ജീവകാരുണ്യപ്രവർത്തനത്തിൻ്റെ മഹത്തായ 90 വർഷത്തെ പാരമ്പര്യം കൈവരിച്ച ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.എം.എ (മലബാർ മുസ്ലിം അസോസിയേഷൻ) ഇന്ന് കേരളത്തിലും അശരണർക്കും അഭയാർത്ഥികൾക്കും ആശ്രയദീപമായി തൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് മുന്നേറുകയാണ്. മനുഷ്യസ്നേഹത്തിൻ്റെ ഈ പാരമ്പര്യത്തിന് പുതിയ അർത്ഥം നൽകി, സമൂഹത്തിലെ ബലഹീനർക്കും ദുരിതമനുഭവിക്കുന്നവർക്കും കൈത്താങ്ങായി എം.എം.എ നടത്തുന്ന സേവനങ്ങൾ ശ്രദ്ധേയമാണ്.
ഈ മാനവിക ദൗത്യത്തിന്റെ ഭാഗമായാണ് കൂടാളി ശാഖ മുസ്ലിം ലീഗ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ, ബാംഗ്ലൂർ എം.എം.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വർഷങ്ങളായി നടന്നു വരുന്ന വിവിധ റിലീഫ് വിതരണവും ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. പി. താഹിർ നിർവഹിച്ചു. ചടങ്ങിൽ ടി. പി. അബ്ദുള്ള മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോക്ടർ സുഹൈൽ വാഫി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ റിലീഫ് വിതരണങ്ങൾ കെ. നൗഷാദ്, ഷഹദ് കെ. പി., നസീർ കെ. എന്നിവർ ഏറ്റുവാങ്ങി. ടി. വി. അഷ്റഫ് ഹാജി, ടി. പി. അബ്ദുൽ റസാഖ് ഹാജി, സിയാഉദീൻ ബാഖവി, കെ. പി. ബാലകൃഷ്ണൻ, സിയാദ് കെ. എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ ടി. പി. ത്വാഹ മാസ്റ്റർ സ്വാഗതവും ടി. വി. ഹാരിസ് നന്ദിയും രേഖപ്പെടുത്തി.