കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.പി.തങ്കച്ചൻ അന്തരിച്ചു
Kerala
1 min read
8.1k

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി.പി.തങ്കച്ചൻ അന്തരിച്ചു

സെപ്റ്റംബർ 11, 2025
0

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തങ്കച്ചൻ ദിവസങ്ങളോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിയമസഭാ സ്പീക്കർ, യുഡിഎഫ് കൺവീനർ, കെപിസിസി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. റവ ഫാ. പൗലോസിൻ്റെ മകനായി 1939 ജൂലായ് 29ന് അങ്കമാലിയിൽ ആണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്എച്ച് കോളേജിലെ ബിരുദത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും

Continue Reading
ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള സൗബിന്‍റെ ഹർജി ഹൈക്കോടതി തള്ളി
Kerala
0 min read
7.5k

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള സൗബിന്‍റെ ഹർജി ഹൈക്കോടതി തള്ളി

സെപ്റ്റംബർ 11, 2025
0

സാമ്പത്തിക തട്ടിപ്പ് കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള നടൻ സൗബിൻ ഷാഹിറിന്‍റെ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ് സൗബിൻ. വിദേശയാത്രയ്ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗബിൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ നേരത്തെ സമീപിച്ചിരുന്നു. സൗബിൻ സമർപ്പിച്ച ഹർജിയിലെ ആവശ്യം വിദേശത്ത് സംഘടിപ്പിക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്നായിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയത്. സൗബിനുൾപ്പെടെയുള്ളവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

Continue Reading
ആഗോള അയ്യപ്പസംഗമം; ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാവരുത്: ഹൈക്കോടതി
Kerala
0 min read
9.2k

ആഗോള അയ്യപ്പസംഗമം; ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാവരുത്: ഹൈക്കോടതി

സെപ്റ്റംബർ 11, 2025
0

സർക്കാരിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താൻ ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും വരവ് ചെലവ് കണക്കുകൾ സുതാര്യമായിരിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബഞ്ച് നിർദ്ദേശിച്ചു. വനമേഖലയ്‌ക്കോ പരിസ്ഥിതിയ്‌ക്കോ ഹാനികരമായതൊന്നും നടത്തരുതെന്നും കോടതി നിർദേശിച്ചു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഒരു വിധത്തിലും ഹനിക്കുന്നതാവരുത് പരിപാടി എന്നും കോടതി വ്യക്തമാക്കി. ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദേവസ്വംബോര്‍ഡോ സര്‍ക്കാരോ അയ്യപ്പസംഗമത്തിനുവേണ്ടി പണം ചെലവാക്കുന്നില്ലെന്നുമാണ്

Continue Reading
ഡോ.എം.കെ.മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന്സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
0 min read
7.9k

ഡോ.എം.കെ.മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന്സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സെപ്റ്റംബർ 11, 2025
0

മുൻ മന്ത്രിയും കൊടുവള്ളി എംഎൽഎയുമായ ഡോ.എം.കെ.മുനീറിനെ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ പൊട്ടാസ്യം ലെവൽ അപകടകരമാം വിധം താഴ്ന്നു എന്നാണ് റിപ്പോർട്ട്. പിന്നാലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്‌ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. പോസിറ്റീവായ പ്രതികരണങ്ങൾ കാണിക്കുന്നുവെന്ന് മെഡിക്കൽ ബുളറ്റിനിൽ അറിയിച്ചു.

Continue Reading
കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കൾ അറസ്റ്റിൽ
Kerala
1 min read
8.0k

കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കൾ അറസ്റ്റിൽ

സെപ്റ്റംബർ 11, 2025
0

കണ്ണൂരിൽ പെരുമ്പാമ്പിനെ കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച രണ്ട് യുവാക്കളെ വനം വകുപ്പിപ്പ് അറസ്റ്റ് ചെയ്തു. പാണപ്പുഴ മുണ്ടപ്രം സ്വദേശികളായ ഉറുമ്പിൽ വീട്ടിൽ ചന്ദനംചേരി വീട്ടിൽ സി. ബിനീഷ് (37), യു. പ്രമോദ് (40) എന്നിവരെയാണ് തളിപ്പറമ്പ് വനംവകുപ്പ് റെയ്ഞ്ച് ഓഫിസർ പി.വി. സനൂപ് കൃഷ്ണന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ

Continue Reading
സ്‌ത്രീധനത്തിന്‍റെ പേരിൽ മർദനം; കന്നഡ സംവിധായകൻ എസ് നാരായണനെതിരെ മരുമകളുടെ പരാതിയിൽ കേസ്
Karnataka
0 min read
9.0k

