കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്. ഒൻ്റാരിയോയിൽ ലിബറൽ പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ മാർക്ക് കാർണി ഔദ്യോഗികമായി വിജയിച്ചും. 64 ശതമാനം വോട്ടാണ് ഒൻ്റാരിയോയിൽ മാർക്ക് കാർണി നേടിയത്. കാനഡയെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായാണ് തെരഞ്ഞെടുപ്പ് വിജയം പ്രഖ്യാപിച്ച് മാർക്ക് കാർണി പ്രതികരിച്ചത്. അത് ഒരിക്കലും വിജയിക്കില്ലെന്നും മാർക്ക് കാർണി വിശദമാക്കി. കാനഡയെ ശക്തമാക്കാൻ ആരാണ് തയ്യാറായിട്ടുള്ളതെന്നാണ് തെരഞ്ഞെടുപ്പ് വിജയ പ്രഖ്യാപനത്തിന് പിന്നാലെ മാർക്ക് കാർണി പ്രതികരിച്ചത്. 

Related Posts