പത്തനംതിട്ടയിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെതിരെ അന്വേഷണം കടുപ്പിച്ച് പൊലീസ്. ഐബി ഉദ്യോഗസ്ഥയുടെ കുടുംബം ഇന്നലെ മലപ്പുറം സ്വദേശിയായ സുകാന്ത് സുരേഷിനെതിരെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഇരുവരും തമ്മിൽ ട്രെയിനിം​ഗ് സമയം മുതൽ തന്നെ പരിചയമുണ്ടായിരുന്നു.

സുകാന്തിനെ തേടി ഇന്നലെ ‌പേട്ട പൊലീസ് മലപ്പുറത്തെത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവ് വീട്ടിലില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യുവാവിൻ്റെ ഫോൺ നിലവിൽ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് മൂന്ന് ദിവസം കസ്റ്റഡിയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.

Related Posts