ബംഗളൂരു മലയാളി ഫോറത്തിൻ്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിൻ്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിൻ്റെയും ക്യാമ്പയിൻ നടത്തി. അസോസിയേഷൻ്റെ ജയനഗർ ഉള്ള ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ നടന്ന നോർക്ക ബംഗളൂരു ഡെവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് മുഖ്യതിഥി ആയിരുന്നു.
പ്രസിഡണ്ട് ജോജോ.പി.ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷിബു ശിവദാസ്, ഹെറാൾഡ് മാത്യു.അരുൺ ജോർജ്. സജീവ്.ഇ.ജെ, അഡ്വ.മെന്റോ ഐസക്, മധു കലമാനൂർ, ഡോ.ബീന പ്രവീൺ. എം.കെ. രാജേന്ദ്രൻ. അഡ്വ.ഹനീഷ്. ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. സൈമൺ തലകോടൻ. രവി ചന്ദ്രൻ. ചാർളി മാത്യു. ഷാജു ദേവസി. ടോണി. ഓമന ജേക്കബ്. അനിൽ ധർമ പതി.എബിൻ. അമൽ.അശ്വനി, ഉമേഷ്, ലോറൻസ്, ആൽവിൻ എന്നിവർ നേത്യത്വം നൽകി.