കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് താഴേയ്ക്ക് വീണ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ സ്വദേശികളായ ശിവർണ, മീനു, എന്നിവരാണ് മലയിൽ നിന്ന് താഴേക്ക് വീണത്. അടൂർ പെരിങ്ങനാട് സ്വദേശിനി മീനു മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശി വർണ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവരും ഒൻപതാം ക്ലാസ് വിദ്യാർഥിനികളാണ്.
വൈകുന്നേരം 6.30 യോടെയായിരുന്നു സംഭവം അപകടകരമായ സ്ഥല ത്തേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. പിന്നീട് വീണ് കിടക്കുന്ന പെൺകുട്ടികളെയാണ് കാണുന്നത്. പെൺകുട്ടികൾ ചാടിയതാണോ എന്നും സംശയമുണ്ടെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്.