അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിൻ്റെ പേരിൽ ഭാര്യയ്ക്ക് ക്രൂരമർദനം; ഭർത്താവിനെതിരെ കേസെടുത്തു
അങ്കമാലിയിൽ പെൺകുഞ്ഞിനെ പ്രസവിച്ചതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. പെൺകുഞ്ഞുണ്ടായത് ഭാര്യയുടെ കുറ്റം കൊണ്ടാണ് എന്ന് ഭർത്താവ് പറഞ്ഞതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭർത്താവിനെതിരെ പൊലീസ് കേസ് എടുത്തു. 29 വയസുകാരിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. 2021ലാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. ഇതിൻ്റെ പേരിലാണ് നാല് വർഷത്തോളം ഭർത്താവ് ഭാര്യയെ ക്രൂരമായി മർദിച്ചിരുന്നത്. ഇക്കാര്യങ്ങളൊന്നും പുറത്തുവന്നിരുന്നില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. നാല് വർഷത്തോളം മർദനം തുടർന്നു.
ശബരിമല ശ്രീകോവിലിന്‍റെ വാതിൽ ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശിപ്പിച്ചതിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്
ശബരിമല ശ്രീകോവിലിന്‍റെ പുതിയ വാതിൽ ബെംഗളൂരു ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പ്രദര്‍ശിപ്പിച്ചത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വര്‍ണം പൂശിയ വാതിൽ ബെംഗളൂരുവിലെത്തിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സഹായി രമേഷ് റാവുവും ഉണ്ടായിരുന്നു. ചെന്നൈയൽ വെച്ചാണ് സ്വര്‍ണം പൂശിയതെന്നാണ് രമേഷ് റാവു പറയുന്നത്. വാതിൽ നിര്‍മിച്ചത് ബെംഗളൂരുവിൽ വെച്ചാണ്. ദാരുശിൽപി നന്ദകുമാര്‍ ആണ് വാതിൽ നിര്‍മിച്ചത്. ബെംഗളൂരുവിൽ വെച്ചാണ് വാതിൽ നിര്‍മിച്ചതെന്ന് നന്ദകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ബെംഗളുരുവിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ബെംഗളുരുവിലെ പിജിയിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. സന പർവീൺ (19) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജിൽ പഠിക്കുന്ന റിഫാസ് എന്ന യുവാവിൻ്റെ നിരന്തരമായ പീഡനവും ഭീഷണിയും മൂലമാണ് സന ആത്മഹത്യ ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു സന. ഇന്നലെ രാവിലെ 10 മണിയോടെയാണ് സന പർവീൺ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട താമസക്കാർ ഉടൻ
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ ഒക്ടോബർ 26ന്
ബെംഗളൂരു തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്‌ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളിൽ നടക്കും. ‘ഡിജിറ്റൽ ആസക്തി’ എന്ന വിഷയത്തിൽ ഡോ. വിനിയ വിപിൻ സംസാരിക്കും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വൈദ്യൻ എം. രാഘവദാസ് ചർച്ച ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് 9964113800 വിളിക്കുക.
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
മലപ്പുറം കുറ്റിപ്പുറം പെരുമ്പറമ്പിൽ ദേശീയ പാതയിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന എടച്ചലം സ്വദേശി റസാഖ്, പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവരെ ആശുപത്രിയിൽ പ്രവേശിച്ചു. ഓട്ടോറിക്ഷ പൂർണമായും തകർന്നു.
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. കഴിഞ്ഞ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്. കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളി. നാല് കളിയിൽ ഏഴ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതും നാല് പോയിൻ്റുള്ള ഇന്ത്യ നാലാമതുമാണ്. രണ്ട് ജയങ്ങളുമായി തുടങ്ങിയ ഇന്ത്യക്ക് ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടുമേറ്റ തോൽവികളാണ് തിരിച്ചടിയായത്. ഓസീസിനോട് വമ്പൻ സ്കോർ നേടിയിട്ടും ജയിക്കാനായില്ല. അഞ്ച് ബൗളർമാർ മാത്രമായി ഇറങ്ങുന്നത് ഗുണം ചെയ്യുന്നില്ല.
കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ; ഒരു മരണം
ഇടുക്കിയിൽ പെയ്‌ത കനത്ത മഴ ദുരന്തമായി. വെള്ളാരംകുന്നിൽ മണ്ണിടിച്ചിലിൽ റോഡിലേക്ക് പതിച്ച മൺകൂനയിലിടിച്ച് ബൈക്ക് മറിഞ്ഞു യാത്രികനായ പറപ്പള്ളി വീട്ടിൽ തങ്കച്ചൻ മരണമടഞ്ഞു. സംഭവം ഇന്നലെ രാത്രിയിലാണ് നടന്നത്. കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കും. കേരള
മുഖ്യമന്ത്രിപദം; മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ഡി.കെ. ശിവകുമാർ
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി. ഖാർഗെയുടെ ബെംഗളൂരുവിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുന്ന അവസരത്തിൽ മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന ശിവകുമാറിനോട് ക്ഷമയോടെ കാത്തിരിക്കാൻ ഖാർഗെ നിർദേശിച്ചെന്നാണ് പറയപ്പെടുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാൻ തയ്യാറല്ലാത്തതിനാൽ മുൻധാരണപ്രകാരമുള്ള അധികാരക്കൈമാറ്റം ഉണ്ടാവാനിടയില്ല.പാർട്ടിക്കുവേണ്ടി കഷ്ടപ്പെടുന്നവർക്ക്വേണ്ടി അതിനനുസരിച്ചുള്ള പരിഗണന ദേശീയ നേതൃത്വം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിൻ്റെ പേരിൽ സിദ്ധരാമയ്യ – ശിവകുമാർ പക്ഷങ്ങൾ തമ്മിൽ പോര് രൂക്ഷമായതോടെ മൂന്നാമതൊരാളെ
വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
വിജയപുര ജില്ലയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു. രാംപൂർ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ട യൂനുസ് പട്ടേലാണ് (35) വെടിയേറ്റുമരിച്ചത്. പിടികൂടാൻ ശ്രമിക്കുമ്പോൾ ആക്രമിച്ചു രക്ഷപ്പെടാൻ മുതിർന്ന യൂനുസിനുനേരേ പോലീസ് ഇൻസ്പെക്ടർ പ്രദീപ് തലക്കേരി നിറയൊഴിക്കുകയായിരുന്നു. യൂനുസ് കഴിഞ്ഞദിവസം കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരാളിൽനിന്ന് 25,000 രൂപ കവർന്നിരുന്നു. ഈ സംഭവത്തിൽ കേസെടുത്ത ഗാന്ധി ചൗക്ക് പോലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ഇരുചക്രവാഹനത്തിൽ സ്വന്തംസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം തടഞ്ഞത്.
ബാംഗ്ലൂർ നഗരത്തിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
ബാംഗ്ലൂർ ഗിരിനഗറിൽ കവർച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേരെ ഗിരിനഗർ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രവീൺ, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 13-നായിരുന്നു കേസിനാസ്‌പദമായ സംഭവം. ഗണേശോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്‌മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കൾ ആക്രമിച്ചത്. ബൈക്കിൽ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വർണം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഉഷ തൻ്റെ സ്വർണമാല ഊരി നൽകിയെങ്കിലും വരലക്ഷ്‌മി സ്വർണം നൽകാൻ തയ്യാറായില്ല.