സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകളിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തിൽ (പിപിപി) പുതിയ കോളേജുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കർണാടക സർക്കാർ. മെഡിക്കൽ കോളേജുകളുടെ ചെലവുകൾ പൂർണമായും സർക്കാരിന് വഹിക്കാൻ കഴിയാത്തതിനാലാണ് സ്വകാര്യപങ്കാളിത്തം തേടുന്നതെന്നാണ് സർക്കാരിൻ്റെ വിശദീകരണം. ബെംഗളൂരു റൂറൽ, കോലാർ, തുമക്കുരു, വിജയപുര, ദാവണഗരെ, ദക്ഷിണ കന്നഡ, ഉഡുപ്പി, വിജയനഗര ജില്ലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
എന്നാൽ ഇതിനെതിരേ വിദ്യാഭ്യാസ വിദഗ്ധർ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തെ പൂർണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കത്തിൻ്റെ തുടക്കമാണെന്ന് ഇവർ ആരോപിക്കുന്നു. കൂടാതെ സംവരണംപാലിക്കാൻ സാധിക്കാതെയും വരും. ഫീസ് അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിൻ്റെ നിയന്ത്രണം നഷ്ടമാകുമെന്നും ഇവർ പറയുന്നു.