ഏഷ്യ കപ്പ്: ഇന്ത്യ-യു.എ.ഇ മത്സരം ഇന്ന്
ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. സൂര്യകുമാർ യാദവിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ ആതിഥേയരായ യു.എ.ഇയാണ്. ട്വൻ്റി20 പ്രതിഭകളുടെ നീണ്ടനിരയുള്ളതിനാൽ അന്തിമ ഇലവനെ ഒരിക്കൽ നായകൻ സൂര്യകുമാറിനും പരിശീലകൻ ഗൗതം ഗംഭീറിനും വെല്ലുവിളിയാണ്. ട്വന്റി20 സംഘത്തിൽ തിരിച്ചെത്തിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയും ഇന്നിങ്സ് ഓപൺ ചെയ്യാനാണ് സാധ്യത. യശസ്വി ജയ്‌സ്വാളിന്‍റെയും ഗില്ലിൻ്റെയും അഭാവത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണും അഭിഷേകും
റാപ്പര്‍ വേടന്‍ അറസ്റ്റില്‍; വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയക്കും
റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പൊലീസാണ് വേടനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം വേടനെതിരെ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യമുളളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. വിവാഹ വാഗ്ദാനം നല്‍കി 5 തവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി.
വ്യാപാരത്തീരുവ വിഷയം; മോദിയുമായി സംസാരിക്കുമെന്ന് ട്രംപ്
ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തിൽ അമേരിക്ക കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായി സൂചന. പ്രധാനമന്ത്രി മോദിയുമായിസംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ഡൊണാൾഡ് ട്രംപ് ഇത്തരത്തിലുള്ള സൂചന നൽകിയത്. വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. തൻ്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്‌ചകളിൽ സംസാരിക്കുമെന്നും കുറിപ്പിൽ ട്രംപ് പങ്കുവെക്കുന്നു. വിജയകരമായ സമാപ്‌തിയിലേക്ക് എത്തിച്ചേരുന്നതിന് മഹത്തായ ഇരുരാജ്യങ്ങൾക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും
കുതിച്ചുയർന്ന് സ്വർണ്ണവില; പവന് 81,000 കടന്നു
സ്വർണ്ണ വില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വില 81,040 രൂപയാണ്. 160 രൂപയാണ് പവന് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ വില 10,130 രൂപയാണ്. പണിക്കൂലി, ജിഎസ്‌ടി എന്നിവ ഉൾപ്പെടെ ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഒരു ലക്ഷമോ അതിലധികമോ രൂപ ചെലവാക്കേണ്ട സാഹചര്യമാണ്. ഓൺലൈൻ ട്രേഡിംഗിൽ പലരും നിക്ഷേപം നടത്തുന്നതാണ് സ്വർണ്ണവില കുതിച്ചുയരാനുള്ള കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ സാഹചര്യം
മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്
കോൺ ഗ്രസ് നേതാവ് താരാ ടോജോ അലക്സിന്‍റെ പരാതിയിൽ മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും കേസ്. ഷാജൻ സ്‌കറിയ രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താരയെ വിമർശിച്ച് ചെയ്ത വീഡിയോയാണ് കേസിനാധാരം. സംഭവത്തിൽ കൊച്ചി പോലീസാണ് കേസെടുത്തത്. താരയെ വിമർശിച്ച് ചെയ്ത വീഡിയോക്ക് താഴെ അശ്ലീല കമൻ്റിട്ട 4 പേർക്കൊപ്പം ഷാജനും കേസിൽ പ്രതിയാണ്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ്ഓണാഘോഷം ഒക്ടോബർ 11ന്
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷപരിപാടി ‘ഓണാരവം 2025’ ഒക്ടോബർ 11നു ദുബാസിപാളയ ഡി.എസ്.എ ഭവനിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. സെപ്‌തംബർ 14നു കെ.എസ്. ടൗൺ ഹൊയ്‌സാല സർക്കിളിനു സമീപമുള്ള ഭാനു സ്‌കൂളിൽ വെച്ച് ചെസ്സ് കാരംസ് മൽസരങ്ങളും, 21നു ജ്ഞാനബോധിനി സ്‌കൂളിൽ വെച്ച് കായികമൽസരങ്ങളും നടക്കും. ഒക്ടോബർ 11നു വൈകുന്നേരം നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ ആലങ്കോട് ലീലാകൃഷ്‌ണൻ “നാട്ടുജീവിതവും ജനസംസ്‌കാരവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ബെംഗളൂരുവിലെ
സിപി രാധാകൃഷ്ണന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി
ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 452 വോട്ടുകളാണ് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച ജസ്റ്റിസ് ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്‌ണൻ 2003 മുതൽ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജാർഖണ്ഡിന്റെ ഗവർണറായി 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലായ് 30 വരെ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. 12 എംപിമാ രൊഴികെ എല്ലാവരും വോട്ട് ചെയ്തു. പ്രതിപക്ഷത്തെ 315 എംപിമാരും വോട്ട് രേഖപ്പെടുത്തി. ഇന്ത്യാ മുന്നണി സ്ഥാനാർഥിയായി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റീസ് ബി.സുദർ ശൻ റെഡ്ഡിയും എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷനുമാണ് മത്സരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ പാർലമെന്റ് മന്ദിരത്തിലെ എഫ് 101-ാം നമ്പർ മുറിയിലായിരുന്നു വോട്ട്.
നടി ഗ്രേസ് ആൻ്റണി വിവാഹിതയായി
മലയാളികളുടെ പ്രിയ നടി ഗ്രേസ് ആൻ്റണി വിവാഹിതയായി. ഗ്രേസ് ആന്റണി തന്നെയാണ് കല്യാണക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സംഗീത സംവിധായകൻ എബി ടോം സിറിയക് ആണ് വരൻ. ഇരുവരുടെയും പ്രണയ വിവാഹമാണ്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും പോസ്റ്റിലുണ്ട്. പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദൻ അടക്കമുള്ല മലയാള സിനിമാ താരങ്ങൾ നടിക്ക് ആശംസകളുമായി രംഗത്തെത്തി. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന
ജെൻ സി പ്രക്ഷോഭം; പാര്‍ലമെന്‍റ് മന്ദിരത്തിന് തീയിട്ട് പ്രക്ഷോഭകാരികള്‍
നേപ്പാളിലെ കാഠ്മണ്ഡുവിൽ സോഷ്യൽ മീഡിയയ്ക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ആളിക്കത്തിയ ജെൻ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പാർലമെന്‍റ് മന്ദിരത്തിന് പ്രക്ഷോഭകാരികൾ തീയിട്ടു. നിരോധനം പിൻവലിച്ചിട്ടും നേപ്പാളിൽ പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടാതെ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങൾ റദ്ദ് ചെയ്തു. എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലുള്ള ഇന്ത്യക്കാർ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം. നേപ്പാൾ ഭരണകൂടം പുറപ്പെടുവിക്കുന്ന