നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ വടംവലി മത്സരം നാളെ ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാമിജി ശ്രീ ശ്രീ ശ്രീ സിദ്ധലിങ്ക മഹാസ്വാമി ഉദ്ഘാടനം ചെയ്യും. തീപാറുന്ന വടംവലി മത്സരങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള ഇരുപതോളം ടീമുകൾ അണിനിരക്കും. കാണികളെ ആവേശത്തിൻ്റെ നിറുകയിൽ എത്തിക്കുന്ന തൽസമയ കമന്ററി ഉണ്ടായിരിക്കും.
ഗുഡ് ഷെപ്പേർഡ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (50000 രൂപയുടെ ഒന്നാം സമ്മാനം), ജോസ് ഗിരി എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ജാലഹള്ളി വെസ്റ്റ് (30000 രൂപയുടെ രണ്ടാം സമ്മാനം) എന്നിവയാണ് പ്രധാന സ്പോൺസർമാർ.