വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ
വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ-ആസ്ട്രേലിയ സെമി ഫൈനൽ. 13 പോയൻ്റോടെ നിലവിലെ പാമ്പ്യന്മാർ ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്ത് എത്തിയതോടെയാണ് നാലാംസ്ഥാനക്കാരായ ഇന്ത്യക്ക് കരുത്തരായ എതിരാളികളെ ലഭിച്ചത്. ഒക്ടോബർ 30ന് നവി മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ആസ്ട്രേലിയ സെമി. 29ന് ഗുവാഹതിയിൽ നടക്കുന്ന ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ഏറ്റുമുട്ടും. നവി മുംബൈയിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തോടെ ലീഗ് റൗണ്ട് പൂർത്തിയാവും. ഇന്നത്തെ കളിയിൽ ഇന്ത്യ ജയിച്ചാലും
തുരങ്ക റോഡുകള്‍ക്ക് കുരുക്ക്; കർണാടക സര്‍ക്കാരില്‍നിന്ന് ഹൈക്കോടതി വിശദീകരണം തേടി
ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കാന്‍ നടപ്പാക്കുന്ന തുരങ്ക റോഡുകള്‍ക്ക് കുരുക്ക്. പദ്ധതി ലാല്‍ബാഗിലെ മരങ്ങള്‍ക്ക് ഭീഷണിയാണ് എന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കർണാടക സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി. ചൊവ്വാഴ്ച പ്രതികരണം അറിയിക്കണം. കെആര്‍ പുര മുതല്‍ മൈസൂരു റോഡ് വരെയും ഹെബ്ബാല്‍ ജങ്ഷന്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയും രണ്ട് ആറുവരി തുരങ്ക പാതകളാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുരങ്കം നിര്‍മിക്കുന്നതിന് ആവശ്യമായ മെഷീനുകള്‍
അടിമാലിയിൽ മണ്ണിടിച്ചിൽ, രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം, ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീടിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജു ആണ് മരണപ്പെട്ടത്. ഭാര്യ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷപ്പെടുത്താനായി. അവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം, അവിടെയുണ്ടായ പരിശോധനയ്ക്ക് പിന്നാലെ ആലുവ രാജഗിരി
ശബരിമലക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുകയാണ്. കേരളത്തിൽ നിരവധി ഭൂമി ഇടപാടുകൾ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയിരുന്നു. ഇതിന് സമാനമായി ബംഗളൂരുവിലും ഇയാൾ ഭൂമി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും
കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞിരപ്പള്ളിയിൽ അച്ഛനേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിലെ രണ്ടുമുറികളിലായാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാക്കൽ തങ്കച്ചൻ (63), മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് അറിയിച്ചു.
സി എച്ച് മുഹമ്മദ് കോയ നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയം ഇന്ന്
സി എച്ച്ൻ്റെ ലോകം, എന്ന വിഷയത്തിൽ ഒക്ടോബർ 25 ശനിയാഴ്ച ബാംഗ്ലൂരിൽ വെച്ച് നടത്തപ്പെടുന്ന നാഷണൽ പൊളിറ്റിക്കൽ സിമ്പോസിയത്തിന് അന്തിമ രൂപമായി. ഇന്ന് രാത്രി 9.00 മണി മുതൽ 12 മണി വരെ നീണ്ടു നിൽക്കുന്ന സിമ്പോസിയത്തിൽ സി എച്ച് ൻ്റെ ഐതിഹാസികമായ ജീവ ചരിത്രം, സി എച്ച് ഉയർത്തിപ്പിടിച്ച വിവിധ സാമൂഹിക വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യും. കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂരിന് കീഴിൽ നടക്കുന്ന ഈ
രണ്ട് ഓസ്ട്രേലിയൻ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾ പിടിയിൽ
ഐസിസി വനിതാ ലോകകപ്പിനെത്തിയ രണ്ട് വനിതാക്രിക്കറ്റ് താരങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇൻഡോർ ഖജ്റാന റോഡിന് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രതിയായ അഖീൽ ഖാനെ വെളിയാഴ്ച പൊലീസ് പിടികൂടി. സംഭവം കണ്ടയാൾ അഖീൽ ഖാൻ്റെ ബൈക്ക് നമ്പർ കുറിച്ചെടുത്തിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. ഓസ്ട്രേലിയൻ വനിതാ താരങ്ങൾ റാഡിസൺ ബ്ലൂ ഹോട്ടലിലായിരുന്നു താമസം. രണ്ട് ക്രിക്കറ്റ് താരങ്ങൾ ഒരു കഫേ സന്ദർശിച്ച്
കോലി-രോഹിത് കൂടുകെട്ടിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഗില്ലും സംഘവും വിജയിച്ചത്. ഓസ്ട്രേലിയ ഉയർത്തിയ 237 റൺസ് പിന്തുടർന്ന ഇന്ത്യ 69 പന്ത് ബാക്കിനിൽക്കെ വിജയത്തിലെത്തി.രോഹിത് ശര്‍മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ അപരാജിത അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ആശ്വസ ജയം സ്വന്തമാക്കിയത്. രോഹിത് 125പന്തില്‍ 121 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കോലി 81 പന്തില്‍ 74 റണ്‍സെടുത്ത് വിജയത്തില്‍ രോഹിത്തിന്
കുര്‍ണൂലില്‍ ബസിന് തീപിടിച്ച സംഭവം, അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍
ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബൈക്ക് യാത്രികന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തല്‍. അപകടത്തിന് തൊട്ടുമുന്‍പ് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തിന് മുന്‍പ് ബൈക്കോടിച്ചിരുന്ന യുവാവും മറ്റൊരാളും ഒരു പെട്രോള്‍ പമ്പിലെത്തിയിരുന്നു. ഇവിടെ എത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലായിരുന്നു. തുടര്‍ന്ന് യുവാവ് പമ്പില്‍ അല്പസമയം ചിലവഴിച്ചശേഷം ബൈക്കുമായി പോയി. ഈ സമയം ബൈക്കിൻ്റെ നിയന്ത്രണംനഷ്ടമായി വീഴാന്‍ പോകുന്നതും പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മൈസൂരു ഗുണ്ടൽപേട്ടിന് സമീപം കാർ അപകടത്തിൽപ്പെട്ട് രണ്ട് മലയാളികൾ മരിച്ചു
മൈസൂരു ഗുണ്ടൽപേട്ടിന് സമീപം ബേഗൂരിൽ കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. മരിച്ച രണ്ടുപേരും മലയാളികളാണ്. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്. വിദേശ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങവേ ആണ് അപകടം സംഭവിച്ചത്. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്ന ജസീറയുടെ ഭർത്താവ് ഷാഫി, ബഷീറിൻ്റെ ഭാര്യ നസീമ, ജസീറയുടെ