ഇസ്രയേൽ സൈന്യം യെമനിൽ നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ മായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി ൽ നടത്തിയ ആക്രമണത്തിൽ 130 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് യെമനിലും ആ ക്രമണമുണ്ടായത്. ഗാസയിൽ ഇസ്രയേൽ ബുധനാഴ്ച നടത്തിയ ആക്രമണത്തിൽ 30 പലസ്തീനികൾകൂടി കൊല്ലപ്പെട്ടു.
ഹൂതികളുടെ സൈനികകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥി രീകരിച്ചു. കഴിഞ്ഞ 30ന് സനായിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹുതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.