സംസ്ഥാനത്ത് പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാൻ ശുപാർശയുമായി മിൽമ
Kerala
0 min read
6.7k

സംസ്ഥാനത്ത് പാൽ വില ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാൻ ശുപാർശയുമായി മിൽമ

ഫെബ്രുവരി 26, 2026
0

സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മിൽമ. ഇത് സംബന്ധിച്ച ശുപാർശ കഴിഞ്ഞ മാസം 20 ന് ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് സർക്കാർ ഈ കാര്യത്തിൽ അനുകുലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില. 4 രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത്

Continue Reading
പ്ര​ണ​യ​ത്ത​ക​ർ​ച്ച; യൂ​ട്യൂ​ബ​ർ ജീ​വ​നൊ​ടു​ക്കി
India
0 min read
6.4k

പ്ര​ണ​യ​ത്ത​ക​ർ​ച്ച; യൂ​ട്യൂ​ബ​ർ ജീ​വ​നൊ​ടു​ക്കി

ഫെബ്രുവരി 26, 2026
0

വി​ദ്യാ​ര്‍​ഥി​നി​യും യു​ട്യൂ​ബ​റു​മാ​യ വി​ശാ​ഖ​പ​ട്ട​ണം സ്വ​ദേ​ശി ബോ​നു കൊ​മ​ലി(21)​യെ വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നിലയിൽ കണ്ടെത്തി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​വ​ർ​ക്ക് ഒ​ട്ടേ​റെ ഫോ​ളോ​വേ​ഴ്സു​ണ്ടാ​യി​രു​ന്നു. ബോ​നു 11മാ​സ​മാ​യി പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി ഹൈ​ദ​രാ​ബാ​ദി​ലാ​ണ് താ​മ​സം. ഹൈ​ദ​ര​ബാ​ദി​ല്‍ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് സം​ഭ​വം.സ്വ​കാ​ര്യ കോ​ള​ജി​ല്‍ ബി​എ​സ്‌​സി വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്നു ബോ​നു. ലൈ​ഫ് സ്റ്റൈ​ല്‍ വീ​ഡി​യോ​ക​ളി​ലൂ​ടെ​യു​മാ​ണ് ബോ​നു യു​ട്യൂ​ബി​ല്‍ ഫോ​ളോ​വേ​ഴ്സി​നെ നേ​ടി​യി​രു​ന്ന​ത്. ‘അ​മ്മ​യെ ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്നു’​എ​ന്ന് അ​മ്മ ബി. ​സ​ത്യ വ​ര​ല​ക്ഷ്മി​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​ള​യ സ​ഹോ​ദ​ര​നെ ന​ന്നാ​യി നോ​ക്ക​ണ​മെ​ന്ന് കൂ​ടി

Continue Reading
കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പിക്ക് ദേഹാസ്വാസ്ഥ്യം, ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു
Kerala
0 min read
5.4k

കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പിക്ക് ദേഹാസ്വാസ്ഥ്യം, ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു

ഫെബ്രുവരി 26, 2026
0

കോ​ട്ട​യം എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​നെ ശാ​രീ​രി​ക അ​സാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ൽ രാ​വി​ലെ എ​ത്തി​യ എം​പിക്ക് ത​ല​ക​റ​ക്കം നേ​രി​ട്ട​തി​നെ തു​ട​ർന്ന് ഡ​ൽ​ഹി​യി​ലെ ആ​ർ​എം​എ​ൽ ആ​ശു​പ​തി​യി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ ശേ​ഷം ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​ദ്ദേ​ഹത്തിന്‍റെ ആരോഗ്യസ്ഥി​തി തൃ​പ്തി​ക​ര​മാ​ണെ​ന്നും പൂ​ർ​ണ ആ​രോ​ഗ്യ​വ​നാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പു​തു​യു​ഗ യാ​ത്ര​ക്ക് ശേ​ഷം ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ലെ​ത്തി​യ​ത്.

Continue Reading
വിമാന ടിക്കറ്റ് റീഫണ്ടിൽ പുതിയ നിയമം; ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ അധിക ചാർജ് ഈടാക്കില്ല
India
1 min read
6.2k

വിമാന ടിക്കറ്റ് റീഫണ്ടിൽ പുതിയ നിയമം; ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ അധിക ചാർജ് ഈടാക്കില്ല

ഫെബ്രുവരി 26, 2026
0

യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾ മാറ്റങ്ങൾ വരുത്തുന്നതും റദ്ദാക്കുന്നതും റീഫണ്ട് നൽകുന്നതുമായ നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കി. പുതിയ നിയമം അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ ചില നിബന്ധനകൾക്ക് വിധേയമായി അധിക ചാർജ് നൽകാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാം. കൂടാതെ ടിക്കറ്റിലെ പേര് തിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഡിജിസിഎ മാറ്റം വരുത്തിയിട്ടുണ്ട്.

