സംസ്ഥാനത്ത് പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ച് മിൽമ. ഇത് സംബന്ധിച്ച ശുപാർശ കഴിഞ്ഞ മാസം 20 ന് ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് സർക്കാർ ഈ കാര്യത്തിൽ അനുകുലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം.

നിലവിൽ ഒരു ലിറ്റർ പാലിന് 52 രൂപയാണ് വില. 4 രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് 2 രൂപ 40 പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തത്.

Related Posts