കഴുത്തിന് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്ന് മെഡിക്കൽ ബുളറ്റിൻ. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം. കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് കഴുത്തിന് ക്ഷതമേറ്റതിനാൽ വേദനയ്ക്ക് ആശ്വാസമുണ്ടെന്നും രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണ വിധേയമാണെന്നും ബുളറ്റിനിലുണ്ട്. യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുളറ്റിനിൽ വ്യക്തമാക്കി.

Related Posts