ലക്ഷം തൊടാൻ സ്വർണ്ണം; പവന് 97,360 രൂപ
Kerala
0 min read
8.0k

ലക്ഷം തൊടാൻ സ്വർണ്ണം; പവന് 97,360 രൂപ

ഒക്ടോബർ 17, 2025
0

കേരളത്തിൽ സ്വർണത്തിന് വീണ്ടും വൻ വില വർധന. ഗ്രാമിന് 305 രൂപ വർധിച്ച് 12,170 രൂപയായി ഉയർന്നു. പവന് 2440 രൂപ വില വർധിച്ച് 97,360 രൂപയായി. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിൽ ഗ്രാമിന് 250 രൂപയുടെ വർധനവുണ്ടായി. ആഗോളവിപണിയിൽ സ്വർണത്തിന് റെക്കോഡ് വില വർധനയാണ് ഉണ്ടായത്. സുരക്ഷിത നിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് മഞ്ഞലോഹത്തിന് കരുത്താകുന്നത്.

Continue Reading
ബസവനഗുഡിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ
Karnataka
0 min read
7.6k

ബസവനഗുഡിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ

ഒക്ടോബർ 17, 2025
0

ബെംഗളുരു ബസവനഗുഡിയിലെ ബിഎംഎസ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ഏഴാം സെമസ്‌റ്റർ വിദ്യാർഥിനിയെ ശുചിമുറിയിൽവച്ച് ജൂനിയർ വിദ്യാർഥി ബലാത്സംഗം ചെയ്ത കേസിൽ കോളജിലെ അഞ്ചാം സെമസ്‌റ്റർ വിദ്യാർഥിയായ ജീവൻ ഗൗഡയെ (21) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഒക്ടോബർ 10ന് ആണ് സംഭവം നടന്നതെന്നാണ് വിവരം. ഉച്ചയ്ക്ക് 1.30 നും 1.50 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. ഉച്ചഭക്ഷണ ഇടവേളയിൽ, ജീവൻ ഗൗഡ വിദ്യാർഥിനിയോട് മുകളിലെ ആർക്കിടെക്‌ചർ ബ്ലോക്കിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നു.

Continue Reading
ഗണേഷ് കുമാറി‌ൻ്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി
Kerala
0 min read
7.1k

ഗണേഷ് കുമാറി‌ൻ്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവറെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി

ഒക്ടോബർ 17, 2025
0

പ്ലാസ്റ്റിക് കുപ്പി ബസിൽ സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസിക്ക് വൻ തിരിച്ചടി. കെ.ബി.ഗണേഷ് കുമാറി‌ൻ്റെ ഇടപെടലിനെ തുടർന്ന് ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എൻ.നഗരേഷി‌ൻ്റെ നടപടി. ശിക്ഷാ നടപടിയുടെ സ്വഭാവത്തിൽ വരുന്നതാണ് ഡ്രൈവറുടെ സ്ഥലം മാറ്റം. അമിതാധികാര പ്രയോഗമാണ് കെഎസ്ആര്‍സിയുടെ നടപടി. ജെയ്‌മോൻ ജോസഫിനെ പൊൻകുന്നം ഡിപ്പോയിൽ തുടരാൻ അനുവദിക്കണമെന്നും

Continue Reading
ലിറ്റ്മസ് 2025: ലോകത്തിലെ ഏറ്റവും വലിയ നാസ്‌തിക സമ്മേളനം കൊച്ചിയിൽ ഒക്ടോബർ 19ന്
Kerala
1 min read
7.8k

ലിറ്റ്മസ് 2025: ലോകത്തിലെ ഏറ്റവും വലിയ നാസ്‌തിക സമ്മേളനം കൊച്ചിയിൽ ഒക്ടോബർ 19ന്

ഒക്ടോബർ 17, 2025
0

ലോകത്തിലെ ഏറ്റവും വലിയ നാസ്‌തിക സമ്മേളനമായ ലിറ്റ്മസ് 2025, ഒക്ടോബർ 19-ന് ഞായറാഴ്‌ച രാവിലെ 8:30 മുതൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറും.മാനവിക മൂല്യങ്ങളും ശാസ്ത്രീയ ബോധവും ഉയർത്തിപ്പിടിക്കുന്ന എസൻസ് ഗ്ലോബൽ (ESSENSE Global) ആണ് ഈ മഹാസമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ സെഷനുകൾ, ചിന്തോദീപക പ്രഭാഷണങ്ങൾ, ചർച്ചകൾ, കലാപ്രകടനങ്ങൾ എന്നിവ ലിറ്റ്മസ് 2025 ലെ സമ്മേളനത്തിൽ ഉണ്ടാവും. മത-മതേതര അന്ധവിശ്വാസങ്ങളെയും, ദൈവവിശ്വാസത്തിൻ്റെ പേരിൽ നിലനിൽക്കുന്ന സാമൂഹിക

Continue Reading
ഇന്ത്യയിൽ 1,25,000 കോടി രൂപ ഗൂഗിൾ നിക്ഷേപിക്കും
India
0 min read
7.6k

