കണ്ണൂർ ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികളെ പത്തു വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് കേസിലെ പ്രതികൾ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന, ഫാത്തിമ എന്നിവരാണ് അറസ്റ്റിലായവർ. പോലീസ് പ്രതികൾക്കായി14 സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയിരുന്നു. 2016 ഏപ്രിൽ 30 നാണ് പട്ടാപ്പകൽ കവർച്ചയ്ക്കിടെ കുഞ്ഞാമിന കൊല്ലപ്പെട്ടത്. വൈകുന്നേരം ജോലിക്ക് പോയിരുന്ന മകൻ തിരികെ വീട്ടിലെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാനില്ലായിരുന്നു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിലും, വയറിലും, കഴുത്തിലുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 ഓളം മുറിവുകൾ കുഞ്ഞാമിനയുടെ ശരീരത്തിൽ കാണപ്പെട്ടിരുന്നു.