നെലമംഗല കേരള സമാജത്തിൻ്റെ മെഗാ വടംവലി മത്സരം നാളെ ഉച്ചയ്ക്ക് 2 മണിക്ക്
നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ വടംവലി മത്സരം നാളെ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാമിജി ശ്രീ ശ്രീ ശ്രീ സിദ്ധലിങ്ക മഹാസ്വാമി ഉദ്‌ഘാടനം ചെയ്യും. തീപാറുന്ന വടംവലി മത്സരങ്ങളിൽ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഇരുപതോളം ടീമുകൾ അണിനിരക്കും. കാണികളെ ആവേശത്തിൻ്റെ നിറുകയിൽ എത്തിക്കുന്ന തൽസമയ കമന്ററി ഉണ്ടായിരിക്കും. ഗുഡ് ഷെപ്പേർഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (50000 രൂപയുടെ ഒന്നാം സമ്മാനം), ജോസ്
ബംഗളൂരു മലയാളി ഫോറം നോർക്ക ഇൻഷുറൻസ് ക്യാമ്പ് നാളെ
ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നാളെ രാവിലെ 11 മണിക്ക് അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടക്കുന്നതാണ്. നോർക്കയുടെ ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യ അതിഥി ആയിരിക്കും.നോർക്കയുടെ ഐഡി കാർഡിനും അതുപോലെതന്നെ നോർക്ക കെയർ ഇൻഷുറൻസിനും ഉള്ള പ്രത്യേക ഹെൽപ്ഡെസ്‌ക് അസോസിയേഷൻ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രസിഡണ്ട് ജോജോ പി ജെ അറിയിച്ചു. കൂടുതൽ
മത്സ്യബന്ധനത്തിനിടെ മീനിൻ്റെ ആക്രമണത്തിൽ 24-കാരൻ മരിച്ചു
മത്സ്യത്തൊഴിലാളി ഹൗണ്ട് ഫിഷിൻ്റെ ആക്രമണത്തിൽ മരിച്ചു. കർണാടകയിലെ കർവാറിൽ ആണ് സംഭവം. അക്ഷയ് അനിൽ മജാലികർ എന്ന യുവാവാണ് മരിച്ചത്. എന്നാൽ അക്ഷയിനെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് മരണകാരണം എന്ന് കുടുംബം ആരോപിച്ചു. സുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും കഠിനമായ വേദന കാരണം വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച അദ്ദേഹം മരിച്ചു. 8-10 ഇഞ്ച് വലിപ്പമുള്ള പ്രാദേശികമായി കാൻഡെ എന്നറിയപ്പെടുന്ന ആക്രമകാരിയായ
ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യൻ താരം തൻവി ശർമ ഫൈനലിൽ
ലോക ജൂനിയർ ബാഡ്‌മിൻ്റൺ ചാമ്പ്യൻഷിപ്പിൻ്റെ വനിതാ സിംഗിൽസിൽ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം തൻവി ശർമ. ഫൈനലിൽ തായ്‌ലൻഡിൻ്റെ അന്യാപെറ്റ് ഫിച്ചിട്ട്പ്രീചാകാണ് തൻവിയുടെ എതിരാളി. സെമിയിൽ ചൈനയുടെ ലിയു സി യായെ തോൽപ്പിച്ചാണ് തൻവി ഫൈനലിൽ കടന്നത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു തൻവിയുടെ വിജയം. സ്കോർ: 15-11, 15-9. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ബാഡ്‌മിന്റൺ ജൂനിയർ ചാമ്പ്യൻഷിപ്പ് സിംഗിൾസിൽ കഴിഞ്ഞ ദിവസം തന്നെ ഇന്ത്യൻ താരം മെഡൽ ഉറപ്പിച്ചിരുന്നു.
പെരിയ ഇരട്ടക്കൊല: രണ്ട് പ്രതികള്‍ക്ക് കൂടി പരോള്‍
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കൂടി പരോള്‍ അനുവദിച്ചു.കേസിലെ ആറാം പ്രതി ശ്രീരാഗിനും 15-ാം പ്രതി സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയ്ക്കുമാണ് പരോള്‍ അനുവദിച്ചത്. കേസില്‍ ഇനി ഒരാള്‍ക്ക് മാത്രമെ പരോള്‍ ലഭിക്കാനുള്ളൂ. ജയിലിലുള്ള കണ്ണൂര്‍ ചപ്പാരപ്പടവ് സ്വദേശി സുരേഷിൻ്റെ പരോള്‍ അപേക്ഷ പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി എ. പീതാംബരന്‍, സജി, സി. ജോര്‍ജ്, അശ്വിന്‍,
സംസ്ഥാനത്ത് മഴ കനക്കുന്നു, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും, നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മിമി മുതൽ 204.4 മിമി വരെ മഴ ലഭിച്ചേക്കും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഡൽഹിയിൽ എംപിമാരുടെ അപ്പാർട്ട്‌മെന്റിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു
ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലാറ്റിൻ്റെ താഴെഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. മുകളിലേക്ക് തീപടർന്നതിനെ തുടർന്ന് രണ്ട് നിലകൾ പൂർണമായി കത്തി നശിച്ചു. താഴെ കൂട്ടിയിട്ടിരുന്ന ഫർണിച്ചറുകളിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. കേരളത്തിൽ നിന്ന് മുന്ന് എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബി മേത്തർ, ജോസ് കെ.മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്.
‘പാതിരാത്രി’ റീൽസ് ചിത്രീകരിക്കുന്നതിനിടെ നവ്യ നായരെ പൊലീസ് പിടിച്ചു; വീഡിയോ വൈറൽ
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ് ചിത്രമാണ് ‘പാതിരാത്രി’. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇന്നലെ രാത്രിയോടെ നവ്യ നായരാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചത്.ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നടുറോഡിൽ വച്ച് റീൽസ് ഷൂട്ട് ചെയ്യുന്ന നവ്യയെ പൊലീസ് പിടിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളുമാണ് ഈ പ്രൊമോ വീഡിയോയിലുള്ലത്. നന്ദനം സിനിമയിലെ ഒരു ഡയലോഗും
ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരം നാളെ
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന പരമ്പരകൾ നാളെ തുടങ്ങും. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഏകദിന ഫോർമാറ്റിൽ കളിക്കുക. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി. ഗില്ലിൻ്റെ ഏകദിന ക്യാപ്റ്റൻസിയുടെ അരങ്ങേറ്റത്തിന് കൂടി പെർത് സാക്ഷ്യം വഹിക്കും. നിലവിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും കളിക്കുന്നത് ഏകദിന ഫോർമാറ്റിൽ മാത്രമാണ്. 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ശേഷം വിരാടും രോഹിത്തും ആദ്യമായി ഇന്ത്യൻ ജേഴ്‌സിയിലെത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ഏകദിന
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി അനുമതി
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന മെഹുല്‍ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബെല്‍ജിയം കോടതി അനുമതി നല്‍കി. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളിയാണ് മെഹുല്‍ ചോക്‌സി. 2011നും 2018നും ഇടയില്‍ നടന്ന തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ ചുമത്തിയിട്ടുള്ളത്. ഈ വര്‍ഷം ബെല്‍ജിയന്‍ പോലീസ് നടത്തിയ ചോക്സിയുടെ അറസ്റ്റ് സാധു