മല്ലികാർജുൻ ഖാർഗെയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി ജി.പരമേശ്വര
Karnataka
0 min read
7.9k

മല്ലികാർജുൻ ഖാർഗെയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ആഭ്യന്തരമന്ത്രി ജി.പരമേശ്വര

ഒക്ടോബർ 17, 2025
0

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതംചെയ്ത് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ പോര് കടുത്ത സാഹചര്യത്തിലാണ് ഖാർഗെ തിരിച്ചുവരണമെന്ന ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞ് ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഡി കെ അനുകൂലികൾ വാദിക്കുന്നത്. എന്നാൽ, താൻ അഞ്ചുവർഷവും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. ഇരുപക്ഷവും തമ്മിലുള്ള പോര് കടുത്താൽ മൂന്നാമതൊരാളെ മുഖ്യമന്ത്രിസ്ഥാനത്ത് കൊണ്ടുവരാനും സാധ്യതയുണ്ട്. കർണാടകത്തിൽ അധികാരമാറ്റം സംബന്ധിച്ച ചർച്ചകൾ

Continue Reading
തുലാവർഷം ശക്തിപ്പെട്ടു; കേരളത്തിൽ അതിശക്തമായ മഴ തുടരും
Kerala
0 min read
7.5k

തുലാവർഷം ശക്തിപ്പെട്ടു; കേരളത്തിൽ അതിശക്തമായ മഴ തുടരും

ഒക്ടോബർ 17, 2025
0

തുലാവർഷം ശക്തിപ്പെട്ടതോടെ കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും. എറണാകുളം ജില്ലയിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കൊച്ചിക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിരുവനന്തപുരമടക്കം ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,

Continue Reading
ബാംഗ്ലൂർ മല്ലേശ്വരത്ത് പ്രണയം നിരസിച്ചതിൻ്റെ പേരിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി
Karnataka
0 min read
8.0k

ബാംഗ്ലൂർ മല്ലേശ്വരത്ത് പ്രണയം നിരസിച്ചതിൻ്റെ പേരിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി

ഒക്ടോബർ 16, 2025
0

പ്രണയം നിരസിച്ചതിൻ്റെ പേരിൽ നടുറോഡിൽ വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. കർണാടകയിൽ മല്ലേശ്വരത്തെ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ബി.ഫാം വിദ്യാർഥിനിയായ യാമിനി പ്രിയ എന്ന ഇരുപതുകാരി ആണ് കൊല്ലപ്പെട്ടത്. വിഗ്നേഷ് എന്ന യുവാവാണ് ക്രൂരത ചെയ്‌തതെന്നാണ് ലഭിക്കുന്ന വിവരം. പ്രണയം നിരസിച്ചതിൻ്റെ പേരിലാണ് കൊലപാതകം എന്നറിയുന്നു. കൊലയ്ക്ക് ശേഷം ഇയാൾ ഓടി ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥിനി. അക്രമി പിന്നിലൂടെ

Continue Reading
എസ് കെ കെ എസ് കോറമംഗല സോൺ ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
7.2k

എസ് കെ കെ എസ് കോറമംഗല സോൺ ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 16, 2025
0

സുവർണ്ണ കർണാടക കേരള സമാജം കോറമംഗല സോണിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം – സുവർണോദയം, സെൻറ് തോമസ് പാരിഷ് ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സോൺ ചെയർമാൻ മധു മേനോൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബാംഗ്ലൂർ സൗത്ത് എംപി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാംസ്കാരിക സാമൂഹിക തലത്തിലെ വിവിധ വ്യക്തികൾ സന്നിഹിതരായിരുന്നു. ബാംഗ്ലൂർ സിറ്റി എംഎൽസി ഗോപിനാഥ് റെഡ്‌ഡി, എസ്കെകെഎസ് സ്റ്റേറ്റ് പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ,

Continue Reading
താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌     പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌
Kerala
0 min read
7.7k

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

ഒക്ടോബർ 16, 2025
0

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. അച്ഛൻ സനൂപ് കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. സനൂപ് ഈ കേസിൽ ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണ് ഒൻപത് വയസുകാരി മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ

