ദീപാവലിക്ക് മുന്നോടിയായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ഡൽഹി, മുംബൈ ഉൾപ്പെടെ 15 പ്ര ധാന സ്റ്റേഷനുകളിൽ ഇന്ത്യൻ റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചു. തിരക്കേറിയ സ്റ്റേഷനുകളിൽ സുരക്ഷിതമായ ബോർഡിംഗും സുഗമമായ യാത്ര ഉറപ്പാക്കാനും ഡീബോർഡിംഗും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്കുള്ള നിയന്ത്രണം 28 വരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ബോർഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് മുതിർന്ന പൗരന്മാർ, രോഗികളായ യാത്രക്കാർ, കുട്ടികൾ, സഹായം ആവശ്യമുള്ള സ്ത്രീ യാത്രക്കാർ എന്നിവർക്ക് പ്ലാറ്റ്ഫോം ടിക്കറ്റുകൾ നൽകും.
ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, ഗാസിയാബാദ്, ആനന്ദ് വിഹാർ ടെ ർമിനൽ, ബാന്ദ്ര ടെർമിനസ്, വാപി, സൂറത്ത്, ഉദ്ന, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യ തിലക് ടെ ർമിനസ്, താനെ, കല്യാൺ, പൻവേൽ എന്നീ സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റുകളുടെ വിൽപ്പന നിയന്ത്രിച്ചിരിക്കുന്നത്.