കേരളത്തിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ബംഗാൾ ഉൾക്കടലിലും തെക്ക് കിഴക്കൻ അറബിക്കടലിലും രൂപംകൊണ്ട ഇരട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

ഇന്ന് ഇടുക്കിയിലും എറണാകുളത്തും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Posts