കർണാടക സർക്കാർ നടത്തുന്ന ജാതി സർവേ ഈ മാസം 31 വരെ നീട്ടി
ഒക്ടോബർ 18ന് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സർവേ ഈ മാസം 31 വരെയാണ് നീട്ടി. കഴിഞ്ഞമാസം 22-ന് ആരംഭിച്ച സർവേ ഒക്ടോബർ 7വരെ നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ വിവരശേഖരണം വൈകിയതോടെ ഒക്ടോബർ 18 വരെ നീട്ടുകയായിരുന്നു. അതാണ് ഇപ്പോൾ 31 വരെ നീട്ടിയത്.ദീപാവലി അവധി പ്രമാണിച്ചു അടുത്ത മൂന്നുദിവസം സർവേ ഉണ്ടാവില്ല. 23ന് സർവേ പുനരാരംഭിക്കും. ബെംഗളൂരുവിൽ 67 ശതമാനംവീടുകൾ പൂർത്തിയായിട്ടുണ്ട്. കുറേപേർ വിവരങ്ങൾ നൽകാതെ മാറിനിൽക്കുകയാണ്.
നെടുമ്പാശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ
കൊച്ചി നെടുമ്പാശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ. കായംകുളം ഗവൺമെൻ്റ ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും നെടുമ്പാശേരി പോലീസും ചേർന്നാണ് ശിവ ശങ്കറിനെ പിടികൂടിയത്. ബൈക്കിൽ പ്രത്യേകം പാക്ക് ചെയ്‌ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ എയർപോർട്ട് ഭാഗത്ത് വിൽപ്പനക്കെത്തിച്ചപ്പോഴാണ് ഇയാളെ
തൊടുപുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം
തൊടുപുഴ ∙ മുട്ടം ശങ്കരപ്പിള്ളിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാലരമാസം പ്രായമുള്ള കുഞ്ഞിനും മുത്തശ്ശിക്കും ദാരുണാന്ത്യം. വെങ്ങല്ലൂർ കരടിക്കുന്നേൽ ആമിന ബീവി (58), കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിൽ വൈകിട്ടാണ് അപകടം. പ്രദേശത്ത് ശക്തമായ മഴയാണ്. നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിച്ച കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഷാമോൻ്റെ മാതാവും മകളുമാണ് മരിച്ചത്. റോഡ് നിർമാണത്തിലെ അപാകത കാരണം
സർഗധാര കാവ്യയാനം – ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രം: ഡോ. സോമൻ കടലൂർ
മലയാള കവിത കാലാനുസൃതമായി, ഭാഷയുടെ മാറ്റങ്ങളെയും, സാമൂഹ്യ-സാംസ്കാരിക പ്രവണതകളെയും, രാഷ്ട്രീയ-ആത്മീയമായ അനുഭവങ്ങളെയും ഉൾക്കൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളിൽ കവിതയ്ക്ക് പുതിയ വഴിത്തിരിവുകൾ ഉണ്ടായിട്ടുണ്ട്.പഴയ കവിതകളിലെ കാവ്യോചിതമായ ഭാഷയ്ക്ക് പകരം സംസാരഭാഷയും സാദൃശ്യമുള്ള ലളിതമായ ഭാഷയും കവിതയിൽ വ്യാപകമായി. പഴയ വ്യാഖ്യാനങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ നിലവിൽ വന്നു. കാച്ചിക്കുറുക്കിയ വാക്കുകളിൽ വലിയ ആശയലോകത്തെ അടയാളപ്പെടുത്തുന്നു. യാഥാർത്ഥ്യത്തെ സൂക്ഷ്മമായി ലളിതമായി ആവിഷ്ക്കരിക്കുന്നു. ഇന്ന് കവിതയിൽ ആഹ്വാനങ്ങളില്ല. ചുരുക്കെഴുത്തിൻ്റെ സൗന്ദര്യശാസ്ത്രമായി മാറി
ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് വിജയം
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റ് ജയം. ഇടയ്ക്കിടെ കളി മഴ തുടര്‍ന്ന് 26 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. കെ എല്‍ രാഹുല്‍ (31 പന്തില്‍ 38), അക്‌സര്‍ പട്ടേല്‍ (38 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇടയ്ക്കിടെ മഴയെത്തിയതിനെ തുടര്‍ന്ന് ഓസീസിൻ്റെ വിജയലക്ഷ്യം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം
കരിപ്പൂരിൽ എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ
കരിപ്പൂരിൽ വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയും ആയി യാത്രക്കാരൻ പിടിയിൽ ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ് വിമാനതാവളത്തിന് പുറത്ത് വച്ച് പിടികൂടിയത്.
തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന ‘എസൻസ്’ പരിപാടിയിൽ ബോംബ് ഭീഷണി; തോക്കുമായി ഒരാൾ പിടിയിൽ
തസ്ലീമ നസ്രിൻ പങ്കെടുക്കാനിരുന്ന നിരീശ്വര വാദികളുടെ ‘എസൻസ്’ എന്ന പരിപാടി നിർത്തിവച്ചു. ബോംബ് ഭീഷണിയെ തുടർന്നാണ് നടപടി. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരുന്ന പരിപാടിക്കിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. ബോംബ് ഭീഷണിക്ക് പിന്നാലെ സ്റ്റേഡിയത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. പോലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് വ്യാപകമായ പരിശോധന നടത്തുന്നുണ്ട്. എന്നാൽ സംഭവസ്ഥലത്ത് നിന്ന് തോക്കുമായും അജേഷ് എന്നൊരാൾ പിടിയിലായിട്ടുണ്ട്.
ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം – അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
വീണ്ടും ഓവറുകള്‍ വെട്ടിക്കുറച്ചു, ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടം, ശ്രേയസും പുറത്ത്, പെര്‍ത്തില്‍ മഴയുടെ കളി തുടരുന്നു
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ മഴ കളിക്കുന്നു. മഴ പലതവണ വില്ലനായപ്പോൾ മത്സരം 26 ഓവർ വീതമായി വെട്ടിക്കുറച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 16.4 ഓവറിൽ 52/4 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് നാലാംതവണ മഴമൂലം കളി നിർത്തിയത്. ഇതോടെയാണ് മത്സരം 26 ഓവർ വീതമായി കുറച്ചത്. ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും
ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
ഹോസ്റ്റലിൽ അതിക്രമിച്ചുകയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ തമിഴ്നാട്ടിൽ നിന്ന് സാഹസികമായി പിടികൂടി. തമിഴ്നാട് സ്വദേശി ആയ ലോറി ഡ്രൈവറെ ആണ് മധുരയിൽനിന്ന് പിടികൂടിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം ആണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ആയിരുന്നു അന്വേഷണം. ഉറങ്ങുന്ന സമയത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി ബഹളം വച്ചപ്പോൾ പ്രതി ഓടി