ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽനിന്ന് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
ബെംഗളൂരുവിൽ നിന്നും സ്വകാര്യ ബസിൽ വരുമ്പോൾ പാലോട്ടുപള്ളി ടൗണിൽ നിന്ന് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. ന്യൂ മാഹി സ്വദേശി പെരിങ്ങാടി യു.കെ. റിഹാബ് (31) ആണ് പിടിയിലായത്. മട്ടന്നൂർ ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. ഇയാൾ സ്‌ഥിരമായി ലഹരി മരുന്നു കടത്താറുണ്ടെന്ന് മട്ടന്നൂർ പൊലീസ് പറഞ്ഞു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്‌ഥാനത്തിൽ മട്ടന്നൂർ സബ് ഇൻസ്പെക്ടർ സി.പി. ലിനേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ
നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം
നെന്മാറ സജിത വധക്കേസ് പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. പ്രതിയുടെ ഭാര്യയും മകനും ഉൾപ്പെടെ 56 പേരെയാണ് കേസിൽ വിസ്തരിച്ചത്. ശിക്ഷയ്ക്ക് പുറമേ നാലേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. വീട്ടിൽ ആരുമില്ലാതിരിക്കുന്ന നേരം സജിതയെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രസാദ് ഇഡി ശബരിമല മേൽശാന്തി, മുട്ടത്തുമഠം എംജി മനു മാളികപ്പുറം മേൽശാന്തി
ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദ് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായ കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി. ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.
പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തില്‍ അഫ്ഗാനിസ്ഥാനിലെ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടു
പാക്കിസ്ഥാൻ്റെ വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്‍മാറി. നവംബർ 5 മുതല്‍ 29വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസഥാനിലെ പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് പ്രാദേശിക താരങ്ങളായ കബീര്‍, സിബ്ഗത്തുള്ള,
ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ: സാത്വിക്ക് രംഗിറെഡ്ഢി ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ
ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിൻ്റണിൻ്റെ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യയുടെ സാത്വിക്ക് രംഗിറെഡ്ഢി – ചിരാഗ് ഷെട്ടി സഖ്യം സെമിയിൽ. വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഇന്തോനേഷ്യയുടെ മുഹമ്മദ് റയാൻ അർദി യാൻ്റെ -റഹ്മത്ത് ഹിദായത്ത് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സെമിയിലെത്തിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കായിരുന്നു സാത്വിക്ക് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിൻ്റെ ജയം. സ്കോർ-21-15,18-21,21-16. ഇന്ന് നടക്കുന്ന സെമിഫൈനലിൽ സാത്വിക്ക്-ചിരാഗ് സഖ്യം ജപ്പാൻ്റെ യുഗോ കൊബായാഷി-ടകുരോ ഹോക്കി സഖ്യത്തെ ആയിരിക്കും
റെയിൽവേയിൽ 11,420 ഒഴിവുകൾ
റെയിൽവേയിൽ വിവിധ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത വിജ്ഞാപന നമ്പർ 5/2025, 6/2025, 7/2025 പ്രകാരം താഴെ പറയുന്ന തസ്‌തികകൾക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം യഥാസമയം ആർ.ആർ.സി വെബ്സൈറ്റിൽ ലഭ്യമാണ്. ജൂനിയർ എൻജിനീയർ, ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട്, കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (വിജ്ഞാപന നമ്പർ (സി.ഇ.എൻ)05/2025) അടിസ്ഥാന ശമ്പളം 35,400 രൂപ ആകെ 2570 ഒഴിവുകൾ. യോഗ്യത മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് മുതലായ ബ്രാഞ്ചുകളിൽ
ഇടുക്കിയിൽ കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കും
സംസ്ഥാനത്ത് മോശം കാലാവസ്ഥ തുടരുന്നതിനിടെ ഇടുക്കിയിൽ കനത്ത മഴ. ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴയിൽ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചു. നാല് ഷട്ടറുകളുള്ള കല്ലാർ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുകയാണ്. പ്രദേശത്ത് നീരൊഴുക്ക് വർധിച്ചതോടെ സെക്കൻഡിൽ 40,000 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് എത്തുന്നത്. ഒരു ദിവസം കൊണ്ട് തന്നെ ജലനിരപ്പ് അഞ്ചടിയോളം
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ നടന്ന ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി.അഖിൽ(29) ആണ് മരിച്ചത്. കെ ജി ഹള്ളി എയർഫോഴ്‌സ് റോഡിൽവച്ച് ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെൻറ് ക്ലാരറ്റ് കോളേജിലെ അധ്യാപികയായ ഭാര്യ എൻ.സുമയെ കോളേജിലേക്ക് കൊണ്ടുവിടുന്നതിനിനിടയിൽ ബൈക്ക് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കു തെന്നിവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ എസ്‌ബിഐ കോൾസെൻ്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. അച്ഛൻ:
കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങിമൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി
കപ്പലിലേക്കുള്ള ജീവനക്കാരുമായിപ്പോയ ബോട്ട് മുങ്ങി മൂന്ന് ഇന്ത്യാക്കാർ മരിച്ചു. ഒരു മലയാളിയടക്കം അഞ്ചുപേരെ കാണാതായി.തെക്കേ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്നലെയാണ് അപകടമുണ്ടായത്.കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ലോഞ്ച് ബോട്ടാണ് മുങ്ങിയത് ബോട്ടിൽ 21 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 14 പേർ സുരക്ഷിതരാണ് കപ്പലുകളും ഹെലികോപ്റ്ററുകളും അപകട സ്ഥലത്തേക്ക് പോയിട്ടുണ്ട്.
കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി, നോർക്ക കാർഡ് വിതരണം ചെയ്‌തു
കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മിറ്റിയോഗവും നോർക്ക കാർഡ് വിതരണവും സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോർജ് ഉദ്ഘാടനം ചെയ്തു. ദാസറഹള്ളി മണ്ഡലം പ്രസിഡണ്ട് ഷാജു മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിബി കെ. നായർ കാർഡ് വിതരണം നിർവഹിച്ചു. ദീപക് എം. നായർ രമേശൻ, ഷാജി ജോർജ്, രാധാകൃഷ്ണൻ, ആർ സുന്ദരേശൻ, സുനിൽ ഷേണായ്, പ്രദീപ് കുമാർ, ബംഗളൂരു നോർത്ത് ജില്ല പ്രസിഡണ്ട് ഡാനി ജോൺ