സ്‌ത്രീധനത്തിന്‍റെ പേരിൽ മർദനം; കന്നഡ സംവിധായകൻ എസ് നാരായണനെതിരെ മരുമകളുടെ പരാതിയിൽ കേസ്

സെപ്റ്റംബർ 11, 2025
0

മരുമകളുടെ പരാതിയിൽ പ്രമുഖ കന്നഡ സംവിധായകൻ എസ് നാരായണിനെതിരെ സ്‌ത്രീധനപീഡനക്കേസ്. മരുമകൾ പവിത്രയുടെ പരാതിയിലാണ് നടപടി. ആവശ്യപ്പെട്ട പണം നൽകാത്തതിന് ക്രൂരമായി ഉപദ്രവിച്ചെന്നും മാതാപിതാക്കളും ഭർത്താവും ചേർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നുമാണ് പരാതി. കന്നഡയിലെ പ്രശസ്‌തരായ സംവിധായകരിൽ ഒരാളാണ് എസ് നാരായണൻ. പവിത്ര പരാതി നൽകിയത് ബംഗളൂരു ജ്ഞാനഭാരതി പൊലീസിലാണ്. നാരായണും മകൻ പവനും സ്ത്രീധനത്തിൻ്റെ പേരിൽ ക്രൂരമായി മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇവർ പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു.

Continue Reading
മോദിയുടെ മണിപ്പൂർ സന്ദർശനം; എയർ ഗണ്ണുകൾക്ക് നിരോധനം
India
0 min read
7.4k

മോദിയുടെ മണിപ്പൂർ സന്ദർശനം; എയർ ഗണ്ണുകൾക്ക് നിരോധനം

സെപ്റ്റംബർ 11, 2025
0

നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് മണിപ്പുരിൽ എയർ ഗണ്ണുകൾക്ക് നിരോധനം. ചുരാചന്ദ്പൂർ ജില്ലയിലാണ് സെപ്തംബർ 13ന് എയർ ഗണ്ണുകൾക്ക് നിരോധനമേർപ്പെടുത്തിയത്. സെപ്റ്റംബർ 13നാണ് പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനം. ജില്ലാ മജിസ്ട്രേറ്റ് ധാരുൺ കുമാറാണ് ഉത്തരവിറക്കിയത്. എയർ ഗണ്ണുകൾ കൊണ്ടു നടക്കുന്നത് ചുരാചന്ദ്പൂർ ജില്ലയിൽ അടിയന്തരമായി നിരോധിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിൽ പറയുന്നുണ്ട്. ഉത്തരവ് ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ കടുത്ത നടപടികളുണ്ടാവുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രസ്താവന കുക്കികൾ

Continue Reading
വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു; പരാതിയുമായി കുടുംബം
Kerala
0 min read
7.3k

വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നു; പരാതിയുമായി കുടുംബം

സെപ്റ്റംബർ 11, 2025
0

വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന പരാതിയുമായി കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന് വേടൻ്റെ സഹോദരൻ ഹരിദാസ് ആണ് പരാതി നൽകിയത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം. വേടന്‍റെ വാക്കുകളെ നിശബ്ദമാക്കാനും വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മാനസികമായി കുടുംബം അനുഭവിക്കുന്ന പ്രയാസത്തെ കുറിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്നും ആരുടെയും പേരെടുത്തു പറഞ്ഞ് നൽകിയ പരാതി അല്ലെന്നും ഹരിദാസ് മാധ്യമങ്ങളോടു പ്രതികരിച്ചു. തനിക്കെതിരെ

Continue Reading
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്  ഒരാൾ കൂടി മരിച്ചു
Kerala
0 min read
9.3k

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

സെപ്റ്റംബർ 11, 2025
0

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് (51) മരിച്ചത്. രണ്ടാഴ്ചയായി ഷാജി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് ഷാജിക്ക് അണുബാധയുണ്ടായതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പത്ത് പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Continue Reading
ഇസ്രയേൽ യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു
World
0 min read
8.8k

ഇസ്രയേൽ യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

സെപ്റ്റംബർ 11, 2025
0

ഇസ്രയേൽ സൈന്യം യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ മായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി ൽ നടത്തിയ ആക്രമണത്തിൽ 130 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലും ആ ക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേൽ ബുധനാഴ്‌ച നടത്തിയ ആക്രമണത്തിൽ 30 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥി രീകരിച്ചു. കഴിഞ്ഞ 30ന് സനായിൽ ഇസ്രയേൽ

Continue Reading