ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത നീതിന്യായ മേധാവി, നവംബർ 24 ന് ചീഫ് ജസ്റ്റീസായി സ്ഥാനം ഏൽക്കും
സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ.സൂര്യകാന്തിനെ ശുപാർശ ചെയ്തത്. ഗവായ് ഈ വർഷം നവംബർ 23 ന് വിരമിക്കും. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിൻ്റെ സേവന കാലാവധി. 2000 ജൂലെ 7 ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി
പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും
പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് കരാറിൽ നിന്നും പിന്നോട്ട് പോകുക പ്രയാസമാണെന്ന് അറിയിച്ചതായാണ് സൂചന. പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം. കടുത്ത നിലപാട് എടുക്കരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അതേസമയം മുഖ്യമന്ത്രിയെ ബിനോയ് വിശ്വവും
ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. പരമ്പരയ്ക്ക് ശേഷം ശ്രേയസ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐസിയുവിലാണ്. ഡസ്സിംഗ് റൂമില്‍ വച്ച് അദ്ദേഹത്തിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍
കന്നഡ മഹാകവി കുവെംപുവിൻ്റെ ശ്രീരാമായണ ദർശനം മലയാളത്തിൽ
കന്നഡ മഹാകവിയും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ കുവെംപു രചിച്ച മഹാകാവ്യമായ ശ്രീരാമായണ ദർശനം മലയാളത്തിൽ പുറത്തിറങ്ങി. കന്നഡ ഭാഷയിലെ ആധുനിക ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകാവ്യമാണ് ശ്രീരാമായണ ദർശനം. കണ്ണൂർ സർവകലാശാലാ മലയാളവിഭാഗം മുൻ തലവനും ബെംഗളൂരുവിലെ അലയൻസ് സർവകലാശാലാ ഇന്ത്യൻ നോളജ് സിസ്റ്റംസ് വകുപ്പ് ഡയറക്‌ടറുമായ ഡോ.എ.എം. ശ്രീധരനാണ് കാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റിയത്. രാമായണകഥ സ്വഭാവമനുസരിച്ച് മാറ്റങ്ങളോടെ ഭക്തിരസത്തിന് പോറലേൽക്കാതെ അവതരിപ്പിക്കുകയാണ് കവി. സീതയ്ക്കൊപ്പം അഗ്നി ശുദ്ധി വരുത്തുന്ന രാമനെയാണ് അവതരിപ്പിക്കുന്നത്.
രാവിലെ ഓടാൻ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പീനിയോത്സവം
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം ‘പീനിയോത്സവം’ നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് വിവിധ പരിപാടികളോടെ നടന്നു. കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ് പീനിയോത്സവം ഉദ്‌ഘാടനം ചെയ്‌തു. കെ എൻ എസ് എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, മനു കൃഷ്ണൻ, വിജയകുമാർ, കരയോഗം പ്രസിഡണ്ട് രമേശ് കുമാർ, സെക്രട്ടറി ഹരി നായർ, പ്രോഗ്രാം കൺവീനർ ശിവകുമാർ ടി, ഫിനാൻസ് കൺവീനർ സുരേന്ദ്രൻ നായർ, ട്രഷറർ പ്രകാശ്
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കുന്നു
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ സംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ചൈന തന്നെയാണ് സൂചന നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നിർണായകമായ തീരുമാനങ്ങൾ ഉണ്ടായതായി ചൈനീസ് പ്രതിനിധിയായ ലി ചെങ്ഗാങ് പറഞ്ഞു. ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ആണ് മാധ്യമപ്ര വർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത് അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചു. തർക്കവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടരുന്ന തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ വടംവലി മത്സരത്തിൽ എവർഷൈൻ കൊണ്ടോട്ടി ചാമ്പ്യന്മാർ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്തർസംസ്ഥാന വടംവലി മത്സരം ബാംഗ്ലൂർ മലയാളികൾക്ക് ആവേശമായി. 2.30നു സമാജം പ്രസിഡണ്ട് ആർ.മുരളീധറിൻ്റെ അധ്യക്ഷതയിൽ, കാർഗിൽ എക്യുപ്‌മെൻറ്സ് എംഡി എം.ഒ.വർഗീസ് ഭദ്രദീപം കൊളുത്തി ചടങ്ങു ഉദ്‌ഘാടനം ചെയ്‌തു. സമാജം സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി, ട്രഷറർ ബിജു ജേക്കബ്, രാമചന്ദ്രൻ, കെ.പി.അശോകൻ, സി.പി.മുരളി, ശിവപ്രസാദ്, വിശ്വനാഥൻ നായർ, കൺവീനർമാരായ കവിരാജ്, ഉണ്ണികൃഷ്ണൻ എന്നിവർ
ഡിആർഡിഒ ഓണാഘോഷം
രണ്ട് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ബെംഗളൂരു ഡിആർഡിഒ ഓണാഘോഷം സമാപിച്ചു. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു. ഓണാഘോഷക്കമ്മിറ്റി ചെയർമാൻ ഡോ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഹുൽ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ്, ഡിആർഡിഒ സി.വി.രാമൻ, നഗർ എസ്‌റ്റേറ്റ് മാനേജർ സി. ഇന്ദു എന്നിവർ പ്രസംഗിച്ചു.ഡിആർഡിഒയിലെ കലാകൂട്ടായ്‌മയായ മഞ്ചാടിക്കൂട്ടത്തിൻ്റെ ഓണനിലാവ് പരിപാടി അരങ്ങേറി.ഇന്നലെ പൂക്കളമത്സരം, ഓണസദ്യ, ബേക്കറി ജംങ്ഷൻ ബാൻഡും മൃദുല വാരിയരും അവതരിപ്പിക്കുന്ന സംഗീതനിശ