സർഗധാരയുടെ സാഹിത്യസംഗമം നാളെ; ഡോ. സോമൻ കടലൂർ പങ്കെടുക്കും
സർഗധാര സാംസ്കാരിക സമിതി, ബാംഗ്ലൂർ കാവ്യയാനം – “പുതുകാവ്യവീഥിയിലൂടെ” പരിപാടി സംഘടിപ്പിക്കുന്നു. പുതുകാല കവിതയുടെ ഭാവുകത്വ പരിണാമവും, കാവ്യ സങ്കേത മാറ്റങ്ങളും സാഹിത്യത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക തലങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന സാഹിത്യ സംഗമം നാളെ (ഒക്ടോബർ 19) ആണ് നടക്കുക. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ
ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ
ബാംഗ്ലൂർ കേരള സമാജത്തിൻ്റെ വാർഷിക പൊതുയോഗവും ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും നാളെ ഇന്ദിരാ നഗർ കൈരളി നികേതൻ എഡ്യുക്കേഷൻ ട്രസ്റ്റിൽ വെച്ച് നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന പൊതുയോഗത്തിന് കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. സമാജം ജനറൽ സെക്രട്ടറി റജികുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ പി വി എൻ ബാലകൃഷ്ണൻ വാർഷിക കണക്കും അടുത്ത വർഷത്തെക്കുള്ള ബഡ്‌ജറ്റും അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് 12
ജാതിസർവേ ബഹിഷ്കരണം; ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിക്കും സുധാമൂർത്തിക്കുമെതിരെ സിദ്ധരാമയ്യ
ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ജാതിസർവേ ബഹിഷ്കരിച്ചതിനെതിരേ കർണാടക മുഖ്യമന്ത്രി രംഗത്ത്. ഇത് മുഴുവൻ ജനസംഖ്യയുടെയും കണക്കെടുപ്പാണെന്നും പിന്നാക്കവിഭാഗങ്ങൾക്കായുള്ള സർവേയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.കർണാടക സർക്കാർ നടത്തുന്ന ജാതിസർവേ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണമൂർത്തിയും ഭാര്യയും എഴുത്തുകാരിയുമായ സുധാമൂർത്തിയും ബഹിഷ്‌കരിച്ചിരുന്നു. തങ്ങൾ പിന്നാക്കവിഭാഗത്തിൽ ഉൾപ്പെടുന്നവരല്ലെന്നും വിവരങ്ങൾ നൽകാൻ താത്പര്യമില്ലെന്നും വ്യക്തമാക്കികൊണ്ട് ഇവർ സർവേ സർവേ ബഹിഷ്കരിച്ചിരുന്നു. “ഇത് മുഴുവൻ ജനസംഖ്യയുടെ കണക്കെടുപ്പാണ്. ഇത് പിന്നാക്കവിഭാഗ സർവേയല്ല. അവർക്ക് അത് മനസിലായിട്ടില്ലെങ്കിൽ
പ്രണയം നിരസിച്ചതിന് കൊല; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
മല്ലേശ്വരത്ത് പ്രണയം നിരസിച്ചതിൻ്റെ പേരിൽ നടുറോഡിൽ വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീരാംപുര പോലീസ് സ്ഥിരം കുറ്റവാളിയായ വിഘ്‌നേഷ് എന്ന സഞ്ജയ് (26), സുഹൃത്ത് ഹരീഷ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. ബെംഗളൂരുവിലെ സോളദേവനഹള്ളിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്. വ്യാഴാഴ്ച പകൽ സമയത്ത് മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാളിന് സമീപം
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു; പ്രതിക്കായി തിരച്ചില്‍
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് ഇന്ന് പുലർച്ചെയാണ് ഐടി ജീവനക്കാരിയായ പെൺകുട്ടി പീഡനത്തിനിരയായത്. പെൺകുട്ടി കഴക്കൂട്ടം പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കഴക്കൂട്ടം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ മുൻപ് കണ്ടിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. ഹോസ്റ്റലിലെ മുറിയിൽ ഒറ്റക്കാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഭയന്നുപോയ പെണ്‍കുട്ടി രാവിലെയാണ് ഹോസ്റ്റൽ അധികൃതരെ വിവരമറിയിക്കുകയും അവര്‍ പോലീസിൽ
കൊല്ലം മരുതിമലയിൽനിന്ന് വീണ് 9-ാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്
കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ ശിവർണ, മീനു, എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശി വർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്. വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം അപകടകരമായ സ്ഥല ത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ
ബസ് ഫീസ് അടച്ചില്ല, യുകെജി വിദ്യാര്‍ത്ഥിയെ ബസ്സില്‍ നിന്നിറക്കി വിട്ടു; മലപ്പുറം ചേലേമ്പ്ര സ്കൂളിനെതിരെ പരാതി
സ്കൂൾ ബസ് ഫീസ് അടക്കാൻ വൈകിയതിനെ തുടർന്ന് യുകെജി പ്രധാനാധ്യാപിക വിദ്യാർത്ഥിയുടെ പഠനം മുടക്കി. മലപ്പുറം ചേലേമ്പ്ര എഎല്‍പി സ്കൂളിലെ യുകെജി വിദ്യാർത്ഥിയോടാണ് പ്രധാന അധ്യാപികയുടെ ഈ ക്രൂരത. സ്കൂള്‍ വാഹനത്തില്‍ കയറാൻ ഒരുങ്ങിയ അഞ്ച് വയസുകാരനെ ബസില്‍ കയറ്റരുതെന്ന് പ്രധാന അധ്യാപിക ഡ്രൈവർക്ക് നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസില്‍ കയറ്റാതെ വഴിയില്‍ ഇറക്കി വിട്ട് ബസ് പോവുകയായിരുന്നു. രക്ഷിതാക്കളെ പോലും അറിയിക്കാതെയാണ് പിഞ്ചു ബാലനെ വഴിയില്‍ നിർത്തി
ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
ലഡാക്ക് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാൻ അധ്യക്ഷനായി സമിതിയ്ക്കാണ് അന്വേഷണ ചുമതല. സമരക്കാരുടെ പ്രധാന ആവശ്യമായിരുന്നു സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം. ഒടുവിൽ സമരക്കാരുടെ ആവശ്യത്തിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താൻ ജയിലിൽ തുടരുമെന്നായിരുന്നു സോനം വാങ്
കെഎൻഎസ്എസ് ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും നടന്നു
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും ഗോണിക്കുപ്പ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് പ്രസിഡൻണ്ട് വേണുഗോപാല മേനോൻ്റെ അധ്യക്ഷതയിൽ നടന്നു. ലിനിഷ ഉണ്ണികൃഷ്ണൻ്റെ പ്രാർത്ഥനയ്ക്ക് ശേഷം കലാമണ്ഡലം ശ്രീജ വേണുഗോപാൽ അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് കൂടി യോഗനടപടികൾ ആരംഭിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായി കൂർഗ് പബ്ലിക് സ്കൂൾ പി യു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം രാമചന്ദ്രൻ, കെ എൻ എസ് എസ്
തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ 79 -കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. പത്തുദിവസം മുൻപ് പനി വന്നതിനേത്തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പനി കുറയാത്തതിനാൽ ഐസിയുവിൽ തുടരുകയും നാല് ദിവസത്തിനുശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലിൽ പ്രവേശിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