നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് പരിക്ക്
കോഴിക്കോട് കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന മാലിന്യജല സംസ്കരണ ടാങ്കിൽ വീണ് 15 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു. കൊടിയത്തൂരിലെ ഒരു മതസ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ പന്ത് എടുക്കാനായാണ് കുട്ടി ടാങ്കിൻ്റെ അടുത്തേക്ക് പോയത്. നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിന് വേണ്ടിയുള്ള മാലിന്യജല ടാങ്കിലാണ് കുട്ടി അബദ്ധത്തിൽ വീണത്. വെള്ളം നിറഞ്ഞുനിന്നതിനാൽ ടാങ്കിൻ്റെ സ്ഥാനം വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഉടൻതന്നെ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ്
ബാംഗ്ലൂർ കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ബാംഗ്ലൂർ കേരള സമാജം വാർഷിക പൊതുയോഗം നടത്തി. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡണ്ട് സി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റജി കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.വി.എൻ.ബാലകൃഷ്ണൻ വാർഷിക കണക്ക് അവതരിപ്പിച്ചു. കേരള സമാജത്തിൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് എം.ഹനീഫ്, ജനറൽ സെക്രട്ടറിയായി റജികുമാർ, ട്രഷറർ ജോർജ് തോമസ്, വൈസ് പ്രസിഡണ്ട് പി.കെ.സുധീഷ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, അസിസ്റ്റന്റ് സെക്രട്ടറി
സഭയുടെ വോട്ട് വേണ്ടെങ്കിൽ കോൺഗ്രസ് അത് തുറന്നു പറയണം: ഫാ. ഡോ. തോമസ് വർഗീസ് അമയിൽ
കെപിസിസി പ്രസിഡണ്ടിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ പറഞ്ഞു. കോൺഗ്രസിൻ്റെ കാര്യങ്ങൾ സഭകൾ അല്ല തീരുമാനിക്കുന്നത് എന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. കെപിസിസി പുനഃസംഘടനയ്‌ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതികരണത്തിനു പിന്നാലെയായിരുന്നു സണ്ണി ജോസഫ് രംഗത്തെത്തിയത്. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നും സഭയുടെ അടിസ്ഥാനത്തില്‍
ദൂരവാണിനഗർ കേരള സമാജം എം.കെ.സാനു അനുസ്മരണവും സാഹിത്യ സംവാദവും സംഘടിപ്പിക്കുന്നു
കൃതികളിൽ എഴുത്തുകാർ സ്വീകരിച്ചിട്ടുള്ള മൗലികത, ഉള്ളടക്കത്തിൻ്റെ പ്രസക്തി എന്നിങ്ങനെയുള്ള അംശങ്ങൾ സമഗ്രമായി വിലയിരുത്തുന്ന നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ.സാനു മാഷിനെ അനുസ്മരിക്കുന്ന പരിപാടി ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26ന് ഞായറാഴ്ച രാവിലെ 10.30 ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ ആർ പുര റെയിൽവേ സ്റ്റേഷന് പിൻവശം) വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ.കെ.വി.സജീവൻ അനുസ്മരണത്തോടൊപ്പം “സാഹിത്യ വിമർശനത്തിൻ്റെ
ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം
ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലും ആണ്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാരം ഗുരുതരമെന്നാണ് സൂചിക തെളിയിക്കുന്നത്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളിൽ എത്തി. ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ആനന്ദവിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട്
കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. യുദ്ധക്കുറ്റക്കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് കാർണി ഉത്തരം നൽകിയത്. 2024 നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും
അഭിനയരംഗത്ത് അരനൂറ്റാണ്ട്; ടി ജി രവിക്ക് ജന്മനാടിന്‍റെ ആദരം
അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി ജി രവിയെ തൃശൂരിലെ ജന്മനാടായ നടത്തറ ആദരിച്ചു. മലയാള സിനിമ പ്രേമികള്‍ക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് ടി ജി രവി. തൃശൂരിന്‍റെ സ്വന്തം ടി ജി രവിയുടെ അഭിനയ ജീവിതത്തിന്‍റെ 50 വർഷം ആഘോഷമാക്കുകയാണ് ജന്മനാടായ നടത്തറ. വലിയ ഘോഷയാത്രയോടെ ആയിരുന്നു നടത്തറയിലെ ജനങ്ങൾ ടി ജി രവിയെ സ്വീകരിച്ചത്. ‘രവി നടനം 50’ എന്ന
ബെംഗളൂരു ഓല എൻജിനീയരുടെ ആത്മഹത്യ; ഓല കമ്പനിക്കെതിരെ കേസെടുത്തു
ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തു. സിഇഒ ഭവിഷ് അഗർവാളിനെയും മുതിർന്ന ഉദ്യോഗസ്ഥൻ സുബ്രത കുമാർ ദാസിനെയും കുറ്റപ്പെടുത്തുകയും അവർ മാനസിക പീഡപ്പിക്കുകയുമാണെന്ന് പറഞ്ഞു 28 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച് കെ.അരവിന്ദ്( 38) ആണ് ആത്മഹത്യ ചെയ്‌തത്. ഒക്ടോബർ 6ന് ഫയൽ ചെയ്ത എഫ്‌ഐആർ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ
കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു
കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ലോറി ഡ്രൈവർ മധുര സ്വദേശി ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേഡിലാണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. പ്രതിയെ മധുരയില്‍ നിന്നും അതിസാഹസികമായാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഇയാള്‍സ്ഥിരമായി കഴക്കൂട്ടത്ത് എത്താറുണ്ടെന്നും കഴക്കൂട്ടത്ത്
പ്രധാനമന്ത്രി നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ദീപാവലി ആഘോഷം ഐഎൻഎസ് വിക്രാന്ത് എന്ന സ്വദേശീയ വിമാനവാഹക കപ്പലിലാണ് നടന്നത്. സൈനിക വേഷം ധരിച്ച് നാവിക ഉദ്യോഗസ്ഥരോട് സംസാരിച്ച പ്രധാനമന്ത്രി, സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വ്യക്തമാക്കി. രാജ്യത്തിനായി സൈനികർ കാഴ്ചവെക്കുന്ന സമർപ്പണവും ത്യാഗവും അദ്ദേഹം അഭിനന്ദിച്ചു. ഗോവ തീരത്താണ് വിക്രാന്ത് ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നത്. ഐഎൻഎസ് വിക്രാന്തിലായിരുന്നു മോദി ഉറങ്ങിയത്. “ഈ ദീപാവലിയിൽ