ഗാസ വീണ്ടും കലുഷിതമാകുന്നു; ബോംബ് ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടു
ഗാസ വീണ്ടും കലുഷിതമാകുന്നു. ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞാണ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇതോടെ രണ്ടാം ഘട്ട സമാധാന കരാറും പ്രതിസന്ധിയിലായി. ഇസ്രയേൽ സൈന്യം സമാധാന കരാർ ലംഘിച്ച്
നെടുമങ്ങാട് സി പി ഐ എം – എസ് ഡി പി ഐ സംഘർഷം; പ്രവർത്തകർ ആംബുലൻസ് കത്തിച്ചു
നെടുമങ്ങാട് സി പി ഐ എം-എസ് ഡി പി ഐ സംഘർഷം. ആംബുലൻസ് കത്തിച്ചും ഗ്ലാസ് തകർത്തും പ്രവർത്തകർ. സിപിഎം പ്രവർത്തകർ എസ് ഡി പി ഐയുടെ ആംബുലൻസിൻ്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ് ഡി പി ഐ പ്രവർത്തകർ കത്തിച്ചു. നെടുമങ്ങാട് വെച്ച് ഇന്നലെ ഉണ്ടായ ഡിവൈഎഫ്ഐ – എസ് ഡി പി ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച്
മൊറോക്കോ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാർ; ഫൈനലിൽ തോൽപ്പിച്ചത് അർജൻ്റീനയെ
അർജന്റീനയെ ഫൈനലിൽ തകർത്ത് മൊറോക്കോയ്ക്ക് അണ്ടർ 20 ലോകകപ്പ് കിരീടം. 2-0 എന്ന സ്കോറിനാണ് അർജൻ്റീനയെ മൊറോക്കോ തോൽപ്പിച്ചത്. ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ഫൈനലിൽ മൊറോക്കോ എത്തുന്നതും കിരീടം നേടുന്നതും. നീണ്ട 16 വർഷങ്ങൾക്ക് ശേഷം കപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി ഇതിനുമുൻപ് 2009ൽ ഘാന ആണ് അണ്ടർ 20 ലോകകിരീടം നേടിയത്. പോർച്ചുഗീസ് ക്ലബായ എഫ്‌സി ഫമലിക്കാവോയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് യാസിർ
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ അന്തരിച്ചു
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു. ദേവകിയമ്മ ചെന്നിത്തല മുൻ പഞ്ചായത്തംഗമായിരുന്നു. ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജരും അധ്യാപകനുമായിരുന്ന തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായർ ഭർത്താവായിരുന്നു. സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ട്
കേരളത്തിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിലും രൂപംകൊണ്ട ഇരട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗളൂരു മലയാളി ഫോറത്തിൻ്റെ നോർക്ക കെയർ ഇൻഷുറൻസ് ക്യാമ്പ്
ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നടത്തി. അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ നടന്ന നോർക്ക ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യതിഥി ആയിരുന്നു. പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ഹെറാൾഡ് മാത്യു.അരുൺ ജോർജ്. സജീവ്.ഇ.ജെ, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, ഡോ.ബീന പ്രവീൺ. എം.കെ. രാജേന്ദ്രൻ. അഡ്വ.ഹനീഷ്.
ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ദീപാവലി ആഘോഷ നിറവിൽ രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു. “ദീപാവലിയുടെ ഈ പുണ്യാവസരത്തിൽ എല്ലാ സഹപ്രവർത്തകർക്കും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ഈ വിളക്കുകളുടെ ഉത്സവം നമ്മുടെ ജീവിതം സമാധാനത്താൽ, സന്തോഷത്താൽ, സമൃദ്ധിയാൽ പ്രകാശിതമാകട്ടെ,” മോദി തൻ്റെ സന്ദേശത്തിൽ പറഞ്ഞു. സൗഹാർദ്ദവും സാന്ത്വനവുമുള്ള ആത്മാവും, സാന്നിധ്യവും, പോസിറ്റിവിറ്റിയും എല്ലായിടത്തും പരന്നിരിക്കട്ടെയെന്നും മോദി കൂട്ടിച്ചേർത്തു.
രാഷ്ട്രപതിയുടെ കേരള സന്ദർശനം നാളെ മുതൽ; 22ന് സന്നിധാനത്ത്
രാഷ്ട്രപതി ദ്രൗപദി മുർമു നാളെ വൈകിട്ട് തലസ്ഥാനത്തെത്തും. നാളെ ഉച്ചയ്ക്ക് 2.30ന് ഡൽഹിയിൽ നിന്ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്തെത്തുക. ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ ആർ നാരായണൻ്റെ പ്രതിമ അനാച്ഛാദനം, പാലാ സെൻ്റ് തോമസ് കോളേജ്. എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിൽ രാഷ്ട്രപതി സംബന്ധിക്കും. 22 രാവിലെ ഹെലിക്കോപ്റ്ററിൽ നിലയ്ക്കലിലേക്ക് പോകുന്ന രാഷ്ട്രപതി രാവിലെ 11ന് റോഡ് മാർഗം
ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു; യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു
ചെന്നൈ-ബെംഗളൂരു ദേശീയ പാതയിൽ കാറിന് തീപിടിച്ചു. കാറുകളിലുണ്ടായിരുന്ന അഞ്ചുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റാണിപേട്ട് വാലാജ വന്നിവേട്ടിൽ ആയിരുന്നു അപകടം. ചെന്നൈയിൽനിന്ന് തിരുപ്പത്തൂരിലേക്ക് പോവുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ട് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇതാണ് തീപിടിക്കാൻ കാരണം. വൈദ്യുതി ഷോർട്ട് സർകീറ്റ് കാരണമാകാം അപകടമെന്നാണ് കരുതുന്നത്. കാറുകളിലുണ്ടായിരുന്നവർ ഉടൻ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ അണയ്ക്കുന്നതിന് മുൻപ് തന്നെ ഒരു കാർ പൂർണമായും കത്തിനശിച്ചു. ഇതിനെ
കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു
കള്ളനോട്ട് തട്ടിപ്പ് സംഘത്തിൽപ്പെട്ട മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരും തമിഴ്‌നാട്ടുകാരാണ്. തിരുനെൽവേലി സ്വദേശികളായ രാജേശ്വരൻ (43), മിറാൻ മൊഹിയുദ്ദീൻ (40), ഷെയ്ഖ് മുഹമ്മദ് (40), എന്നിവരെയാണ് ബെംഗളൂരു ജയനഗർ പോലീസ് അറസ്റ്റുചെയ്തത്. പണം മൂന്നുമടങ്ങായി തിരിച്ചുനൽകാമെന്നു വാഗ്‌ദാനം ചെയ്‌താണ് ഇവർ ആളുകളെ തട്ടിപ്പിനിരയാക്കിവന്നിരുന്നത്. യഥാർഥ നോട്ടാണെന്ന് തോന്നിക്കുന്ന കള്ളനോട്ട് നൽകി ഇടപാടുകാരുടെ ഇവർ വിശ്വാസം നേടി. പോലീസ് ഇടപാടുകാരായി സമീപിച്ചാണ് ഇവരെ പിടികൂടിയത്. പത്തുലക്ഷം രൂപയ്ക്ക് 30