Continue Reading
വ​യ​നാട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​; കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു
Kerala
1 min read
6.1k

വ​യ​നാട് പു​ന​ര​ധി​വാ​സ പ​ദ്ധ​തി​; കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു

ഫെബ്രുവരി 26, 2026
0

വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ മുണ്ടക്കൈ-ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. 6 മാ​സ​ത്തി​നു​ള്ളി​ല്‍ 100 വീ​ടു​ക​ള്‍ നി​ര്‍മ്മി​ച്ചു ന​ല്‍​കാ​നാ​ണ് പ​ദ്ധ​തി. ഉ​രു​ള്‍​പ്പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ച്ച​വ​ര്‍​ക്കു​ള്ള ധ​ന സ​ഹാ​യ​വും പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ല്‍ കൈ​മാ​റി. 5 ല​ക്ഷം രൂ​പ വീ​തം 40 പേ​ര്‍​ക്കാ​ണ് കൈ​മാ​റി​യ​ത്. ‘വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ദു​ര​ന്ത​ത്തെ ധീ​ര​ത​യോ​ടെ നേ​രി​ട്ടു. വ​യ​നാ​ട​ൻ ജ​ന​ത സ​മാ​ന​ത​ക​ളി​ല്ലാ​ത്ത

Continue Reading
‘വേദനയ്ക്ക് ആശ്വാസം’; അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ല ആരോഗ്യമന്ത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
Kerala
0 min read
6.4k

‘വേദനയ്ക്ക് ആശ്വാസം’; അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ല ആരോഗ്യമന്ത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

ഫെബ്രുവരി 26, 2026
0

കഴുത്തിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്ന് മെഡിക്കൽ ബുളറ്റിൻ. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം. കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് കഴുത്തിന് ക്ഷതമേറ്റതിനാൽ വേദനയ്ക്ക് ആശ്വാസമുണ്ടെന്നും രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണ വിധേയമാണെന്നും ബുളറ്റിനിലുണ്ട്. യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുളറ്റിനിൽ വ്യക്തമാക്കി.

Continue Reading
കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala
1 min read
6.3k

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

ഫെബ്രുവരി 26, 2026
0

കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രിക്കാരിയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് -അരുവിക്കരകളത്തറ ഷിബിന മൻസിലിൽ ഷിബിന നിഷാദ് (27) ആണ് മരിച്ചത്. ഇന്ന്‌ രാവിലെ കാച്ചാണിയിലാണ് അപകടം നടന്നത്. ഗുരുതര പരിക്കേറ്റ ഷിബിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
മ​ന്ത്രി​ വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി
Kerala
0 min read
6.9k

മ​ന്ത്രി​ വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി

ഫെബ്രുവരി 26, 2026
0

ആരോഗ്യമ​ന്ത്രി വീ​ണ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഹാ​ജ​രാ​ക്കി​യാ​ൽ സ​മ്മാ​നമായി ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി. കെ​എ​സ്‌​യു, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രിയെ ആ​ക്ര​മി​ച്ചു എ​ന്നു പ​റ​യു​ന്ന വി​ഡി​യോ തെ​ളി​വ് ഹാ​ജ​രാ​ക്കി​യാ​ൽ ആർക്കും നേ​ടാം ഒ​രു പ​വ​ൻ സ്വ​ർ​ണ്ണം എ​ന്നാ​ണ് പോ​സ്റ്റ​റി​ൽ പ​റ​യു​ന്ന​ത്. വീ​ണാ ജോ​ർ​ജി​നെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​താ​യി ഇ​തു​വ​രെ പു​റ​ത്തു വ​ന്ന വീഡിയോ ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. സം​ഭ​വം റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന​തി​നാ​ൽ

Continue Reading
കേരള സ്‌റ്റോറി 2 റിലീസ്: വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാതാക്കള്‍; തള്ളി ഹൈക്കോടതി
Entertainment
1 min read
6.6k

കേരള സ്‌റ്റോറി 2 റിലീസ്: വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന് നിര്‍മ്മാതാക്കള്‍; തള്ളി ഹൈക്കോടതി

ഫെബ്രുവരി 26, 2026
0

കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹർജികളില്‍ വാദം വേഗത്തിൽ പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. കേരള സ്റ്റോറി-2 വെള്ളിയാഴ്ചയാണ് റിലീസിന് ഒരുങ്ങുന്നത്. അതിനാലാണ് ഇന്ന് രാവിലെ വാദത്തിൽ തീരുമാനമെടുക്കാനായി നിര്‍മ്മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്.ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ഉത്തരവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ടിയാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഉച്ചയ്ക്ക് 2 മണിക്ക് വാദം കേട്ട് തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ബിച്ചു കുര്യന്‍ അറിയിച്ചു.

Continue Reading
കെഎസ്ആർടിസി  ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു
Kerala
0 min read
6.3k

കെഎസ്ആർടിസി  ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു

ഫെബ്രുവരി 26, 2026
0

പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതെ മൂലം മരിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്രെെവർ പ്രദീപിനെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യാത്രക്കിടെ ഡ്രെെവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായതാണ് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയത്. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.

Continue Reading