പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതെ മൂലം മരിച്ചു. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്രെെവർ പ്രദീപിനെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. യാത്രക്കിടെ ഡ്രെെവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായതാണ് കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറിയത്. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.