ബെംഗളൂരു കമ്മഗൊണ്ടനഹള്ളിയിൽ നടന്ന ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പാലക്കാട് പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി.അഖിൽ(29) ആണ് മരിച്ചത്.

കെ ജി ഹള്ളി എയർഫോഴ്‌സ്‌ റോഡിൽവച്ച് ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. സെൻറ് ക്ലാരറ്റ് കോളേജിലെ അധ്യാപികയായ ഭാര്യ എൻ.സുമയെ കോളേജിലേക്ക് കൊണ്ടുവിടുന്നതിനിനിടയിൽ ബൈക്ക് റോഡിലേക്ക് തെന്നിവീഴുകയായിരുന്നു. റോഡിലേക്കു തെന്നിവീണ അഖിലിനെ മറ്റൊരു വാഹനമിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെംഗളൂരുവിൽ എസ്‌ബിഐ കോൾസെൻ്ററിലെ ജീവനക്കാരനായിരുന്നു അഖിൽ. അച്ഛൻ: സി.എസ്. ഗജേന്ദ്രപ്രസാദ്. അമ്മ സുതലകുമാരി സംസ്‌കാരം ശനിയാഴ്‌ച രാവിലെ ഒൻപതിന് തേങ്കുറുശ്ശി വാതകശ്മ‌ശാനത്തിൽ നടക്കും.

Related Posts