കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽരണ്ട് പേർ കൂടി പിടിയിൽ
കരിപ്പൂരിലെ മയക്കുമരുന്ന് വേട്ടയിൽ രണ്ട് പേർ കൂടി പിടിയിൽ. മലപ്പുറം ചീക്കോട് സ്വദേശികളായ റഫ്നാസ്, ശിഹാബുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എംഡിഎംഎ കൈപ്പറ്റാൻ എത്തിയവരാണ് പൊലീസ് പിടിയിലായത്. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി പഴയേക്കര വീട്ടിൽ എ ലിജീഷ് ആന്റണിയാണു ഒരു കിലോഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം വിമാനത്താവളത്തിനു പുറത്ത് വച്ചു പൊലീസ് പിടികൂടിയത്. ലിജീഷ് ആന്റണിയിൽ നിന്ന് എംഡിഎംഎ കൈപ്പറ്റാൻ എത്തിയതായിരുന്നു ഇവർ. എന്നാൽ, ലിജീഷ്
ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
ഹമാസിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അക്രമങ്ങൾ തുടരുകയുമാണെങ്കിൽ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുനീക്കാൻ മടിക്കില്ല എന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. “മധ്യപൗരസ്ത്യ മേഖലയിൽ ഇപ്പോൾ സമാധാനമാണ് നിലനിൽക്കുന്നത്. ഹമാസുമായി ഞങ്ങൾ ഒരു കരാറിൽ എത്തി. അവർ ഇനി നല്ല രീതിയിൽ പെരുമാറും. എന്നാൽ അങ്ങനെ അല്ലെങ്കിൽ അവരെ ഉന്മൂലനം ചെയ്യാൻ മടിക്കില്ല. അതിനെക്കുറിച്ച് അവർക്കും
എയ്‌മ വോയ്‌സ്; വിജയികൾ
ബെംഗളൂരു ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന എയ്‌മ വോയ്‌സ് സംസ്‌ഥാന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അന്യ ജോസഫ് ഒന്നാം സ്ഥാനം നേടി. ജെന്ന മറിയം അരുൺ രണ്ടാംസ്‌ഥാനവും വിവാൻ അജയ് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ അഥിത് വിൽസൻ ഒന്നാം സ്ഥാനം നേടി. ഹതിക മനോജ് രണ്ടാം സ്ഥാനവും അഭിഷേക് വിനോദ് മൂന്നാം സ്ഥാനവും നേടി.സൂപ്പർ സീനിയർ വിഭാഗത്തിൽ അരുൺ ടോം ഒന്നാം സ്ഥാനം നേടി.
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പീനിയോത്സവം ഞായറാഴ്‌ച
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം – പീനിയോത്സവം ഒക്ടോബർ 26 ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് നടക്കുന്ന പരിപാടിയിൽ ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, യെശ്വന്തപുരം എംഎൽഎസോമശേഖർ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. പൊതുസമ്മേളനത്തിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കരയോഗം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ,, ദ്രോണ അവാർഡ് ജേതാവും സിനി-സീരിയൽ താരവുമായ വസന്ത പഴയന്നൂർ, സിനിമ പിന്നണി ഗായകൻ രമേശ് പഴയന്നൂർ, കേരള
ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി
കണ്ണൂർ താവക്കരയിലെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ നാട്ടുകാരും ജീവനക്കാരും ചേർന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂർ നഗരപരിധിയിൽ താമസിക്കുന്ന യുവാവാണ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറിയത്. ജീപ്പിൽ ഹോസ്റ്റലിന് സമീപം എത്തിയ ഇയാൾ വാഹനം പാർക്ക് ചെയ്ത ശേഷം മതിൽ കയറി ഹോസ്റ്റൽ വളപ്പിലേക്ക് കടന്നുകയറുകയായിരുന്നു. ഹോസ്റ്റലിലെ ചില പെൺകുട്ടികൾ യുവാവിനെ കണ്ട് വാർഡനെ വിവരം അറിയിച്ചു. വാർഡൻ്റെ നിർദേശപ്രകാരം സുരക്ഷാ ജീവനക്കാർ
കേരളസമാജം നെലമംഗല വടംവലി മത്സരം സംഘടിപ്പിച്ചു
കേരളസമാജം നെലമംഗലയുടെ ആഭിമുഖ്യത്തിൽ മെഗാ വടംവലിമത്സരം നടത്തി. ബസവണ്ണ ദേവരമഠം സ്കൂൾമൈതാനത്തുനടന്ന മത്സരത്തിൽ ബ്രദേഴ്‌സ് പറവൂർ കണ്ണൂർ ടീം ഒന്നാംസമ്മാനവും റോപ്പ് വാരിയേഴ്‌സിനാണ് (ജാസ് വണ്ടൂർ) രണ്ടാംസമ്മാനവും അലയൻസ് എളമക്കര മൂന്നാംസമ്മാനവും കരസ്ഥമാക്കി.ബസവണ്ണ ദേവരമഠം മഠാധിപതി സിദ്ധലിംഗ മഹാസ്വാമി ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്‌തു. കേരള സമാജം നെലമംഗല പ്രസിഡണ്ട് ശശി വേലപ്പൻ, സെക്രട്ടറി മിനി നന്ദകുമാർ, ജിതിൻ കെ ജോസ്, ടോജോ ജോൺ, ഉതുപ്പ് ജോർജ്, കലേഷ്
നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും
നാലു ദിവസത്തെ കേരള സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തലസ്ഥാനത്തെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്യം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. ഏഴുമണിയോടെ രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും. ശബരിമല ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം
സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണ കന്നടയിലെ പുത്തൂർ താലൂക്ക് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിലായിരുന്നു അപകടം. ഒരു ലക്ഷത്തോളം ആളുകളായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്ന ഭാഗത്താണ് ആളുകൾ തിക്കും തിരക്കുമുണ്ടാക്കിയത്. ഇതേ തുടർന്ന് പലർക്കും തളർച്ചയും നിർജലീകരണവും അനുഭവപ്പെട്ടു പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.റായി എസ്റ്റേറ്റ് എജ്യൂക്കേഷണൽ
കർണ്ണാടകയിൽ 422 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചു
കർണ്ണാടക 422 മെഡിക്കൽ പിജി സീറ്റിനുകൂടി ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി. ഇതോടെ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ പിജി സീറ്റുകളുടെ എണ്ണം 2116 ആയി ഉയർന്നു. നേരത്തേ 1694 സീറ്റാണുണ്ടായിരുന്നത്. 20 വിഭാഗത്തിലായിട്ടാണ് പുതിയ സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. പുതുതായി 572 സീറ്റിനാണ് സർക്കാർ അനുമതിതേടിയത്. ദീർഘകാലമായുള്ള ഒരു ആവശ്യം ഒടുവിൽ സഫലമായതായി. - മന്ത്രി ശരൺപ്രകാശ് ആർ.പാട്ടീൽ പറഞ്ഞു. "മുൻ വർഷങ്ങളിലെന്നപോലെ, ഈ വർഷവും പിജി
സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കും: കർണാടക സർക്കാർ
സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) പുതിയ കോളേജുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. മെഡിക്കൽ കോളേജുകളുടെ ചെലവുകൾ പൂർണമായും സർക്കാരിന് വഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. ബെംഗളൂരു റൂറൽ, കോലാർ, തുമക്കുരു, വിജയപുര, ദാവണഗരെ, ദക്ഷിണ കന്നഡ, ഉഡുപ്പി, വിജയനഗര ജില്ലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരേ വിദ്യാഭ്യാസ വിദഗ്‌ധർ അടക്കമുള്ളവർ രംഗത്ത്