കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ഗോണികൊപ്പ കരയോഗത്തിൻ്റെ വാർഷിക പൊതു യോഗവും കുടുംബസംഗമവും ഗോണിക്കുപ്പ ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് പ്രസിഡൻണ്ട് വേണുഗോപാല മേനോൻ്റെ അധ്യക്ഷതയിൽ നടന്നു. ലിനിഷ ഉണ്ണികൃഷ്ണൻ്റെ പ്രാർത്ഥനയ്ക്ക് ശേഷം കലാമണ്ഡലം ശ്രീജ വേണുഗോപാൽ അവതരിപ്പിച്ച സ്വാഗത നൃത്തത്തോട് കൂടി യോഗനടപടികൾ ആരംഭിച്ചു.

ചടങ്ങിൽ മുഖ്യ അതിഥിയായി കൂർഗ് പബ്ലിക് സ്കൂൾ പി യു കോളേജ് പ്രിൻസിപ്പൽ ഡോക്ടർ എം രാമചന്ദ്രൻ, കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി. വി. നാരായണൻ, മുൻ വൈസ് ചെയർമാൻ അഡ്വക്കേറ്റ് വി. വിജയകുമാർ എന്നിവർ എത്തിച്ചേർന്നു. കരയോഗം സെക്രട്ടറി സരള മണിലാൽ, മഹിളാ വിഭാഗം പ്രസിഡണ്ട് ജയശ്രീ സഞ്ജീവ്, സെക്രട്ടറി ലിനിഷ ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കെ എൻ എസ് എസ് സ്ഥാപിതമായ കാലം മുതലുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്ടർ രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. കരയോഗത്തിൻ്റെ മുതിർന്ന അംഗങ്ങളായ എൻ. ജി കൃഷ്ണൻ, വി സുകുമാരി അമ്മ, എം.കെ.കൃഷ്ണൻ, എൻ.ശ്രീധരൻ നായർ, ജാനകിയമ്മ, മുൻ പ്രസിഡണ്ടായ പി.ജി.പവിത്രൻ, മുൻ സെക്രട്ടറി കെ.വേണുഗോപാല മേനോൻ, ട്രഷറർ എം.ലോഹിദാക്ഷൻ എന്നിവരെ ആദരിച്ചു.

Related Posts