ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു
India
1 min read
6.9k

ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു

ഫെബ്രുവരി 27, 2026
0

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്റ്റാലിന്‍റെ നേതൃത്വത്തിൽ പനീർസെൽവത്തിന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ഡിഎംകെ പ്രവേശത്തിന് പിന്നാലെ തന്‍റെ നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും പനീർശെൽവം പ്രഖ്യാപിച്ചു. ഏറെ കാലമായി അണ്ണാഡിഎംകെ നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു പനീർസെൽവം. ഇടക്കാലത്ത് എൻഡിഎ സഖ്യത്തിനൊപ്പം

Continue Reading
പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മോഷണം; 5 പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു
Kerala
0 min read
6.3k

പോ​ലീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മോഷണം; 5 പ​വ​നും 50,000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു

ഫെബ്രുവരി 27, 2026
0

തൃശൂർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ മോ​ഷ​ണം. 5 പ​വ​നും 50,000 രൂ​പ​യുമാണ് ന​ഷ്ട​പ്പെ​ട്ടത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30നും 3.30​നും ഇ​ട​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ പകൽ സമയത്ത് ആ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​കാ​ർ വൈ​കിട്ട് എ​ത്തി​യ​പ്പോ​ഴാ​ണു മോ​ഷ​ണ​ വി​വ​രം അ​റി​യു​ന്ന​ത്. ക്വാ​ർ​ട്ടേ​ഴ്സ് വാ​തി​ലി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്ത് അ​ക​ത്തു ​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യു​ടെ അ​ല​മാ​ര​യു​ടെ ലോ​ക്ക​റും ത​ക​ർ​ത്താ​ണു മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. അടുത്തുള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സംഭവം ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നി​ല്ല.

Continue Reading
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ
India
0 min read
5.5k

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ

ഫെബ്രുവരി 27, 2026
0

ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മനീഷ് സിസോദിയയും ഡൽഹി മദ്യനയ അഴിമതിക്കേസില്‍ കുറ്റവിമുക്തരായി. പ്രതിപ്പട്ടികയില്‍ നിന്നും കെജ്‌രിവാളിനെയും മനീഷ് സിസോദിയെയും ഒഴിവാക്കി. പ്രോസിക്യൂഷൻ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസനീയമായ തെളിവുകൾ ഉപയോഗിച്ച് സ്ഥാപിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. ക്രിമിനൽ ഉദ്ദേശ്യവും ഗൂഢാലോചനയും സംബന്ധിച്ച വാദങ്ങൾ ജുഡീഷ്യൽ പരിശോധനയിൽ നിലനിൽക്കുന്നതല്ലെന്നും, രേഖയിലുള്ള വിവരങ്ങൾ കേവലം ഭരണപരമായ തീരുമാനങ്ങൾ മാത്രമാണെന്നും കോടതി വ്യക്തമാക്കി. തെളിവുകളുടെ അഭാവം പ്രതികൾക്കെതിരെ ഉണ്ടെന്ന്

Continue Reading
ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്‍റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍
India
1 min read
6.7k

ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാന്‍റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍

ഫെബ്രുവരി 27, 2026
0

വരാനിരിക്കുന്ന ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടിൽ ശത്രുവിന്‍റെ സൈനിക പോസ്റ്റുകളോ വ്യോമതാവളങ്ങളോ തകർക്കുന്നതിൽ മാത്രം ഒതുങ്ങില്ലെന്നും പാകിസ്ഥാന്‍റെ മണ്ണിലേക്ക് പ്രവേശിച്ച് തന്ത്രപ്രധാനമായ ഇടങ്ങൾ പിടിച്ചടക്കുകയും അവരെ മുട്ടുകുത്തിക്കുകയും ചെയ്യുമെന്നും ഇന്ത്യയുടെ ലഫ്. ജനറല്‍ മനോജ് കുമാര്‍ കത്യാര്‍. ഇന്ത്യ പാകിസ്താന്‍റെ ആണവ ഭീഷണികൾക്ക് പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നും ഇന്ത്യൻ സൈന്യത്തിന്‍റെ വെസ്റ്റേൺ കമാൻഡ് മേധാവി കൂടിയായ ലഫ്. ജനറൽ മനോജ് കുമാർ കത്യാർ പറഞ്ഞു. ‘പാകിസ്താൻ നേർക്കുനേർ പോരാടാൻ ധൈര്യമില്ലാത്തതിനാലാണ് തീവ്രവാദികളെ

Continue Reading
പാലക്കാട് സരിൻ; സ്ഥാനാർത്ഥി പട്ടികയ്ക്ക് പേര് നിർദ്ദേശിച്ച് സിപിഎം
Kerala
0 min read
6.8k

