KPKKWA യുടെ ഓണാഘോഷവും 11-ാം വാർഷികവും സംഘടിപ്പിച്ചു
കളരി പണിക്കർ കുളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (കെപികെകെഡബ്ല്യുഎ) കർണാടകയുടെ ഓണാഘോഷവും 11-ാംവാർഷികവും രാമമൂർത്തി നഗറിലുള്ള നാട്യപ്രിയ നൃത്തക്ഷേത്ര ഓഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. 250-ലധികം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വൈശാഖ് വൈകുണ്‌ഠത്തിൻ്റെ മെൻ്റലിസം ഷോയും നിഷാന്ത് പണിക്കരുടെ (ഗാന്ധർവ സാംഗീതം 2012 ഫെയിം) കരോക്കേ സംഗീത പരിപാടിയും അരങ്ങേറി. അസോസിയേഷൻ ഏർപ്പെടുത്തിയ കലാരത്ന പുരസ്‌കാരം അബ്ബിഗെരെയിലുള്ള ഡാൻസ് സ്‌കൂൾ നവരസ പ്രാണാ പെർഫോമിംഗ് ആർട്സ് ഡയറക്ടർ ജ്യോതി രാജേഷിനും,
ബംഗളൂരു മലയാളി ഫോറം, നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി
ബംഗളൂരു മലയാളി ഫോറം മെമ്പർമാരിൽനിന്ന് സമാഹരിച്ച നോർക്ക തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ നോർക്ക റൂട്സ് ഓഫീസിൽവച്ചു നോർക്ക ബാംഗ്ലൂർ ഡെവലപ്‌മെൻ്റ് ഓഫിസർ റിസ രഞ്ജിത്തിന് അസോസിയേഷൻ സെക്രട്ടറി ഷിബു ശിവദാസ് കൈമാറി. രവിചന്ദ്രൻ, അനിൽ ധർമപതി എന്നിവർ പങ്കെടുത്തു. അരുൺ ജോർജ്, സജീവ്.ഇ.ജെ, സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഒക്ടോബർ 19ന് ഞായറാഴ്‌ച രാവിലെ 11 മുതൽ അസോസിയേഷൻ ഓഫീസിൽ നടക്കുന്ന യോഗത്തിൽ കാർഡുകൾ വിതരണം ചെയ്യും. നോർക്ക
എണ്ണവാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്ന ട്രംപിൻ്റെ അവകാശവാദം തള്ളി ഇന്ത്യ
റഷ്യയിൽ നിന്നുള്ള എണ്ണവാങ്ങൽ ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന യുഎസ് മുൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യ സ്വന്തം പൗരൻമാരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് പ്രധാന ശ്രദ്ധ ചെലുത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.എണ്ണ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയുടെ നയങ്ങൾ രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലേക്കാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജവിലയിലെ സ്ഥിരതയും ലഭ്യതയിലെ ഉറപ്പുമാണ് ഇന്ത്യയുടെ ഊർജ്ജനയത്തിൻ്റെ മുഖ്യ
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് തുടക്കമായി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നാളെ നടക്കും. ബഹറൈൻ കേരളീയ സമാജത്തിൻ്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹറൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ബഹറൈന് ശേഷം ഒമാനിലാണ് മുഖ്യമന്ത്രിയുടെ അടുത്ത സന്ദർശനം. 24നും 25നും ഒമാനിലും സലാലയിലും മുഖ്യമന്ത്രി എത്തും. 30ന് ഖത്തറിലെത്തും. കുവൈത്തിൽ അടുത്ത മാസം 7നും യുഎഇയിൽ 9നും മുഖ്യമന്ത്രി സന്ദർശിക്കും.
