കൂത്താട്ടുകുളത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പെരുമ്പടവും സ്വദേശി പിടിയിൽ. ഇലഞ്ഞി പെരുമ്പടവും മലയിൽ അർജുനെ (24) ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇടയാർ കുഴിപ്പിള്ളിയിൽ കെ.എ. സ്കറിയയുടെ പരാതിയിൽ ആണ് അറസ്റ്റ്.
സ്കറിയയുടെ മകന് സിംഗപ്പൂരിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതി 6.5 ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തൃശൂരിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.