നെടുമ്പാശ്ശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
Kerala
0 min read
7.1k

നെടുമ്പാശ്ശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്

ഒക്ടോബർ 17, 2025
0

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലെ ഡ്യൂട്ടിയ്ക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരം ആണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ടെംപോ ട്രാവലര്‍ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി.

Continue Reading
അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം; ഏഴ് പാക്സൈനികർ കൊല്ലപ്പെട്ടു
World
1 min read
7.8k

അഫ്‌ഗാൻ അതിർത്തിയിൽ ചാവേർ ബോംബാക്രമണം; ഏഴ് പാക്സൈനികർ കൊല്ലപ്പെട്ടു

ഒക്ടോബർ 17, 2025
0

അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം സമാധാനത്തിലേക്ക് നീങ്ങുന്നതിനിടെ വീണ്ടും ആക്രമണം. അഫ്‌ഗാൻ അതിർത്തിയിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഏഴ് പാകിസ്താനി സൈനികരാണ് കൊല്ലപ്പെട്ടത്. തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഈ അക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ വീണ്ടും വർധിച്ചു. വടക്കൻ വാരിസ്ഥാനിലെ പാക് സൈനിക ക്യാപിനോട് ചേർന്നാണ് ഇന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിൽ 13 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം സൈനിക

Continue Reading
ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി ഒക്ടോബർ  21ന്
Association News
1 min read
7.2k

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി ഒക്ടോബർ  21ന്

ഒക്ടോബർ 17, 2025
0

ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ 2025  ഒക്ടോബർ  21-ാം തീയതി ചൊവ്വാഴ്ച രാവിലെ 6.00 മണിമുതൽ  ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരു മന്ദിരത്തിൽ വച്ച് നടത്തുന്നു. പിതൃതർപ്പണം, പിതൃനമസ്കാരം, തിലഹോമം,ശാന്തിഹോമം, അന്നദാനം എന്നീ വഴിപാടുകൾ നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ 25 വർഷത്തിലേറെയായി പതിവായി ബലിതർപ്പണ പൂജകൾ നടത്തുന്ന ബാംഗ്ലൂരിലെ പ്രധാനപ്പെട്ട ആശ്രയ കേന്ദ്രമാണ് അൾസൂർ ഗുരുമന്ദിരം. തുലാമാസ അമാവാസി ബലിതർപ്പണ പൂജയ്ക്ക് ഒരുക്കിയിട്ടുള്ള സൗകര്യം

Continue Reading
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം
Kerala
0 min read
7.4k

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം

ഒക്ടോബർ 17, 2025
0

അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്. കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വി വാഹം കഴിക്കാതെ ഇവർ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു. രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പഴനിയും വള്ളിയമ്മയും തമ്മിൽ തർക്കമുണ്ടാവുകയും തർക്കം മൂത്തപ്പോൾ

Continue Reading
ദീപാവലി തിരക്ക് നിയന്ത്രിക്കാൻ 15 പ്രധാന സ്റ്റേഷനുകളിൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു
India
0 min read
8.1k

ദീപാവലി തിരക്ക് നിയന്ത്രിക്കാൻ 15 പ്രധാന സ്റ്റേഷനുകളിൽ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു

ഒക്ടോബർ 17, 2025
0

ദീപാവലിക്ക് മുന്നോടിയായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഡൽഹി, മുംബൈ ഉൾപ്പെടെ 15 പ്ര ധാന സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ സുരക്ഷിതമായ ബോർഡിംഗും സുഗമമായ യാത്ര ഉറപ്പാക്കാനും ഡീബോർഡിംഗും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 28 വരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു.റെയിൽവേ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള

Continue Reading
രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി
Kerala
0 min read
8.1k

രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി

ഒക്ടോബർ 17, 2025
0

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി. ആ സമയത്ത് സ്വീകരിക്കുന്ന സുരക്ഷാ നടപടികൾ മറ്റ് ഭക്തർക്ക് തടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 22 ബുധനാഴ്ചയാണ് പ്രസിഡൻ്റ് ശബരിമല ദർശനം നടത്തുന്നത്. ദേവസ്വം ബോര്‍ഡും പോലീസും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ്

Continue Reading
രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്
Kerala
0 min read
7.2k

രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

ഒക്ടോബർ 17, 2025
0

രണ്ട് കിലോ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയതായി എസ് ഐ ടി റിമാൻഡ് റിപ്പോര്‍ട്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നഷ്ടമുണ്ടാക്കിയെന്നും കൂട്ട് പ്രതികളുടെ പങ്ക് വ്യക്തമാകണമെന്നും കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. റാന്നി കോടതിയിൽ എസ് ഐ ടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. അതിനിടെ, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരെ കോടതി വളപ്പിൽ ചെരുപ്പേറുണ്ടായി.എം എൻ എസ് 403, 406, 409, 466, 477 വകുപ്പുകളാണ്

Continue Reading
ദുൽഖറിന് ആശ്വാസിക്കാം; പിടിച്ചെടുത്ത ഡിഫൻഡർ വിട്ടു നൽകാൻ കസ്റ്റംസ്
Kerala
0 min read
7.9k

ദുൽഖറിന് ആശ്വാസിക്കാം; പിടിച്ചെടുത്ത ഡിഫൻഡർ വിട്ടു നൽകാൻ കസ്റ്റംസ്

ഒക്ടോബർ 17, 2025
0

ഓപ്പറേഷൻ നുംഖോറിൻ്റെ ഭാഗമായി നടൻ ദുൽഖർ സൽമാൻ്റെ വാഹനം കസ്റ്റംസ് വിട്ടു നൽകും. ദുൽഖറിൻ്റെ ലാൻഡ് റോവർ ഡിഫൻഡർ എന്ന വാഹനമാണ് കസ്റ്റംസ് തിരിച്ചു നൽകുന്നത്. ബാങ്ക് ഗ്യാരണ്ടിയിലാണ് വിട്ടുനൽകുക. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ നിബന്ധനകൾ ഏർപ്പെടുത്തും. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടേതാണ് തീരുമാനം. ദുൽഖറിൻ്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ എന്നീ മൂന്ന് വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ടായിരുന്നു ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ

Continue Reading
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു
Kerala
0 min read
8.0k

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു

ഒക്ടോബർ 17, 2025
0

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണിക്യഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. റാന്നി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജി‌സ്ട്രേറ്റ് കോടതിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയത്. അടച്ചിട്ട കോടതി മുറിയിൽ നടന്ന വിചാരണയ്‌ക്കൊടുവിൽ ഒക്ടോബർ 30 വരെ ഉണ്ണികൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടതായി കോടതി അറിയിച്ചു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്. വ്യാഴാഴ്ച രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Continue Reading
‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം’; കേരള പ്രവാസി സംഘം
India
1 min read
7.4k

‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണം’; കേരള പ്രവാസി സംഘം

ഒക്ടോബർ 17, 2025
0

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി’യുടെ ആനുകൂല്യങ്ങൾ, പ്രവാസലോകത്ത് നിന്ന് നാട്ടിൽ തിരിച്ചെത്തിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി സമൂഹാംഗങ്ങൾക്കും കൂടി ലഭ്യമാക്കണമെന്ന് കേരള പ്രവാസി സംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.KMS 2023 ഡാറ്റാ പ്രകാരം, 18 ലക്ഷം (1.8 മില്യൺ) മലയാളികളാണ് തിരികെ കേരളത്തിലെത്തിയത്. തിരികെയെത്തിയവരിൽ പലരും പ്രവാസജീവിതത്തിലെ കഠിനാധ്വാനം കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. കൂടാതെ, നാട്ടിൽ തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും (തിരിച്ചെത്തിയവരിൽ 51% പേർക്കും തൊഴിലില്ല)

Continue Reading