നാളെ മുതൽ മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്‍റ് എന്നിവ വഴി ആക്കാൻ ബെവ്കോയുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും മാർച്ച് 15 മുതൽ പൂർണമായും ക്യാഷ്‌ലെസ് പേയ്‌മെന്‍റുകളിലൂടെ മാത്രമേ മദ്യവിൽപന പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടല്ലൂരിയുടെ നിർദേശം.

ഇതു സംബന്ധിച്ച് ഹിന്ദിയിലുൾപ്പെടെ നോട്ടീസുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും കറൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ സാധിക്കുമെന്നാണ് ബെവ്കോ മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.

ജീവനക്കാരുടെ സംഘടനകൾ ഈ തീരുമാനത്തിൽ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, സാങ്കേതിക തകരാറുകൾ, കാർഡ്/ യുപിഐ പേയ്മെന്‍റുകളോട് പരിചയില്ലാത്ത ഉപഭോക്താക്കൾ എന്നീ കാരണങ്ങളാൽ കൗണ്ടറുകളിൽ തർക്ക സാദ്ധ്യത വർദ്ധിക്കുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

Related Posts