ദോഹ ഇസ്രയേൽ ആക്രമണം; അതൃപ്തി അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്
World
0 min read
7.8k

ദോഹ ഇസ്രയേൽ ആക്രമണം; അതൃപ്തി അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപ്

സെപ്റ്റംബർ 11, 2025
0

ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് ട്രംപ്. ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെഞ്ചമിൻ നെതന്യാഹുവുമായി ഇതു സംബന്ധിച്ച് ട്രംപ് ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി. 35 പേർ സനായിലെ ഹൂത്തി കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. ഹൂത്തികൾ റമോൺ വിമാനത്താവളം ആക്രമിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

Continue Reading
ഏഷ്യ കപ്പില്‍ യുഎഇക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
Sports
0 min read
9.3k

ഏഷ്യ കപ്പില്‍ യുഎഇക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സെപ്റ്റംബർ 11, 2025
0

ഏഷ്യകപ്പിൽ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 9 വിക്കറ്റിന്‍റെ ജയമാണ് സുര്യകുമാറും സംഘവും യുഎഇക്കെതിരെ നേടിയത്. യുഎഇയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ജയം ഇന്ത്യ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. കുല്‍ദീപ് യാദവ് നാല് വിക്കറ്റ്, ശിവം ദുബൈ 3 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. മറുപടി ബാറ്റിങ്ങിന് 58 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30

Continue Reading
ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം സെപ്റ്റംബർ 14ന്
Association News
1 min read
8.7k

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം സെപ്റ്റംബർ 14ന്

സെപ്റ്റംബർ 11, 2025
0

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷം ”ഓണാരവം 2025” സെപ്റ്റംബർ 14 ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. കോറമംഗല സെൻറ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടിയിൽ കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജയനഗർ എംഎൽഎ സി.കെ,രാമമൂർത്തി, ചലച്ചിത്ര സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. പായസമത്സരം, ഓണസദ്യ, വിവിധ കലാപരിപാടികൾ, ശിങ്കാരിമേളം, സാംസ്കാരിക

Continue Reading
കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിക്കുന്ന പ്രഭാഷണപരിപാടി സെപ്റ്റംബർ 20ന്
Association News
1 min read
9.2k

കുന്ദലഹള്ളി കേരള സമാജം സംഘടിപ്പിക്കുന്ന പ്രഭാഷണപരിപാടി സെപ്റ്റംബർ 20ന്

സെപ്റ്റംബർ 11, 2025
0

കുന്ദലഹള്ളി കേരള സമാജം സാംസ്‌കാരിക വേദി ”ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 ശനിയാഴ്ച ബിഇഎംഎൽ ലേഔട്ടിലെ കുന്ദലഹള്ളി കേരള സമാജം ഓഫീസിൽവച്ച് നടക്കുന്ന പരിപാടിയിൽ പ്രഭാഷകൻ വി.കെ.സുരേഷ് ബാബു വിഷയം അവതരിപ്പിക്കും. വൈകിട്ട് 4 മണിക്കാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9845751628.

Continue Reading
ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ചികിത്സക്കായി കേരളത്തിൽ
Kerala
0 min read
7.5k

ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ചികിത്സക്കായി കേരളത്തിൽ

സെപ്റ്റംബർ 10, 2025
0

ആയുർവ്വേദ ചികിത്സക്കായി ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ എത്തി . ഒരാഴ്ച്ചത്തെ ചികിത്സക്കായാണ് കെജരിവാൾ പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ ഇന്ന് 7മണിയോടെ എത്തിയത്. കേരള പോലീസ് അകമ്പടിയോടെയാണ് കേജരിവാളിൻ്റെ വാഹനം എത്തിയത്.

