‘കേരളാ സ്റ്റോറി-2’ ചിത്രത്തിന്റെ യുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി. ഇന്നലെ രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന് ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു. അടിയന്തരമായി അപ്പീൽ പരിഗണിച്ച സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റുകയായിരുന്നു.
ജസ്റ്റീസുമാരായ പി.വി. ബാലകൃഷ്ണന്, ശുശ്രുത് അരവിന്ദ് ധര്‍മ്മാധികാരി എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്. റിലീസ് ഇന്ന് തീരുമാനിച്ചിരിക്കുന്നതിനാല്‍ അടിയന്തരമായി നിര്‍മ്മാതാക്കള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന് ബെഞ്ചിനെ സമീപിച്ചതിനാലാണ് രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില്‍ പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.