പാലക്കാട് സരിൻ; സ്ഥാനാർത്ഥി പട്ടികയ്ക്ക് പേര് നിർദ്ദേശിച്ച് സിപിഎം

ഫെബ്രുവരി 27, 2026
0

കോൺഗ്രസ് വിട്ടെത്തിയ പി. സരിന്‍റെ പേരാണ് പാലക്കാട് മണ്ഡലത്തിലേക്ക് സിപിഎം നിർദ്ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക എ വിജയരാഘവന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന് ശേഷം പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറി. സരിന്‍റെ പേര് തീരുമാനിച്ചെങ്കിലും, യുഡിഎഫ് അടക്കമുള്ള എതിർ പാർട്ടികൾ ആരെ ഇറക്കുന്നു എന്ന് നോക്കിയ ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ. രണ്ട് ടേം പൂർത്തിയാക്കിയവർ മാറിനിൽക്കുന്ന സാഹചര്യത്തിൽ നെൻമാറയിൽ കെ. പ്രേമനെയും,

Continue Reading
കർണാടക നായർ സർവീസ് സൊസൈറ്റി ജാലഹള്ളി കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്
Association News
0 min read
6.8k

കർണാടക നായർ സർവീസ് സൊസൈറ്റി ജാലഹള്ളി കരയോഗത്തിൻ്റെ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന്

ഫെബ്രുവരി 27, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി ജാലഹള്ളി കരയോഗത്തിൻ്റെ നേതൃത്വത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3ന് രാമചന്ദ്രപുരത്തുള്ള ബിബിഎംപി ഗ്രൗണ്ടിലുള്ള ഓം ശക്തിദേവി ക്ഷേത്രസന്നിധിയിൽ നടത്തും. കർണാടക റവന്യൂ മന്ത്രി കൃഷ്ണബയിരെ ഗൗഡയും സഹധർമ്മിണി മീനാക്ഷി ബയിരെ ഗൗഡയും പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കും. പൊങ്കാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ രാവിലെ 9.15 ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊങ്കാല കൂപ്പൺ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.

Continue Reading
റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു
India
0 min read
6.1k

റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു

ഫെബ്രുവരി 27, 2026
0

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ പിതാവ് ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കരളിനു ബാധിച്ചിരിക്കുന്ന അർബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടർന്ന് ഏറെ നാളായി ഖാൻചന്ദ് സിങ് ചികിത്സയിലായിരുന്നു. ചെന്നൈയിൽ നടന്ന സിംബാബ്‌വെക്കെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരത്തെ തുടർന്ന് ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡൽഹിയിലേക്ക് യാത്ര

Continue Reading
‘കേരളാ സ്റ്റോറി-2’: റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്
Entertainment
1 min read
5.8k

‘കേരളാ സ്റ്റോറി-2’: റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്

ഫെബ്രുവരി 27, 2026
0

‘കേരളാ സ്റ്റോറി-2’ ചിത്രത്തിന്‍റെ യുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി. ഇന്നലെ രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. അടിയന്തരമായി അപ്പീൽ പരി​ഗണിച്ച സാഹചര്യത്തിൽ ചിത്രത്തിന്‍റെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റുകയായിരുന്നു. ജസ്റ്റീസുമാരായ പി.വി. ബാലകൃഷ്ണന്‍, ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി എന്നിവരുടെ

Continue Reading
ശബരിമല കൊടിമര പു​ന​ർ​നി​ർ​മാ​ണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി
Kerala
0 min read
5.6k

ശബരിമല കൊടിമര പു​ന​ർ​നി​ർ​മാ​ണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി

ഫെബ്രുവരി 27, 2026
0

ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബന്ധപ്പെട്ട അഴിമതി അന്വേഷണത്തിൻ്റെ ഭാഗമായി നടന്മാരായ മോഹൻലാൽ, ദിലീപ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. കൊടിമരത്തിനായി സ്വർണം സംഭാവന നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ഇവരിൽ നിന്ന് ചോദിച്ചറിഞ്ഞത്. സുഹൃത്തായ സുരേഷ് ഗോപിയുടെ അഭ്യർത്ഥനപ്രകാരമാണ് താൻ സ്വർണം നൽകിയതെന്നും, തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് വാങ്ങിയ രണ്ട് പവൻ സ്വർണം സുഹൃത്ത് മുഖേന പമ്പയിൽ എത്തിക്കുകയായിരുന്നുവെന്നും മോഹൻലാൽ മൊഴി നൽകി. സ്വ​ർ​ണം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പും

Continue Reading
മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്
Kerala
0 min read
6.8k

മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധം; കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

ഫെബ്രുവരി 27, 2026
0

​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കെ​എ​സ്‌​യു നേതാവ് ബി​തു​ൽ ബാ​ല​ന്‍റെ കോ​ഴി​ക്കോ​ട് തി​രു​വ​ള്ളൂ​രി​ലെ വീ​ടി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിതുൽ റിമാൻഡിലാണ്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് വീടിന് നേരെ ബോംബ് എറിഞ്ഞത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എസ്എഫ്ഐ,ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബം ആരോപിക്കുന്നത്.

Continue Reading