Continue Reading
ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി
Kerala
0 min read
8.1k

ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകർക്കെതിരെ നടപടി

ഒക്ടോബർ 16, 2025
0

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ സ്കൂൾ നാലു ദിവസത്തേക്ക് അടച്ചു. ക്ലാസ് ടീച്ചറെയും പ്രധാന അധ്യാപികയേയും താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്.അർജുൻ എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയ്ക്കു കാരണം ക്ലാസ് ടീച്ചറുടെയും പ്രധാന അധ്യാപികയുടെയും മാനസിക, ശാരീരിക പീഡനമാണെന്ന് ആരോപിച്ച് സ്കൂളിൽ രാവിലെ മുതൽ വിദ്യാർഥികൾ പ്രതിഷേധത്തിലായിരുന്നു. പിടിഎ, എഇഒ, മാനേജ്മെന്റ് കമ്മിറ്റി, എന്നിവരുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ, ആരോപണ വിധേയരായ ക്ലാസ് ടീച്ചർ

Continue Reading
മന്ത്രിസഭാ പുനഃസംഘടന; ഗുജറാത്തിൽ 16 മന്ത്രിമാരും രാജിവച്ചു
India
0 min read
7.0k

മന്ത്രിസഭാ പുനഃസംഘടന; ഗുജറാത്തിൽ 16 മന്ത്രിമാരും രാജിവച്ചു

ഒക്ടോബർ 16, 2025
0

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്. 16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം.

Continue Reading
വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച്‌ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും സുധ മൂർത്തിയും
Karnataka
0 min read
7.7k

വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച്‌ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും സുധ മൂർത്തിയും

ഒക്ടോബർ 16, 2025
0

കർണാടകയിൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിൽ പങ്കെടുക്കാൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധ മൂർത്തിയും വിസമ്മതിച്ചു. അവർ ഒരു പിന്നോക്ക ജാതിയിലും പെട്ടവരല്ലെന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ അറിയിച്ചു.ദിവസങ്ങൾക്ക് മുമ്പ് സർവേയ്ക്കായി എന്യൂമറേറ്റർമാർ എത്തിയപ്പോൾ, സുധ മൂർത്തിയും നാരായണ മൂർത്തിയും “ഞങ്ങളുടെ വീട്ടിൽ സർവേ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” എന്ന് പറഞ്ഞതായി ബിബിഎംപി വൃത്തങ്ങൾ പറഞ്ഞു. 2025ലെ സാമൂഹിക, വിദ്യാഭ്യാസ സർവേയ്ക്കായി കർണാടക സംസ്ഥാന പിന്നാക്ക വിഭാഗ

Continue Reading
സിൽക്ക് ബോർഡ് ജംഗ്ഷനിൽ ബൈക്ക് യാത്രികനെ അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Karnataka
1 min read
7.0k

സിൽക്ക് ബോർഡ് ജംഗ്ഷനിൽ ബൈക്ക് യാത്രികനെ അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒക്ടോബർ 16, 2025
0

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു ബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ രോഷം ശക്തമാവുന്നു. ബാംഗ്ലൂർ സിൽക്ക് ബോർഡ് ജംഗ്ഷനിൽ വച്ചാണ് യാത്രക്കാരനെ പോലീസ് തല്ലിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുറകിൽ വന്ന യാത്രക്കാരനാണ് വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി സൗത്ത് ട്രാഫിക് ഡിസിപി ട്വീറ്റ് ചെയ്തു. ‘നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, എന്തുകൊണ്ടാണ് അവർക്കെതിരെ

Continue Reading
ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
Kerala
1 min read
8.1k

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ; രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

ഒക്ടോബർ 16, 2025
0

സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT സംഘം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് ആണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിൽ ആണ് എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഹൈദരാബാദിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന സ്ഥാപനത്തിലും അന്വേഷണം നടത്തും. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൽ നടത്തിയ

Continue Reading