എൻ.എ.എൽ ഓണാഘോഷം സംഘടിപ്പിച്ചു
സി.എസ്.ഐ.ആർ – എൻ.എ. എൽ മലയാളി ഓഫീസേഴ്സ് & സ്റ്റാഫ് യൂണിറ്റായ കൈരളി കലാവാണിയുടെ വജ്ര ജൂബിലിയും ഓണാഘോഷവും എസ്.ആർ.വള്ളൂരി ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. പരിപാടികളുടെ ഉദ്ഘാടനം പുതുപ്പള്ളി എം.എൽ.എ ചാണ്ടിഉമ്മൻ നിർവ്വഹിച്ചു. പ്രവാസി മലയാളികളുടെ വർഷാവസാനം വരെ നീളുന്ന ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്ന മലയാളി കൂട്ടായ്മയെ അദ്ധേഹം പ്രശംസിച്ചു. രാജ്യപുരോഗതിക്ക് എൻ എ എൽ നല്കുന്ന സംഭാവനകളെയും അതിനോടു ചേർന്നു പ്രവർത്തിക്കുന്ന മലയാളി സമൂഹത്തേയും അദ്ധഹം അഭിനന്ദിച്ചു. എൻ എ
പാലക്കാട് 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സ്കൂൾ വിദ്യാർഥികൾ
പാലക്കാട് പല്ലൻചാത്തന്നൂരിൽ 14കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി കണ്ണാടി സ്കൂൾ വിദ്യാർഥികൾ രംഗത്ത്. സ്കൂൾ മുറ്റത്ത് ഇറങ്ങി നിന്ന് അധ്യാപികയാക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി അർജുനാണ് മരിച്ചത്. അർജുൻ്റെ മരണത്തിന് പിന്നിൽ ക്ലാസ് ടീച്ചറാണെന്നും അവർ ഇവർ രാജിവയ്ക്കണമെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ഇന്നലെയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ക്ലാസ് അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന
കേളി ബാംഗ്ലൂർ അസോസിയേഷൻ്റെ ലഹരി വിരുദ്ധ സെമിനാർ ഒക്ടോബർ 19ന്
കേളി ബാംഗ്ലൂർ അസോസിയേഷൻ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് നന്ദിനി ലേഔട്ട് ശങ്കര നഗർ മെയിൻ റോഡിലുള്ള സിന്ധു കംഫോർട്ടിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുൻ ഡി ജി പി എ ആർ ഇൻഫാൻറ്, സി പി എം കർണാടക സ്റ്റേറ്റ് സെക്രട്ടറി കെ പ്രകാശ് എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 88614 00250 വിളിക്കുക.
നെന്മാറ സജിത കൊലക്കേസ്, ശിക്ഷാ വിധി ഇന്ന്
നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. 14ന് പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു. അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയില്‍ സുധാകരൻ്റെ ഭാര്യ സജിതയെ 2019
വി.എസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി (95) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ഏറെ നാളുകളായി അസുഖബാധിതയായി കിടപ്പിലായിരുന്നു. സംസ്കാരം വീട്ടു വളപ്പിൽ. സഹോദരങ്ങൾ: വി.എസ്. അച്യുതാനന്ദൻ, ഗാംഗാധരൻ, പുരുഷോത്തമൻ. ഭർത്താവ്: പരേതനായ ഭാസ്‌കരൻ. മക്കൾ: തങ്കമ ണി, പരേതയായ സുശീല.
നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു
നന്മ ബെംഗളൂരു കേരളസമാജം ‘പൊൻവസന്തം 2025’ എന്നപേരിൽ ഓണാഘോഷം നടത്തി. പ്രസിഡണ്ട് ഹരിദാസൻ അധ്യക്ഷതവഹിച്ചു. സത്യൻ പുത്തൂർ, എ.ആർ. രാജേന്ദ്രൻ, മധു കലമാനൂർ, മെന്റോ ഐസഖ്, ലതാ നമ്പൂതിരി, മനോഹരൻ, സാബു വാസുദേവൻ എന്നിവർ സംസാരിച്ചു. പായസമത്സരം, കൾച്ചറൽ പ്രോഗ്രാം, തീർഥാ സുഭാഷും മണികണ്ഠനും നേതൃത്വംനൽകിയ ശ്രുതി ഓർക്കസ്ട്രയുടെ മെഗാ മ്യൂസിക്കൽ ഇവന്റ് എന്നിവയുണ്ടായി. സെക്രട്ടറി വാസുദേവൻ, ട്രഷറർ ശിവൻകുട്ടി, വൈസ് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, ജോയിൻ്റ് സെക്രട്ടറി ജലീൽ, ജോയിൻ്റ്