ദോഹയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ അതൃപ്തി അറിയിച്ച് ട്രംപ്. ദോഹയിൽ ആക്രമണം നടത്താനുള്ള തീരുമാനം ബുദ്ധിപരമായിരുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെഞ്ചമിൻ നെതന്യാഹുവുമായി ഇതു സംബന്ധിച്ച് ട്രംപ് ഫോണിൽ സംസാരിച്ചെന്നും റിപ്പോർട്ടുണ്ട്.
ഇസ്രയേൽ ഖത്തറിന് പിന്നാലെ യെമനിലും ആക്രമണം നടത്തി. 35 പേർ സനായിലെ ഹൂത്തി കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണം തുടരുമെന്ന് നെതന്യാഹു അറിയിച്ചു. ഹൂത്തികൾ റമോൺ വിമാനത്താവളം ആക്രമിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.