Continue Reading
പിണങ്ങിയ ഭാര്യയെ കൂട്ടിക്കൊണ്ടു പോയതിനു പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം
Kerala
1 min read
7.9k

പിണങ്ങിയ ഭാര്യയെ കൂട്ടിക്കൊണ്ടു പോയതിനു പിന്നാലെ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

സെപ്റ്റംബർ 10, 2025
0

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവായ അനൂപുമായി പിണങ്ങിയ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി. യുവതിയുടെ വീട്ടുകാർ പറയുന്നത് അനൂപ് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്നാണ്. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞു ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ

Continue Reading
കെഎൻഎസ്എസ് ചന്ദാപുര കരയോഗത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയതികളിൽ
Association News
1 min read
8.4k

കെഎൻഎസ്എസ് ചന്ദാപുര കരയോഗത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 13, 14 തീയതികളിൽ

സെപ്റ്റംബർ 10, 2025
0

കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിൻ്റെ അഭിമുഖ്യത്തിൽ സപ്റ്റംബർ 13, 14 തീയതികളിൽ ഓണാഘോഷം – “ചന്ദ്രോത്സവം 2025” ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തും. സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും, ഞായർ 14 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. സാംസ്‌കാരിക സമ്മേളനത്തിൽ അനേക്കൽ എംഎൽഎ ബി.ശിവണ്ണ, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ ആർ.മനോഹരക്കുറുപ്പ്, ജനറൽ

Continue Reading
കേരള സമാജം ബാംഗ്ലൂർ, റീൽസ് മത്സരം സംഘടിപ്പിക്കുന്നു
Association News
1 min read
8.2k

കേരള സമാജം ബാംഗ്ലൂർ, റീൽസ് മത്സരം സംഘടിപ്പിക്കുന്നു

സെപ്റ്റംബർ 10, 2025
0

കേരള സമാജം ബാംഗ്ലൂർ, കന്റോൺമെൻറ് സോൺ ഓണാഘോഷത്തിൻ്റെ ഭാഗമായി റീൽസ് മത്സരം ”നമ്മ ഓണം-2025” സംഘടിപ്പിക്കുന്നു. ഓണവുമായി ബന്ധപ്പെട്ട റീൽസ് ആയിരിക്കണം അയക്കേണ്ടത്. റീൽസിൻ്റെ പരമാവധി ദൈർഘ്യം 45 സെക്കൻഡ് ആയിരിക്കണം. റീൽസ് മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ എന്നിവയിൽ ഏതെങ്കിലും ആയിരിക്കണം. ഒക്ടോബർ 12ന് ബാംഗ്ലൂർ വസന്ത് നഗറിലെ ഡോ.ബി.ആർ.അംബേദ്കർ ഭവനിൽ നടക്കുന്ന ഓണാഘോഷത്തിൽ വിജയികളെ തിരഞ്ഞെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9243066077. താഴെ കാണുന്ന ലിങ്കിൽ പേര്

Continue Reading
ശ്രീ അയ്യപ്പ സേവാസമിതി ജന്മാഷ്ടമി ശോഭായാത്ര സെപ്റ്റംബർ 14ന്
Association News
1 min read
8.5k

ശ്രീ അയ്യപ്പ സേവാസമിതി ജന്മാഷ്ടമി ശോഭായാത്ര സെപ്റ്റംബർ 14ന്

സെപ്റ്റംബർ 10, 2025
0

രാമചന്ദ്രപുര – ഗംഗമ്മ ടെംപിൾ ഏരിയ ശ്രീ അയ്യപ്പ സേവാസമിതിയുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 ഞായറാഴ്ച രാവിലെ 9 മണിക്ക് രാമചന്ദ്രപുര ശ്രീ മുനേശ്വര ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയോടനുബന്ധിച്ചു കൃഷ്ണ-ഗോപിക വേഷം, ഉറിയടി എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 98860 32931, 97408 63336.

Continue Reading
നേപ്പാൾ കലാപം; അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
India
0 min read
8.2k

നേപ്പാൾ കലാപം; അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

സെപ്റ്റംബർ 10, 2025
0

നേപ്പാൾ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ബീഹാർ, ഉത്തർപ്രദേശ് ഉൾപ്പടെ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം. അതിർത്തി മേഖലയിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നീ സംസ്ഥാനങ്ങളായി നേപ്പാളും, ഇന്ത്യയും 1,751 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്. നേപ്പാൾ പൗരന്മാർക്ക് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയുടെ ഗൗരിഫന്ത അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എന്നാൽ നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് പ്രവേശിക്കാം. ഇന്ത്യൻ

Continue Reading