ഇസ്രായേലിലും ഇനി ഇന്ത്യയുടെ യുപിഐ
ഇന്ത്യയുടെ അഭിമാനമായ യുപിഐ (ഏകീകൃത പേയ്മെന്റ് ഇന്റർഫേസ്) ഇനി ഇസ്രായേലിലും ലഭ്യമാകും. ഇതോടെ ഇസ്രായേലിലെയും ഇന്ത്യയിലെയും വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും തടസ്സമില്ലാത്ത ഡിജിറ്റൽ പേയ്മെന്റുകൾ സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം. ആഗോളതലത്തിൽ ഇന്ത്യയുടെ ഫിൻടെക് മേഖലയെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.ഡിജിറ്റൽ പേയ്മെന്റുകൾക്ക് പുറമേ ബഹിരാകാശ പര്യവേഷണം, സിവിൽ ആണവോർജ്ജം, അത്യാധുനിക സാങ്കേതികവിദ്യകൾ, കൃഷി, പ്രതിരോധം എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇരുരാജ്യങ്ങളും
ലണ്ടനിൽ തീപിടുത്തത്തിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ പൊള്ളലേറ്റ് മരിച്ചു
ലണ്ടനിലെ ക്രോയ്ഡണിലുള്ള വാടക വീട്ടിൽ വെച്ച് ഉണ്ടായ തീപിടുത്തത്തിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ പൊള്ളലേറ്റ് മരിച്ചു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26), ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28) എന്നിവരാണ് മരിച്ചത്. 3 പേരാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരെയും ഗുരുതരമായ പരിക്കുകളോടെ ക്രോയ്ഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ് സായ്
ഇറാനിൽ ഇസ്രായേലിന്റെ മിന്നലാക്രമണം; ടെഹ്റാനിൽ സ്ഫോടനം
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലിന്റെ മിന്നലാക്രമണം. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ ശനിയാഴ്ച പുലർച്ചെയാണ് ‘പ്രതിരോധ മിസൈൽ ആക്രമണം’ നടത്തിയത്. ആക്രമണത്തെത്തുടർന്ന് ടെഹ്റാൻ നഗരത്തിലുടനീളം ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി. ഇറാനിൽ നിന്ന് ഉണ്ടായേക്കാവുന്ന വലിയൊരു സൈനിക നീക്കം മുൻകൂട്ടി തടയുന്നതിനാണ് ഈ ‘പ്രതിരോധ ആക്രമണം’ നടത്തിയതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ടെഹ്റാനിലെ ജംഹൂറി പ്രദേശം, യൂണിവേഴ്സിറ്റി സ്ട്രീറ്റ് എന്നിവിടങ്ങളിൽ ഒന്നിലധികം മിസൈലുകൾ പതിച്ചു. നഗരമധ്യത്തിലെ പാസ്ചർ സ്ട്രീറ്റിന് സമീപം വലിയ
നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയിലേക്ക് മാത്രം നിലവിലെ പോലീസ് അന്വേഷണം ഒതുങ്ങിയെന്നും, ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണമോ
മദ്യനയക്കേസിലെ കോടതി വിധിക്ക് പിന്നാലെ ഡൽഹിയിൽ നാളെ എഎപി മെഗാറാലി
കെജ്രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെ പ്രതിചേർക്കപ്പെട്ട മുഴുവൻ പേരെയും മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തരാക്കിയതിനെ തുടർന്ന് ഡൽഹിയിൽ മെഗാറാലിക്കൊരുങ്ങി എഎപി. ഇതിന്റെ ഭാഗമായി നാളെ ഡൽഹിയിലെ ജന്തർ മന്തറിൽ പാർട്ടി വൻ റാലി സംഘടിപ്പിക്കും. പതിനായിരക്കണക്കിന് പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. ആരോഗ്യ പ്രവർത്തകർ, ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട 10,000 ബസ് മാർഷലുകൾ, ശുചിത്വ തൊഴിലാളികൾ എന്നിവരും യൂണിഫോം ധരിച്ച് റാലിയിൽ അണിനിരക്കും. ഇവർക്കായി കെജ്രിവാൾ മുൻപന്തിയിൽ നിന്ന് പോരാടുമെന്ന് പാർട്ടി അറിയിച്ചു.
സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; പവന് 2,320 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ദ്ധിച്ചു. ഗ്രാമിന് 290 കൂടി 15,100 രൂപയായി. പവന് 2,320 രൂപ വർദ്ധിച്ച് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് ഇന്നലെ 400 രൂപയും ഗ്രാമിന് 50 രൂപയും കൂടിയിരുന്നു. ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു ഇന്നലെ വില. ആഗോള വിപണിയിലും ഇന്ന് വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 1.41 ശതമാനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലും പുതുച്ചേരിയിലും എത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെത്തും. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഏകദേശം 6,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഇന്ന് രാത്രി 9 മണിയോടെ ഗുജറാത്ത്, രാജസ്ഥാൻ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി ചെന്നൈയിലെത്തും. നാളെ രാവിലെ 11:45-ന് പുതുച്ചേരിയിലെത്തി 2,700 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3 മണിയോടെ മധുരയിലെത്തുകയും മധുര എയിംസ് ആശുപത്രിയുടെ ഉദ്ഘാടനവും അദ്ദേഹം
പൊലീസ് ജീപ്പ് തടഞ്ഞ് അസഭ്യവർഷം; 9 ഡിവൈഎഫ്ഐ -സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തിൽ 9 സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 9 പേരിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി. രതീഷ്, വിഷ്ണു എന്നിവരെയാണ് ആറ്റിങ്ങൽ സിഐയും ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത്. കഴിഞ്ഞദിവസം കോൺഗ്രസിന്റെ ഫ്ളക്സ് ബോർഡ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പൊലീസ് നോട്ടീസ് നൽകിയതാണ്
കോഴിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു
കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര് മരിച്ചു. ഫാറൂഖ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോഴിക്കോട് നിന്നും ഫറോക്കിലേക്ക് പോകുകയായിരുന്ന കാറും മലപ്പുറം ഭാഗത്ത് നിന്ന്
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ചതുർദിന സന്ദർശനത്തിനായി മുംബൈയിലെത്തിയ കാർണി നാളെ രാജ്യതലസ്ഥാനത്തെത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മാർച്ച് രണ്ടിന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പ്രതിനിധിതല ചർച്ച നടത്തും. 2023ൽ കാനഡയിലെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്രബന്ധത്തിലുണ്ടായ വിള്ളലുകൾ പുതിയ കനേഡിയൻ ഭരണകൂടത്തിനു കീഴിൽ മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് മാർക്ക്