എംഎൽഎമാരെ മറുകണ്ടം ചാടിച്ചു കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കിയ ബിജെപി തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഡി.കെ. ശിവകുമാർ. കെഎം രഘു എഴുതിയ ‘ഡികെ ശിവകുമാർ, എ സിംബൽ ഓഫ് ലോയൽറ്റി ആൻഡ് ട്രബിൾഷൂട്ടർ’ എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ഫോണിൽ വിളിച്ച് ജയിലിൽ പോകണോ അതോ ഉപമുഖ്യമന്ത്രിസ്ഥാനം വേണോ എന്ന് ചോദിച്ചുവെന്നും താൻ ജയിൽ തിരഞ്ഞെടുത്തുവെന്നും ശിവകുമാർ പറഞ്ഞു. ‘തനിക്ക് ഇന്നുള്ളതെല്ലാം തന്നത് കോൺഗ്രസ് പാർട്ടിയാണ്. എന്നും പാർട്ടിയോട് കൂറുള്ളയാളായിരിക്കും’ – ശിവകുമാർ കൂട്ടിച്ചേർത്തു.