുള്ള താവളത്തിൽ നിന്ന് 2500 സൈനികരുമായി യുദ്ധക്കപ്പൽ പുറപ്പെട്ടു. യുഎസ്എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പലിലാണ് യാത്ര പുറപ്പെട്ടത്. ഇറാൻ്റെ ഏതെങ്കിലും പ്രദേശം പിടിച്ചെടുക്കാനോ, പ്രതിസന്ധിയുണ്ടായാൽ ഉടനടി പ്രതികരിക്കാനോ ഈ സൈനികരെ വിന്യസിച്ചേക്കാം. സൈനികര (മറീനുകൾ) കടലിലും കരയിലും പോരാടാൻ വൈദഗ്‌ധ്യമുള്ളവരാണെങ്കിലും ഇറാനെതിരെയുള്ള യുദ്ധത്തിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ ‘കരസേനാ വിഭാഗം” എന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. അമേരിക്ക സൈനിക ശേഷി വർദ്ധിപ്പിച്ചതോടെ യുദ്ധം നീണ്ടേക്കുമെന്നാണ്

Continue Reading