ഇന്ത്യയിൽ 1,25,000 കോടി രൂപ ഗൂഗിൾ നിക്ഷേപിക്കും

ഒക്ടോബർ 17, 2025
0

ഗൂഗിളിൻ്റെ 1,25,000 കോടി രൂപയുടെ നിക്ഷേപം ആന്ധ്രയിലെ വിശാഖപട്ടണത്തിൽ എത്തുന്നത് യുഎസ് പ്രസിഡണ്ട് ട്രംപിനേറ്റ് വൻതിരിച്ചടിയായി വിലയിരുത്തപ്പെടുന്നു അമേരിക്കയിലെ ടെക് കമ്പനികളോട് യുഎസിൽ നിക്ഷേപമിറക്കാനും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും നിക്ഷേപം പിൻവലിക്കാൻ ട്രംപ് സമ്മർദ്ദം ചെലുത്തിവരുന്നതിനിടയിലാണ് 1,25000 കോടി രൂപ മുതൽ മുടക്കിൽ വിശാഖപട്ടണത്ത് എഐ കേന്ദ്രം തുറക്കാൻ പോകുന്നത്. 12 രാജ്യങ്ങളിലായി കിടക്കുന്ന ഗൂഗിളിൻ്റെ എഐ കമ്പനികളുടെ ശൃംഖലയിൽ ഒരു കണ്ണിയാണ് വിശാഖപട്ടണത്ത് തുറക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത്

Continue Reading
ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത
World
0 min read
7.9k

ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി മലയാളി വനിത

ഒക്ടോബർ 17, 2025
0

മലയാളിയായ നഗ്മ മൊഹമ്മദ് മല്ലിക്കിനെ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് കേന്ദ്ര സർക്കാർ. 1991 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയാണ് നഗ്മ. കാസർഗോഡ് സ്വദേശിയായ നഗ്മ നിലവിൽ പോളണ്ടിലെ അംബാസഡറായിരുന്നു. മുമ്പ് ടുണീഷ്യ, ബ്രൂണൈ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധിയായും നഗ്മ പ്രവർത്തിച്ചിട്ടുണ്ട്. ജപ്പാനിലെ അംബാസഡറായിരുന്ന പാലാ സ്വദേശി സിബി ജോർജിനെ അടുത്തിടെ വിദേശകാര്യ മന്ത്രാലയത്തിൽ സെക്രട്ടറിയായി നിയമിച്ചിരുന്നു.

Continue Reading
കെ പി സി സി ജംബോ കമ്മിറ്റി; പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി ഷമ മുഹമ്മദ്
Kerala
0 min read
7.8k

കെ പി സി സി ജംബോ കമ്മിറ്റി; പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായി ഷമ മുഹമ്മദ്

ഒക്ടോബർ 17, 2025
0

കെ പി സി സി ജംബോ കമ്മിറ്റി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസില്‍ കലാപം തുടരുന്നു. പുനഃസംഘടനയില്‍ പൊട്ടിത്തെറി പരസ്യമാക്കി വനിതാ നേതാവായ ഡോക്ടർ ഷമ മുഹമ്മദ് രംഗത്ത്. കെ പി സി സി പട്ടികക്ക് പിന്നാലെ കഴിവ് മാനദണ്ഡമോയെന്ന പരിഹാസ ഫേസ്ബുക്ക് പോസ്റ്റുമായാണ് ഷമ മുഹമ്മദ് രംഗത്തെത്തിയത്. പുനഃസംഘടനയില്‍ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ഷമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കണ്ണൂർ ഡിസിസിയുടെ പരിപാടികളിലും സമരങ്ങളിലും ഷമ അടുത്തിടെ സജീവമായിരുന്നു. എന്നിട്ടും പുനഃസംഘടനയില്‍ ഇടം

Continue Reading
ദീപാവലി തിരക്ക്: ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ച്
India
1 min read
7.4k

ദീപാവലി തിരക്ക്: ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ച്

ഒക്ടോബർ 17, 2025
0

ദീപാവലി ദിവസത്തെ അധികതിരക്കും ബുക്കിംഗിലെ വെയ്റ്റിംഗ് ലിസ്റ്റും കണക്കിലെടുത്ത് ഇന്ന്മുതൽ 22വരെയുള്ള ദിവസങ്ങളിൽ മാവേലി, അമൃത, ചെന്നൈ – ആലപ്പുഴ, ചെന്നൈ തിരുവനന്തപുരം, കന്യകുമാരി- ഹൗറ, കാരയ്ക്കൽ എറണാകുളം തുടങ്ങി പന്ത്രണ്ട് ട്രെയിൻ സർവീസുകളിൽ അധിക സ്ലീപ്പർ കോച്ച് താത്കാലികമായി ഉൾപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചു. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയിൽ 17ന് ഇരുവശത്തേക്കുമുള്ല സർവീസുകളിൽ അധിക നോൺ എ.സി കോച്ചും ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.

Continue Reading
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Kerala
0 min read
7.2k

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഒക്ടോബർ 17, 2025
0

ശബരിമല സ്വര്‍ണ മോഷണക്കേസില്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനു പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയില്‍ ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥരായ എസ്

Continue Reading
ബിജെപി തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് ഡി.കെ.ശിവകുമാർ
Karnataka
1 min read
7.9k

ബിജെപി തനിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് ഡി.കെ.ശിവകുമാർ

ഒക്ടോബർ 17, 2025
0

എംഎൽഎമാരെ മറുകണ്ടം ചാടിച്ചു കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കിയ ബിജെപി തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്‌ദാനം ചെയ്‌തിരുന്നുവെന്ന് ഡി.കെ. ശിവകുമാർ. കെഎം രഘു എഴുതിയ ‘ഡികെ ശിവകുമാർ, എ സിംബൽ ഓഫ് ലോയൽറ്റി ആൻഡ് ട്രബിൾഷൂട്ടർ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ഫോണിൽ വിളിച്ച് ജയിലിൽ പോകണോ അതോ ഉപമുഖ്യമന്ത്രിസ്ഥാനം വേണോ എന്ന് ചോദിച്ചുവെന്നും താൻ ജയിൽ

Continue Reading